"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/കോവിഡും ലോകവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/കോവിഡും ലോകവും എന്ന താൾ എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/കോവിഡും ലോകവും എന്നാക്കി മാറ്റിയിരിക്കുന്നു) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
16:48, 27 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
കോവിഡും ലോകവും
ഹലോ കൂട്ടുക്കാരെ, എന്റെ പേര് ലിബിൻ . ഞാൻ ഇവിടെ ഈ ലോകത്തു നടക്കുന്ന ഒരു ഭീകരമായ കാര്യം പറയാൻ വേണ്ടി വന്നതാ. അപ്പോഴെ ഈ കഥ കേട്ടോ.. കുറച്ചു ദിവസങ്ങൾക്കുമുമ്പുവരെ ഈ ലോകം വളരെ സന്തോഷത്തിൽ കഴിയുകയായിരുന്നു. കുറച്ചു സന്തോഷവും കുറച്ചു ദുഃഖവും എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകുമല്ലോ... അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം അത് സംഭവിച്ചത്. പെട്ടെന്ന് അതു സംഭവിച്ചു. എന്താണ് എന്നായിരിക്കും അല്ലേ! ഞാൻ പറയാം. അതിന് കണ്ണും മൂക്കും, വായും ഒന്നും ഇല്ല പക്ഷെ കൈകാലുകൾ പോലെ കുറെ വാലുകൾ ഉണ്ട്. ഒരു ഭീകരമായ വൈറസ് . അതിന്റെ പേരാണ് കൊറോണ (കോവിഡ്-19) എന്നും വിളിക്കും. നിങ്ങൾ ഇതൊന്നും കേട്ടു പേടിക്കേണ്ട. അതിനെ നമ്മൾ എന്തായാലും നശിപ്പിക്കും. നോക്കിക്കോ.. ചൈനയിലെ വൂഹാനിൽ തുടങ്ങിയ കോവിഡ് ലോകം മുഴുവൻ വ്യാപിച്ചു. അങ്ങനെ ഇന്ത്യയിലും വന്നു. ഇന്ത്യയിൽ വരുന്നതിനു മുമ്പ് ആ കൊറോണ എന്താണ് പറഞ്ഞത് എന്ന് അറിയുമേ "ഇന്ത്യയിലാണ് ജനസംഖ്യയിൽ രണ്ടാം സ്ഥാനം. അവിടെ പോയാൽ നമുക്ക് കുറെ പേരുടെ ശരീരത്തിൽ ബാധിക്കാം” എന്നാണ് കൊറോണ പറഞ്ഞത്. പിന്നീട് ഇത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും വന്നു. പക്ഷേ മലയാളികൾ അതിബുദ്ധിയുള്ളവരാണ് കേട്ടോ. അപ്പോഴാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു വീട്ടിലിരുന്നു. വീട്ടിലിരിക്കുന്നവരെ എങ്ങനെ ബാധിക്കും എന്നോർത്ത് കോവിഡ് നിയന്ത്രിതമായി. തികച്ചും അപ്രതീക്ഷിതമായി വ്യാപിച്ച കോവിഡിനെ ലോകം മുഴുവൻ ഭയന്നു പക്ഷെ കേരളം ... കേരളം അതിനെ ഭയക്കാതെ പ്രതിരോധിച്ചു. അതുകൊണ്ട് കൊറോണ വരാതിരിക്കാൻ ഡോക്ടർമാരും പോലീസുമെല്ലാം സൂപ്പർമാനെപോലെ നിന്നു തടഞ്ഞു. ഇന്ത്യയിൽ ആദ്യമായി എത്തിയത് കേരളത്തിലാണ് എന്നിട്ടു കേരളം ഇപ്പോൾ ഇന്ത്യക്കും ഈ ലോകത്തിനും മാതൃകയായാണ് പൊരുതികൊണ്ടിരിക്കുന്നത്. കൈകൾ കഴുകാനും മാസ്ക് ധരിക്കാനും, എല്ലാ വിവരങ്ങളും നൽകി നമ്മെ കോവിഡ് ബാധിതരാകാതിരിക്കാൻ ശ്രമിക്കുന്ന ഒരുപാട് വ്യക്തികളുണ്ട്. ഇതിനെല്ലാം സഹായിക്കുന്ന ഈ വ്യക്തികൾക്കു നാം നന്ദി പറയേണ്ടതാണ് വീടുകളിൽ പോലും പോകാതെ,പോകുവാൻ കഴിയാതെ ജീവൻ ത്യാഗം ചെയ്താണ് അവർ നമ്മുടെ രക്ഷയ്ക്കായി പ്രവർത്തിക്കുന്നത്. അവരാണ് ഡോക്ടേർസ് , നേഴ്സ്, പോലീസ്, ഫയർഫോഴ്സ്, ഹോസ്പിറ്റൽ സ്റ്റാഫ്, ക്ലീനേഴ്സ് ഇവർക്കെല്ലാം കൂപ്പുകൈയോടുകൂി നന്ദിയും ഇവർക്കെല്ലാം ഒരു സല്യൂട്ടും കൊടുത്തുകൊണ്ട് ഈ കൊച്ചു കഥ ഞാൻ ഇവിടെ അവസാനിപ്പിക്കുകയാണ്. LET’S STOP CORONA.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 27/ 09/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം