"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/ഒന്നിച്ച് കീഴടക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നിച്ച് കീഴടക്കാം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=pvp|തരം=ലേഖനം}}

10:59, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നിച്ച് കീഴടക്കാം

ലോകത്തെ ഞെട്ടിച്ച കൊറോണ വൈറസിന്റെ ഉത്ഭവം എവിടെയാണ്? ചൈനയിലെ വുഹാനിൽ നിന്നാണ് കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന രോഗം പൊട്ടിപ്പുറപ്പെട്ടത്. അപ്പോഴും രോഗവാഹകർ ആരാണെന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. വാക്സിനായിയുളള പരീക്ഷണങ്ങൾ നടത്തി വരുന്നു.

ആദ്യഘട്ടം: ജലദോഷപനി, ചുമ, തൊണ്ടവേദന, പേശിവേദന.

രണ്ടാംഘട്ടം:ന്യൂമോണിയ, ശ്വാസതടസ്സം തുടങ്ങിയവയാണ്.

മൂന്നാംഘട്ടം: രക്തസമ്മർദ്ദം താഴുകയും കടുത്ത ശ്വാസ തടസ്സം നേരിടുകയും ചെയ്യുന്നു.

നാലാംഘട്ടം: സെപ്റ്റിക് ഷോക്ക്, രക്തസമ്മർദ്ദം ഗുരുതരമായി താഴ്ന്ന് ആന്തരീക അവയവങ്ങളുടെ പ്രവർത്തനം നിലക്കുന്നു.

അഞ്ചാംഘട്ടം: സെപ്റ്റിസീമിയ വൈറസുകൾ രക്തത്തിലൂടെ വിവിധ ആത്നരീക അവയവങ്ങളുടെ പ്രവർത്തനം തകരാറിലാക്കുന്നു.

കൊറോണ വൈറസിനു കൃത്യമായ ചികിത്സയില്ല.പ്രതിരോധവാക്സിനും ലഭ്യമല്ല.രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നും മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്.രോഗിക്കു വിശ്രമം ആവശ്യമാണ്.ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് ധാരാളം വെള്ളം കുടിക്കുക. അമിത ആശങ്ക വേണ്ട; കനത്ത ജാഗ്രതയാണ് വേണ്ടത്.

കൊറോണയെ എങ്ങനെ പ്രതിരോധിക്കാം? കൈ കഴുകുക എന്നതാണ് ഏറ്റവും പ്രധാനവും എളുപ്പവുമായ വഴി. എല്ലാവരും ശുചിത്വ കാര്യത്തിൽ അതീവശ്രദ്ധ പുലർത്തി ഈ മഹാമാരിയെ പ്രതിരോധിക്കാം. എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ നമ്മുടെ കൊച്ചു കേരളത്തെ വീണ്ടെടുക്കാം. ഭരണാധികാരികളെ അനുസരിച്ച് കൃത്യമായി വീട്ടിലിരുന്ന് നമ്മുക്കും ഒരു സൂപ്പർ ഹീറോയായി മാറാം.

STAY HOME, STAY SAFE


എൽക്കാന ലീനസ്
7 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം