"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/അക്ഷരവൃക്ഷം/അമ്മയും കുഞ്ഞും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

20:01, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അമ്മയും കുഞ്ഞും

കാ.. കാ.. കാ.. കാ കൂകി നടക്കും
കറുമ്പൻ ആരാണമ്മേ
കുറുമ്പനുണ്ണീ ചവറുകൾ കൊത്തും
കാക്കയിതല്ലോ കുഞ്ഞേ.

കൂ... കൂ.. കൂ.. കൂ.. കൂകി നടക്കും
കിളികളിതേതാണ്..
കൂജനമാണതി സുന്ദരമിവകളെ
കുയിലുകളെന്ന് വിളിക്കും.

പച്ചില തിങ്ങും കൊമ്പിൽ കാണും
പച്ചക്കിളി ഏതമ്മേ..
കൊച്ചു കുരുന്നേ കൊഞ്ചിപ്പറയും
പച്ച തത്തയിതറിയൂ..

എന്തേ ഇവയൊന്നും മുന്നേ
വന്നില്ലെന്നുടെ മുന്നിൽ
നമ്മൾ ചെയ്യും ക്രൂരത കണ്ടു
പേടിച്ചിരുന്നു മുന്നേ.
ഇന്നൊരു കീടം വന്നു മനുഷ്യരെ
പേടിപ്പിച്ചീടുന്നു.
പേടി കളഞ്ഞു പാടി വരുന്നു
പൂങ്കിളികൾ ഇവിടെല്ലാം.
 

ആദിത്യൻ എസ്
പത്താം തരം നായർ സമാജം സ്കൂൾ,മാന്നാർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത