"ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/അക്ഷരവൃക്ഷം/എത്ര പഴം തിന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എത്ര പഴം തിന്നും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Manu Mathew| തരം=കഥ  }}

19:39, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എത്ര പഴം തിന്നും

അപ്പു മഹാ മണ്ടനാണ്. അവനോട് ഒരു ദിവസം കൂട്ടുകാരൻ ചോദിച്ചു.

"എടാ നിനക്ക് വെറും വയറ്റിൽ എത്ര പഴം തിന്നാൻ കഴിയും?”

"നാല്, എന്താ ചോദിച്ചത്?”

"എടാ മണ്ടാ, ഒരെണ്ണം തിന്നുമ്പോൾ തന്നെ വെറും വയറല്ലാതാവും. പിന്നെങ്ങനാ നാലെണ്ണം തിന്നുന്നത്?” കൂട്ടുകാരൻ കളിയാക്കി.

അപ്പു ഇളിഭ്യനായി. അവനും ഒരവസരം പാർത്തു നടന്നു.

അപ്പോഴതാ ഒരാളിരുന്ന് ആപ്പിൾ കഴിക്കുന്നു. ഇതു തന്നെ തക്കം.

"ചേട്ടാ, വെറും വയറ്റിൽ എത്ര പഴം തിന്നും?”

"മൂന്നെണ്ണം. എന്താ?”

അപ്പു പറഞ്ഞു. "പ്ലീസ് ഒരെണ്ണം കൂടി തിന്നണം. നാലെണ്ണമായാൽ നല്ലൊരു തമാശ ഞാൻ പറഞ്ഞു തരാം.”

അയൾ അന്തം വിട്ട് മിഴിച്ച് നോക്കി നിന്നു.

ആരതി രാജ്
9 ജെ.എം.പി. ഹൈസ്കൂൾ മലയാലപ്പുഴ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ