"പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ.യു.പി.എസ്. മഞ്ഞപ്പാറ
| സ്കൂൾ= പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ
| സ്കൂൾ കോഡ്=42454
| സ്കൂൾ കോഡ്=42454
| ഉപജില്ല=കിളിമാനൂർ  
| ഉപജില്ല=കിളിമാനൂർ  

19:58, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

2019 Dec. 31 ന് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് കൊറോണ വൈറസ് ആദ്യമായി സ്ഥിതീകരിക്കപ്പെട്ടത്. മനുഷ്യരിൽനിന്നു മനുഷ്യരിലേക്കാണ് ഇതു പകരുന്നത്. അതുകൊണ്ടു തന്നെ വളരെ പെട്ടന്നു എല്ലാ രാജ്യങ്ങളിലേക്കും കൊറോണ വൈറസ് പടർന്നു പിടിച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗികളുടെ എണ്ണവും മരണനിരക്കും ലക്ഷങ്ങൾ കടന്നു. അമേരിക്ക, സ്പെയിൻ, ഇറ്റലി, ജർമ്മനി, ഫ്രാൻസ് തുടങ്ങി ലോക രാജ്യങ്ങൾ എല്ലാം തന്നെ കൊറോണ വൈറസ് വ്യാപനത്തിൽ തകർന്നടിഞ്ഞു. റാന്നി സ്വദേശികളായ ഇറ്റലിക്കാരിൽനിന്നും കേരളത്തിലും കൊറോണ എത്തി. രോഗികളായിട്ടുള്ളവരുമായുള്ള സമ്പർക്കത്തിലൂടെ വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നു രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ 28ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കാണിക്കുന്നു പനി, ചുമ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിങ്ങനെയാണ് രോഗ ലക്ഷണങ്ങൾ. രോഗികളുടെ ശരീര സ്രവങ്ങളിൽ നിന്നാണ് രോഗാണുക്കൾ പകരുന്നത് പ്രായം ചെന്നവരിലാണ് പെട്ടന്നു അസുഖം ബാധിക്കുന്നത് അസുഖം പകരാതിരിക്കുന്നതിന് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വ്യക്തികളുമായി 1മീറ്റർ അകലം പാലിക്കണം മാസ്ക് ധരിക്കണം . സോപ്പ് ഉപയോഗിച്ച് കൈകൾ നല്ലതു പോലെ കഴുകണം പുറത്തു പോകുമ്പോഴും പോയി വരുമ്പോഴും സാനിറ്റൈസർ ഉപയോഗിക്കുക പൊതുസ്ഥലങ്ങളിൽ തുപ്പരുത് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക ലോക്ഡൌൺ -ലൂടെ രോഗ വ്യാപനത്തിന്റെ തോത് കുറയ്ക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് ശുചിത്വമാണ് രോഗപ്രതിരോധത്തിനുള്ള പ്രധാന മാർഗ്ഗം . Stay home Stay Safe.

ആദിത്യ.എം.എസ്
6 ബി പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം