"ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ/അക്ഷരവൃക്ഷം/അമ്മയാം ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikicoordinator എന്ന ഉപയോക്താവ് ധർമ്മടം കോറണേഷൻ ബേസിക് സ്കൂൾ/അക്ഷരവൃക്ഷം/അമ്മയാം ഭൂമി എന്ന താൾ ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ/അക്ഷരവൃക്ഷം/അമ്മയാം ഭൂമി എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്ക് മാറ്റുന്നതിന്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=MT_1260|തരം=ലേഖനം}}

12:27, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

അമ്മയാം ഭൂമി



  നമ്മുടെ ലോകം വളരെ മനോഹരമാണ്. സൗന്ദര്യമുള്ള വസ്തുക്കളെ കൊണ്ടും വിഭവങ്ങൾ കൊണ്ടും നമ്മുടെ ലോകം നിറഞ്ഞിരിക്കുന്നു. 'ജൂൺ 5 പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നമ്മളിൽ നിക്ഷിപ്തമാണ്. എന്നാൽ ഇന്ന് ലോകം മലിനമായിക്കൊണ്ടിരിക്കുകയാണ്. വായു, ജലം, ശബ്ദം, മണ്ണ് എന്നിവയെല്ലാം മലിനീകരണത്തിൽ അകപ്പെട്ടിരിക്കുകയാണ്. പ്രകൃതി അമ്മയാണ്, അമ്മയെ നാം വേദനിപ്പിക്കുന്നത് നമ്മുടെ നാശത്തിന് കാരണമാവുന്നു. എല്ലാ മനുഷ്യർക്കും ജീവജാലങ്ങൾക്കും ശുദ്ധവായുവും ശുദ്ധജലവും അനുഭവിക്കാനുള്ള അവകാശമുണ്ട്. എന്നാൽ പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരെയും വനനശീകരണത്തിനെതിരെയും പ്രവർത്തിക്കുകയാണ് പരിസ്ഥിതി സുസ്ഥിരത കാക്കാനുള്ള ഒരു മാർഗ്ഗം .
         ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സൗന്ദര്യമായ ഹരിത കേന്ദ്രമാക്കി അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്.വ്യവസായവത്കരണത്തിന്റെ ഭാഗമായി ലോകം വളരെ വളർന്നു. ഫാക്ടറികളിൽ നിന്നും വരുന്ന അശുദ്ധ വാതകങ്ങളെല്ലാം തന്നെ പ്രകൃതിയെ ഹാനികരമാക്കുന്നു. അത് കൊണ്ട് തന്നെ പ്രകൃതിസംരക്ഷണത്തെ കഴിയുന്നത്ര ദോശകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത് ഭൂമിയിലെ ചൂടിന്റെ വർദ്ധന, കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങൾ ഉപയോഗശൂന്യമായ ഭൂമികളുടെ വർദ്ധന ,ശുദ്ധജലക്ഷാമം ,ജൈവ വൈവിധ്യങ്ങളുടെ ശോഷണം തുടങ്ങിയ ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.
       മണ്ണ് മലിനീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിവരീതമായി ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകം ഫലപുഷ്ടമായ മണ്ണില്ലെങ്കിൽ മനുഷ്യന് ജീവിക്കാൻ കഴിയില്ല. കാരണം മനുഷ്യന്റെ ഭക്ഷണം മണ്ണിൽ നിന്നും ലഭിക്കുന്നു. വനനശീകരണം' മണ്ണൊലിപ്പ്,അമിത വളപ്രയോഗം മാലിന്യ നിക്ഷേപണം എന്നിവയാണ് മണ്ണ് മലിനീകരണത്തിന്റെ പ്രാധാനകാരണങ്ങൾ വനനശീകരണത്തിന് പകരം വനവത്കരണം നമ്മൾ പഠിക്കണം ഒരു മരം മുറിക്കുമ്പോൾ കുറഞ്ഞത് രണ്ടു മരമെങ്കിലും നാം നടക്കണം രാസവള പ്രയോഗവും, പ്ലാസ്റ്റിക്കിന്റെ ഉപയോഗവും നമ്മൾ കുറക്കണം' അവശിഷ്ടങ്ങൾ ജൈവവളമാക്കി മാറ്റാൻ പഠിക്കണം. ഓരോ വ്യക്തിയും പരിശ്രമിക്കുകയാണെങ്കിൽ നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാൻ കഴിയും ഇത് നമ്മുടെ വരും തലമുറയ്ക് വേണ്ടിയുള്ള ഒരു നല്ല നിക്ഷേപമാവട്ടെ


 

അനുരുദ്ധ്.വി
7 A ധർമ്മടം കോറണേഷൻ ബേസിക് യു.പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - ലേഖനം