"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷംനന്മയ‌ുള്ള കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 67: വരി 67:
|color=1
|color=1
}}
}}
{{Verification4|name=Mohankumar.S.S| തരം= കവിത}}

19:54, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നന്മയ‌ുള്ള കേരളം

മന‌ുഷ്യ മനസ്സിൽ ഭീതി പരത്ത‌ും

ഒര‌ു ചെറ‌ു കാണാ കീടമേ

എന്തിനീ ക്ര‌ൂരത നമ്മോടിനിയ‌ും

നറ‌ു സി്പർശനത്തില‌ൂടെ ഒഴ‌ുകി നീയെൻ

ഹ‌ൃദയം കവർന്ന‌ു കൊണ്ടകല‌ുന്ന മാരിയേ

നിലയ്‌ക്കാത്ത ഓർമയായ് നിൽക്കാതിനി

അകലേയ്‌ക്ക് മാഞ്ഞ‌ു പോകണമിന്നാരേ-

യ‌ും കാത്ത‌ു നിന്നിടാതെ

അറിയില്ലിനിയ‌ും നിൻ ഉറവ തൻ കേന്ദ്രം

അറിയാതടിയ‌ുറച്ച നിൻ കാൽ-

പ്പാതകൾ അകല‌ുക തൻ ഹ‌ൃത്തിൽ നിന്ന്

സ‌ുന്ദരമാം ഭ‌ൂമിയിൽ മന‌ുഷ്യക‌ുലം

ചെയ്‌ത തിന്മകൾക്കതിന്റെ

പരിണിത ഫലം എന്നോർമ്മിപ്പിക്കയാണോ കാലമേ

നിൻ മർദ്ദനം ഇന്ന് അങ്ങാടി ഉലയ‌ുമ്പോൾ

ധീരരായ് നിൽപ്പ‌ൂ കേരള ജനത

അടിപതറാതെ ച‌ുട‌ുചോര

തിളയ്‌ക്ക‌ും മാറ‌‌ുകൾ കാട്ടി

ചങ്ങല പൊട്ടിച്ച‌ുയര‌ുന്നൊര‌ു ജനത

കാറ‌ും കോള‌ും കൊണ്ടൊര‌ു പ്രളയവ‌ും

നിപയ‌ും ഏറ്റ‌ു വാങ്ങി

അടി പതറാതെ കാലിടറാതെ

കൈകൾ കോർത്തൊര‌ു ജനതയ‌ുണ്ടിവിടെ

അത‌ുപോലിതിന്റെ

ചങ്ങല തല്ലിയ‌ുടച്ചീട‌ും

നന്മ നിറഞ്ഞൊര‌ു കേരള ജനത.

ദേവിക വി എസ്
9G ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത