"എ.യു.പി.എസ് പെരുംപറമ്പ്/അക്ഷരവൃക്ഷം/കൊറോണ ഒരു തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Kannans എന്ന ഉപയോക്താവ് A. U. P. S. Perumparamba/അക്ഷരവൃക്ഷം/കൊറോണ ഒരു തിരിച്ചറിവ് എന്ന താൾ [[എ.യു.പി.എസ് പെരുംപറമ...)
 
(വ്യത്യാസം ഇല്ല)

12:05, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ഒരു തിരിച്ചറിവ്

നീനുവിന് ഉറക്കം വരുന്നതേയില്ല. കണ്ണടച്ചാൽ ക്ലാസ് ടീച്ചറുടെ കണക്ക് ക്ലാസാണ് ഓർമ്മ വരുന്നത്. മറ്റന്നാൾ ക്ലാസ് ടെസ്റ്റ് നടത്തുമെന്നാണല്ലോ അന്ന് ടീച്ചർ പറഞ്ഞത്. എത്രയോ പഠിക്കാനുണ്ട്. അവളാണെങ്കിൽ പുസതകമൊന്നും തൊട്ടിട്ടുപോലുമില്ല. താനാണെങ്കിലോ ക്ലാസ് ലീഡർ.,ഗണിതത്തിൽ മാർക്ക് കുറഞ്ഞ ഒരനുഭവം ഇതു വരെ ഉണ്ടായിട്ടില്ല. ഇതിലെങ്ങാൻ മാർക്ക് കുറഞ്ഞാൽ ആകെ നാണക്കേടാവും. ഇനിയിപ്പോ എന്താ ചെയ്യ? അവൾക്കാക്കെ പ രിഭ്രമമായി എനിക്കൊന്നു പനിച്ചിരുന്നെങ്കിൽ 2 ദിവസം സ്കൂളിൽ പോകേണ്ടായിരുന്നു. ഷവറിനടിയിൽ ഇത്തിരി നേരം ഇരുന്നാൽ അഥവാ പനിച്ചേക്കാം അവളൊത്തിരി നേരം ഷവറിനടിയിലിരുന്നു. തണുത്ത് വിറച്ചപ്പോൾ പുതപ്പിനടിയിൽ കിടത്തമായി മോളേ നീ നു എന്തൊരു ഉറക്കമാണിത്. എഴുന്നേറ്റ് സ്കൂളിൽ പോകണ്ടേ?’’ അമ്മയുടെ വിളി കേട്ടപ്പോൾ വിറച്ചു വിറച്ച് എഴുന്നേറ്റു. ആ അമ്മേ.എനിക്ക് പനിക്കുന്നുണ്ടോ? അമ്മേ.' അവൾ ശബ്ദമല്പം താഴ്ത്തി പറഞ്ഞു. പനിയോ? നോക്കട്ടേ ?ഇല്ല മോളെ നല്ല തണുപ്പാണ്. അവളുടെ മുഖമാകെ വാടി'രാത്രി ഷവറിനടിയിൽ ഒത്തിരി നേരം ഇരുന്നിട്ടും തനിക്ക് പനിച്ചിട്ടില്ലല്ലോ. ഇനി ആകെ ഒരു വഴി പ്രാർത്ഥനയാണ്. അവൾ തൊണ്ടിലുണ്ടായിരുന്ന 101 രൂപയുമായി അമ്പലത്തിലേക്ക് പോയി പ്രാർത്ഥിച്ചു. വഴിപാടും നൽകി യാണ് സ്കൂളിലേക്ക് പോയത്.സ്കൂളിൽ ചെന്നപ്പോൾ ഉച്ചക്ക് ശേഷം ഒരു വിഷയവും എടുത്തില്ല ഓഫീസ് മുറിയിൽ ഒരു മീറ്റിംഗ് ആണ്. എന്തോ കാര്യമുണ്ട്. അല്പസമയത്തിന് ശേഷം അസംബ്ലി വിളിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. ഹെഡ്മാസ്റ്റർ മൈക്കിൽ ഉറക്കെ വിളിച്ച് പറഞ്ഞു: കോവിപ്പ് 19പകർച്ച തടയുന്നതിനു വേണ്ടി നാളെ മുതൽ സ്കൂൾ ഉണ്ടായിരിക്കുന്നതല്ല. അത് കേട്ടതും നീനു ആദ്യം ഞെട്ടി. പിന്നെ അവൾ സന്തോഷം കൊണ് തുള്ളിച്ചാടി.തൻ്റെ പ്രാർത്ഥന ദൈവം കേട്ടു . നാളത്തെ ക്ലാസ് ടെസ്റ്റ് മുടങ്ങി അവൾക്ക് സന്തോഷത്താൽ കരച്ചിൽ വന്നു.അതു കണ്ട കൗമുദി ടീച്ചർ പറഞ്ഞു നീ നു വിഷമിക്കണ്ട ട്ടോ: ക്ലാസ് ടെസ്റ്റ് സ്കൂൾ തുറന്നിട്ടെടുക്കാം. അതു കേട്ടപ്പോൾ അവൾക്ക് ലജ്ജ തോന്നി' പാവം കൗമുദി ടീച്ചർ താൻ സന്തോഷം കൊണ്ട് കരയുകയാണെന്ന് അറിയില്ലല്ലോ.?,

    വീട്ടിലെത്തി അച്ഛൻ്റെ കൂടെ വാർത്ത കണ്ടപ്പോഴല്ലേ നീനുവിന് കാര്യത്തിൻ്റെ ഗൗരവം മനസ്സിലായത്.

കൊറോണ വൈറസ് ഇന്ത്യയിലും കേരളത്തിലും വ്യാപിച്ചു തുടങ്ങി. കുറച്ചു പേർ മരിച്ചു. നീനുവിന് ആകെ സങ്കടമായി. "ദൈവമേ. 'ഇപ്പോൾ ദുഖിക്കുന്ന ജനതയെ രക്ഷിക്കേണമേ കോ വിഡ് 19 നെ തുരത്തേണമേ: 'അവൾ മനസ്സുരുകി പ്രാർത്ഥിച്ചു. ആദ്യ ദിനങ്ങളിലെ സുഖമൊക്കെ കുറഞ്ഞു വന്നു. നീനുവിനാക്കെ മടുപ്പായി തുടങ്ങി ആകെ ഒരു ചടപ്പ്. ഒഴിഞ്ഞ ഗ്രൗണ്ട്കൾ ഒച്ചയില്ലാതെ കളിയില്ലാതെ... ചിരിയില്ലാതെ... കൂട്ടുകാരില്ലാതെ.... ഈശ്വരാ ഇതൊന്നു തീർന്നെങ്കിൽ ' മിനുമില്ല, ഇറച്ചിയുമില്ല പച്ചക്കറി കൂട്ടി മടുത്തു.മുഖം മറച്ച കുറേ മനുഷ്യർ ' അകലം പാലിച്ച് നടക്കുന്നു. ഈ നില ഒന്നും ഇനി മാറില്ലേ. അടുത്ത വീട്ടിലെ അപ്പൂപ്പൻ്റെ മുത്തശ്ശി മരിച്ചത്രെ ആരുംപോയില്ല. അമ്മ പോലും.... ഇനി ഇങ്ങിനെ ഒരു ജീവിതം വേണ്ട ഈശ്വരാ. 'നീനു വേഗം അമ്പലത്തിലേക്ക് ഓടി. തൻ്റെ പ്രാർത്ഥനയാണ് ഇതിന് കാരണം അവൾ വിഷമത്തോടെ കൈകൂപ്പി .പിറകിലൊരു അനക്കം തിരിഞ്ഞപ്പോൾ പേടിച്ചു പോയി.പോലിസ് -- വീട്ടിൽ പോലീസുമായി കയറിയപ്പോൾ അമ്മ പേടിച്ചു കാണും "എന്താ കുട്ടി... ഇത് നീയെന്തിനാ... " വാക്കുകൾ പൂർത്തിയാക്കും മുമ്പേ അവളമ്മയെ കെട്ട് പിടിച്ച് പൊട്ടി കരഞ്ഞു "അമ്മ .....ഞാനാ ഇതിനൊക്കെ കാരണം. ആ101 രൂപ തിരിച്ചെടുത്തതാ....

  സ്കൂൾ തുറക്കും എല്ലാം മാറും. അമ്മ അവളെ വാരി പുണർന്നു

"ഈ കൂട്ടിക്കെന്താ പറ്റിയേ.... വല്ല ദുഃസ്വപനവും കണ്ടോ?" അവൾ അമ്മയുടെ നെഞ്ചോട് തല വെച്ച് മിഴികളടച്ചു.

     എല്ലാം ഒരു ദു:സ്വപ്നമാകാൻ ആഗ്രഹിച്ചു കൊണ്ട് !
ഫാത്തിമ്മ ജഹാന.എൻ
6 A എ.യു.പി.എസ്. പെരുമ്പറമ്പ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ