"ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/അക്ഷരവൃക്ഷം/സ്വർണപ്പക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=സ്വർണപ്പക്ഷി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 19: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Manu Mathew| തരം=കഥ }} |
19:45, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സ്വർണപ്പക്ഷി
ഒരിടത്ത് ഒരു രാജാവിന്റെ തോട്ടത്തിൽ വിശേഷ രുചിയുള്ള ആപ്പിളുണ്ടാകുന്ന ഒരു മരമുണ്ടായിരുന്നു. അതിലുണ്ടാകുന്ന ആപ്പിളിന്റെ എണ്ണം കൃത്യമായി എടുത്തിരുന്നു. പഴുത്ത് പാകമാകുമ്പോൾ ദിവസവും രാത്രിയിൽ ഓരോന്നു വീതം കാണാതാകുന്നു. ഇതറിഞ്ഞ രാജാവ് രാത്രിമുഴുവൻ ആപ്പൾ മരത്തിന്റെ ചുവട്ടിൽ കാവലിരിക്കാൻ തോട്ടക്കാരനോടു പറഞ്ഞു. തോട്ടക്കാരൻ തന്റെ മൂത്ത മകനെ കാവലിനായി നിയോഗിച്ചു. എന്നാൽ അവൻ ഉറങ്ങിപ്പോയതുമൂലം ആപ്പിൾ നഷ്ടപ്പെട്ടു. അടുത്ത ദിവസം രണ്ടാമത്തെ മകനെ നിയോഗിച്ചു. അവനും അതു തന്നെ സംഭവിച്ചു. അടുത്ത ദിവസം തോട്ടക്കാരൻ മനസ്സില്ലാ മനസ്സോടെ മൂന്നാമത്തെ മകനെ കാവലിന് അയച്ചു. രാത്രി പന്ത്രണ്ട് മണിയായപ്പോൾ ആകാശത്ത് ഒരാരവം അവൻ കേട്ടു. ഒരു സ്വർണപ്പക്ഷി അവിടേക്കു പറന്നു വരുന്നു. ആ പക്ഷി ഒരു ആപ്പിൾ അടർത്തിയെടുത്തു. ഉടനെ താഴെനിന്ന കുട്ടി അതിന്റെ നേരേ അമ്പയച്ചു. പക്ഷിയുടെ ചിറകിൽ നിന്നും ഒരു തൂവൽ മാത്രം താഴെ വീണു. പിറ്റേന്നു രാവിലെ രാജസമക്ഷം തൂവൽ സമർപ്പിച്ചു. രാജാവ് മന്ത്രിസഭ വിളിച്ചു കൂട്ടി. ആ തൂവലിന് രാജ്യത്തെ സർവസമ്പത്തും ചേർന്നാലുള്ളതിനേക്കാൾ വിലയുണ്ടെന്ന് വിദ്വാന്മാർ അഭിപ്രായപ്പെട്ടു. ആ രാജ്യം സമ്പന്നമായി. തോട്ടക്കാരന്റെ ഇളയ മകന് ധാരാളം സമ്മാനങ്ങൾ രാജാവ് നല്കി. എങ്കിലും സ്വർണപ്പക്ഷിയുടെ വരവിനായി വീണ്ടും അവൻ കാത്തിരുന്നു.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ