"ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം/അക്ഷരവൃക്ഷം/സെൻ്റ് ഓഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സെൻ്റ് ഓഫ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കഥ}}

19:52, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സെൻ്റ് ഓഫ്

ഉച്ചക്ക് ശേഷമുള്ള അവസാന പിരിയഡ് ഞങ്ങൾക്ക് പി.ടിയായിരുന്നു.നേരത്തെഭക്ഷണം കഴിച്ച് കൂട്ടുകാരുമൊത്ത് ഗ്രൗണ്ടിലെ ഞാവൽമരച്ചുവട്ടിൽ കളിയാരംഭിച്ചു. അന്ന് പതിവിലും നേരത്തെയുള്ള നീണ്ട ബെല്ലടിക്കുള്ള കാരണം തിരക്കി ഞാനും ക്ലാസിലേക്കോടി .ടീച്ചർ അവിടെ നേരത്തെ എത്തിയിരുന്നു. 'എന്തിനാ ടീച്ചറെ നേരത്തെ ബെല്ലടിച്ചതെന്ന' ആൺ കുട്ടികളുടെ ചോദ്യങ്ങൾക്കിടയിൽ സ്കൂൾ റേഡിയോയിൽ ഹെഡ്മാഷിൻ്റെ ശബ്ദമുയർന്നു....."പ്രിയകുട്ടി ട്രിം... ട്രീം.... പ്രാർത്ഥനക്കൊടുവിൽ എല്ലാം കഴിഞ്ഞിരിക്കുന്നു..... കുട്ടികൾ തുള്ളിച്ചാടുകയാണ്.. ഒന്നാം ക്ലാസിലെ അനിയത്തി ഓടി വന്നു പറഞ്ഞു' താത്താ നാളെ മുതൽ സ്കൂൾ ഇല്ല... ഞങ്ങളെ മാഷ് പറയാ നാളെ മുതൽ സ്കൂളിൽ വരണ്ടാ എന്നും,വീട്ടിലിരുന്ന് പടിച്ചാൽമതിയെന്നു പോലും...' അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്. സത്യം പറഞ്ഞാൽ എൻ്റെ കണ്ണ് നിറഞ്ഞു... എൻ്റെ സ്കൂൾ... എൻ്റെ ടീച്ചർ...എൻ്റെ ക്ലാസ്... കൂട്ടുകാർ...ഞങ്ങളുടെ പരിപാടി...എന്തോ ഒരു മരവിപ്പ് പോലെ......... എല്ലാവരെയും കണ്ട്  യാത്ര പറഞ്ഞ് അനിയത്തിയുടെ കയ്യും പിടിച്ച് തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ ശരിക്കും ഞാൻ കരഞ്ഞിരുന്നു... പെട്ടെന്നൊരു നിമിഷം കൊണ്ട് ഞങ്ങളുടെ സുന്ദര നിമിഷങ്ങളെ ഇല്ലാതാക്കിയ ഈ രോഗത്തോട് വല്ലാത്തൊരു ദേഷ്യമായിരുന്നു..

ആയിഷ
4 B ജി.എം.എൽ.പി സ്കൂൾ പുതിയകടപ്പുറം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ