"എസ്.കെ.വി.എൽ.പി.എസ്. കുരിയോട്/അക്ഷരവൃക്ഷം/ കോറോണയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പരിശോധിക്കൽ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

16:48, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

കോറോണയും മനുഷ്യനും


ജീവിതമാം വഴിത്താരയിൽ നാം
വെട്ടിപ്പിടിക്കാത്തതൊന്നുമില്ല
കാർന്നുതിന്നീടുന്ന കാൻസറിനെപ്പോലും
വെല്ലുന്ന പോരാളിയായിന്നു നാം
പെറ്റമ്മയാം ഭൂവിൽ ഹൃത്തടം നീററുന്ന
 കൃത്യങ്ങൾ ചെയ്തിടും കാട്ടാളൻ നാം
 എന്ത് വന്നാലും നേരിടുമെന്നഹന്തയാൽ
കൺകൊണ്ട് കാണുവാനാകാത്ത വൈറസോ
വെട്ടിപ്പിടിക്കുന്നു ലോകമെല്ലാം
എല്ലാം മറികടന്നിടും മനുഷ്യനോ
തോററു,നിസ്സഹായനായിടുന്നു .
മാറ്റേണം നമ്മുടെയീ അവസ്ഥ
അതിനായി നാം എന്തൊക്കെ ചെയ്തീടണം
വ്യക്തി ശുചിത്ത്വവും ഐക്യവും
പിന്നെ കൃത്യമായ അകലവും പാലിക്കണം
വേണം നമുക്ക് മുഖാവരണം
കൈകൾ നന്നായി സോപ്പിട്ട് കഴുകീടണം
വേണ്ട പഴയ ശീലങ്ങൾ
നമുക് വേണം പുതിയ തലമുറയെ
ഭയമില്ല ജാഗ്രതയോടെ
നാമേവർക്കും സർക്കാരിൻ നിർദേശം പാലിക്കാം

 

അനാമിക വി
4 A എസ് കെ വി എൽ പി എസ് കുരിയോട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 08/ 02/ 2024 >> രചനാവിഭാഗം - കവിത