"എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കൊറോണ പറഞ്ഞ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ പറഞ്ഞ കഥ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കഥ }}

11:46, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ പറഞ്ഞ കഥ

ഞാൻ ചൈനയിൽ നിന്നാണ് വന്നത്.ചൈനയിലാണ് ഞാൻ ഉണ്ടായത്.പിന്നെ ഞാൻ ലോകം മുഴുവനും വന്നു. ഞാൻ എന്റെ പേരു പറയാം ഞാനാണ് കൊറോണ. ഞാൻ വിമാനത്തിൽ വച്ച് ഒരാളുടെ ദേഹത്തു കയറി വിമാനത്താവളത്തിൽ ചെക്കിങ്ങ് ഉണ്ടായിരുന്നു ഭാഗ്യം ഞാൻ അയാളുടെ തൊണ്ടയിൽ എന്റെ കുഞ്ഞുങ്ങളെ ഇറക്കി പക്ഷെ അയാൾ മാസ്ക്ക് ധരിച്ചിട്ടുണ്ടായതിനാൽ അയാൾ തുമ്മബോഴൊന്നും എനിക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. അയാൾ വിമാനത്തിൽ നിന്ന് ഇറങ്ങി കാറിൽ കയറി കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നൊള്ളു. അതിനാൽ അയാൾ അന്നേരവും മാസ്ക്ക് ധരിച്ചിരുന്നു.പിന്നെ വീട്ടിൽ ചെന്നു. അന്നേരം മാസ്ക് അയാൾ അഴിച്ചു. എനിക്ക് സന്തോഷമായി. അയാൾ മക്കളും ആയി സംസാരിച്ചു അപ്പോൾ ഞാൻ എന്റെ മക്കളെ അയാളുടെ മക്കളുടെ ദേഹത്തേക്ക് പ്രവേശിപ്പിച്ചു.അന്നേരം ഞാൻ അയാൾ പറയുന്നത് ശ്രദ്ധിച്ചു. അന്നേരം എനിക്കു കുറേ സന്തോഷമായി. എന്താണ് അയാൾ കുട്ടികളോട് പറഞ്ഞതെന്നോ ഇന്ന് നമുക്കൊരു പാലുക്കാച്ചലിനു പോകണം എന്ന് .അവിടെച്ചെന്നു അയാൾ എല്ലാവരുമായി സംസാരിച്ചു. അയാൾ സംസാരിച്ച ആളുകളുടെ ദേഹത്തേക്ക് ഞാൻ എന്റെ കുട്ടികളെ അയച്ചു അവരുടെ ദേഹത്തും ഞങ്ങൾ പ്രവേശിച്ചു. ഞാൻ അയാളുടെ ദേഹത്തു പണി തുടങ്ങി ഞാൻ രോഗലക്ഷണങ്ങൾ പുറത്തുവിട്ടു.ആരോഗ്യ പ്രവർത്തകർക്കു മനസിലായി ഞാൻ അയാളുടെ ദേഹത്തുണ്ടെന്ന് പിന്നെ ഞാൻ എന്ന കൊറോണ രോഗമാണെന്ന് സ്ഥിതീകരിച്ചു. പക്ഷെ കേരളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായതുകൊണ്ട് എന്റെ വ്യാപനം നടന്നില്ല അതിനാൽ ഞാൻ തോറ്റു ഇതാണെന്റെ കേരളത്തിലെ കഥ

സഞ്ജന കെ എ
5 D എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ