"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/'ശുചിത്വ'ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=Personal hygiene <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്='ശുചിത്വ' ലേഖനം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<big> | <big>പ്രാചീനകാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിൻ്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിൻറെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ . ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും സമൂഹത്തിന് ആയാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ് . മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വ അവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിൻ്റെ കാര്യത്തിൽ നാം എപ്പോഴും പിറകിലാണ് എന്നുള്ള കാര്യം കൺ തുറന്നു നോക്കുന്ന എല്ലാവർക്കും മനസ്സിലാക്കാവുന്നതാണ്. <br> | ||
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യക്തിശുചിത്വത്തോടൊപ്പം മനുഷ്യ മല-മൂത്ര വിസർജ്യങ്ങളുടെയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു. വ്യക്തിശുചിത്വം, ഗൃഹ ശുചിത്വം ,പരിസര ശുചിത്വം, സ്ഥാപന ശുചിത്വം ,പൊതു ശുചിത്വം ,സാമൂഹ്യ ശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിച്ചു പറയുമെങ്കിലും ലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടിച്ചേർന്ന ആകത്തുകയാണ് ശുചിത്വം. നമ്മുടെ കപട സാംസ്കാരിക ബോധം ശുചിത്വമില്ലായ്മ കണ്ടില്ലെന്നു നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അതുകൊണ്ട് ശുചിത്വമില്ലായ്മ ഒരു ഗൗരവപ്പെട്ട പ്രശ്നമായി നമുക്ക് തോന്നുന്നില്ല. പ്രശ്നമാണെന്ന് കരുതുന്നുണ്ടെങ്കിൽ അല്ലേ പരിഹാരത്തിന് ശ്രമിക്കുക യുള്ളൂ. ഇത് ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന നിസ്സംഗത മനോഭാവം അപകടകരമാണ്. വ്യക്തിശുചിത്വം ഉണ്ടായാൽ ശുചിത്വമായി എന്നാണ് പലരുടെയും തെറ്റിദ്ധാരണ. ഇത് ശുചിത്വമില്ലായ്മക്കുള്ള ഒരു കാരണമാണ്. ശുചിത്വമില്ലായ്മക്കുള്ള കാരണങ്ങൾ ആണ് ശുചിത്വവും ആരോഗ്യവും തമ്മിൽ ഉള്ള ബന്ധം തിരിച്ചറിയാതിരിക്കൽ, ഞാനും എൻറെ വീടും വൃത്തിയായാൽ മതിയെന്ന ധാരണ, പരിസര ശുചിത്വമോ, പൊതു ശുചിത്വമോ,സാമൂഹ്യ ശുചിത്വമോ താൻ പരിഗണിക്കേണ്ടതല്ല അല്ലെങ്കിൽ അത് തൻറെ പ്രശ്നമല്ല എന്ന മനോഭാവം, പരിസര ശുചിത്വ കുറവ് തന്നെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കാനുള്ള കഴിവില്ലായ്മ തുടങ്ങിയവയാണ്. ജീവിക്കാനുള്ള അവകാശം എല്ലാവരുടെയും മൗലികാവകാശമാണ്. ജീവിക്കാനുള്ള അവകാശം എന്നാൽ ശുചിത്വമുള്ള അന്തരീക്ഷത്തിലും ശുചിത്വമുള്ള ചുറ്റുപാടിലും ജീവിക്കാനുള്ള അവകാശം എന്നാണ് അർത്ഥം. ശുചിത്വത്തിൽ ഉള്ള അന്തരീക്ഷത്തിലും ചുറ്റുപാടിലും ജീവിക്കുന്നത് അന്തസ്സ്ആണ് , അഭിമാനമാണ്. അതായത് ശുചിത്വം അന്തസ്സിൻ്റെയും അഭിമാനത്തിൻ്റെയും പ്രശ്നമാണ് . ജീവിത ഗുണനിലവാരത്തെ സൂചന കൂടിയാണ് ശുചിത്വം.<br> | |||
നല്ല നാളെക്കായി പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല നമുക്ക് വേണ്ടത് . നാളെയെങ്കിലും നമ്മുടെ വീടുകൾ ,ഓഫീസുകൾ, സ്ഥാപനങ്ങൾ ,ഗ്രാമങ്ങൾ ശുചിത്വമുള്ളവയാകണം. അതിനു ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട്. മലയാളിയുടെ സംസ്കാരത്തിൻറെ മുഖമുദ്രയായ ശുചിത്വത്തെ വീണ്ടും നമുക്ക് ഉയർത്തി കാണിക്കാൻ കഴിയും</big> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= മുഹമ്മദ് ഫാദിൽ. പി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 5 G <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
12:39, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
'ശുചിത്വ' ലേഖനം
പ്രാചീനകാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിൻ്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിൻറെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ . ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും സമൂഹത്തിന് ആയാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ് . മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വ അവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിൻ്റെ കാര്യത്തിൽ നാം എപ്പോഴും പിറകിലാണ് എന്നുള്ള കാര്യം കൺ തുറന്നു നോക്കുന്ന എല്ലാവർക്കും മനസ്സിലാക്കാവുന്നതാണ്.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം