"കൊട്ടയോടി എൽ പി എസ്/അക്ഷരവൃക്ഷം/വിറപ്പിച്ച കൊറോണ....... മുന്നേറും മനുഷ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=വിറപ്പിച്ച കൊറോണ........ മുന്നേറു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
| ഉപജില്ല=കൂത്തുപറമ്പ് | | ഉപജില്ല=കൂത്തുപറമ്പ് | ||
| ജില്ല=കണ്ണൂർ | | ജില്ല=കണ്ണൂർ | ||
| തരം= ലേഖനം | |||
| color=3 | | color=3 | ||
}} | }} | ||
{{Verification4|name=sajithkomath| തരം= ലേഖനം}} |
10:15, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വിറപ്പിച്ച കൊറോണ........ മുന്നേറും മനുഷ്യർ
ലോകത്തെ കിടുകിടാ വിറപ്പിച്ച കൊറോണ എന്ന മഹാമാരിയിലാണ് മനുഷ്യർ അകപ്പെട്ടിരിക്കുന്നത്. മനുഷ്യരാശിയെ മരണത്തിലേക്ക് നയിക്കുന്ന ഈ മഹാമാരിയെ അതിജീവിക്കാൻ മനുഷ്യരിന്ന് ഒരു മനസ്സോടെ പ്രയത്നിക്കുന്നു. ചൈനയിലെ വുഹാനിൽ നിന്നാരംഭിച്ച് ഇപ്പോൾ ലോക വ്യാപകമായി ഈ പകർച്ചവ്യാധി നിലനിൽക്കുന്നു. ഓരോ ദിവസവും കഴിയും തോറും നിരവധിയാളുകൾ മരണപ്പെട്ടുകൊണ്ടിരിക്കുന്നു. 200 ലേറെ രാജ്യങ്ങളിൽ ഈ വൈറസ് പിടിപ്പെട്ടിരിക്കുന്നു. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് നിമിഷങ്ങൾക്കകം കടന്നുചെല്ലുന്ന ഈ വൈറസിനെ കണ്ണുകൊണ്ട്പോലും കാണാൻ കഴിയില്ല. കൊറോണ എന്ന ഈ വൈറസിന് കോവിഡ് 19 എന്നും പേരുണ്ട്. കൊറോണ വ്യാപനം തടയാൻ ഗവൺമെൻറും ആരോഗ്യപ്രവർത്തകരും പോലീസും ചേർന്ന് ജനങ്ങളെ ബോധവൽകരിക്കുകയും ചെയ്യുന്നു. ഈ രോഗം ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. ഇതുകാരണം മരണം വരെ പെട്ടെന്ന് സംഭവിക്കും. കൊറോണയുടെ കണ്ണികൾ പൊട്ടിക്കുവാൻ രക്ഷാപ്രവർത്തകർ ശ്രമിക്കുന്നു. ഈ രോഗത്തെ മറികടക്കാനായി ലോക ജനത കൈകോർക്കുന്നു. വാക്സിൻ കണ്ടുപിടിക്കാനുളള അതീവ ശ്രമത്തിലാണ് ശാസ്ത്രജ്ഞൻമാർ. കൊറോണ വ്യാപനം തടയാൻ മാതൃകയായി മാറിയിരിക്കുകയാണ് നമ്മുടെ കേരളം. കൊറോണ പിടിപെടാതിരിക്കാൻ നമ്മളേവരും മുൻകരുതലെടുക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല അല്ലെങ്കിൽ ടിഷ്യൂപേപ്പർ കൊണ്ട് മുഖം മറയ്ക്കുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക. നല്ലൊരു നാളേയ്ക്കു വേണ്ടി നമ്മുക്കെല്ലാവർക്കും ഒറ്റക്കെട്ടായി പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം