"കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= കോറോം | | സ്കൂൾ= കോറോം ദേവീ സഹായം എ യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13944 | | സ്കൂൾ കോഡ്= 13944 | ||
| ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=MT_1227|തരം=കഥ}} |
21:39, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു കൊറോണക്കാലം
നേരം വെളുത്തു തുടങ്ങി. അമ്മുക്കുട്ടി മെല്ലെ കണ്ണു തുറന്നു. അമ്മയും അനിയനും മുത്തശ്ശിയും എഴുന്നേൽക്കാൻ ആകുന്നതേയുള്ളൂ. മുത്തശ്ശിക്ക് തീരെ വയ്യ. ലോക്ക്ഡൗൺ കാരണം ആശുപത്രിയിൽ പോകാൻ ഒരു വണ്ടിയുമില്ല. അച്ഛന്റെ വിളി ഇന്നലെയും ഉണ്ടായില്ല. അവിടെയൊക്കെ കർശ്ശന നിയന്ത്രണമാണെന്നാണ് അച്ഛൻ കഴിഞ്ഞയാഴ്ച വിളിച്ചപ്പോൾ പറഞ്ഞത്. റൂമിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണത്രെ. അമ്മയ്ക്ക് എപ്പോഴും അച്ഛനെക്കുറിച്ചുള്ള ചിന്തകളാണ്. അമ്മ ഒന്ന് ചിരിച്ചിട്ട് കുറേ ദിവസങ്ങളായി. അതുകൊണ്ട് എനിക്കും ഒരു സന്തോഷവുമില്ല. അമ്മുക്കുട്ടീ........, ഓ.... അമ്മ വിളിക്കുന്നുണ്ട്. അമ്മഎഴുന്നേറ്റു എന്നാണ് തോന്നുന്നത്. പതുക്കെ എഴുന്നേൽക്കാം. “ഹൊ", ഈ കൊറോണയൊരു വില്ലൻ തന്നെ. പുറത്തിറങ്ങുമ്പോൾ പോലും മാസ്ക് ധരിച്ചേ ഇറങ്ങാവൂ എന്ന് അപ്പുറത്തെ വീട്ടിലെ അഭിയേട്ടൻ പറയുന്നത് കേട്ടു. പുറത്ത് പോയി വന്നാൽ സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകണമത്രെ. പകൽ മുഴുവൻ അമ്മ പച്ചക്കറിത്തോട്ടത്തിലാണ്. വെള്ളരിയും കുമ്പളങ്ങയും വാഴയുമൊക്കെ നട്ടു പിടിപ്പിച്ചിട്ടുണ്ട്. എന്റെ അനിയനുണ്ടല്ലോ, ഉണ്ണിക്കുട്ടൻ, അവൻ ഭയങ്കര കുസൃതിയാ... അമ്മ നട്ടു പിടിപ്പിച്ചതൊക്കെ പറിച്ചുകളയലാണ് അവന്റെ പണി. പുറത്തിറങ്ങി കൂട്ടുകാരോടൊത്ത് കളിക്കാൻ വയ്യാതെ അവനും മടുത്തു. “എന്തു ചെയ്യാം..” അച്ഛൻ വന്നെങ്കിൽ അച്ഛനോടൊത്ത് കളിക്കാമായിരുന്നു. ഈ കൊറോണ ഒന്നു മാറി എല്ലാവരെയും അതിൽ നിന്നും രക്ഷിക്കണേ എന്റെ ഭഗവാനെ.. എന്നാൽ മാത്രമേ എന്റെ അച്ഛന് വരാൻ പറ്റുള്ളൂ.. എല്ലാ വിശേഷങ്ങളും അച്ഛനോട് പറയാൻ എനിക്ക് തിടുക്കമായി... അച്ഛൻ വേഗം വന്നെങ്കിൽ....
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ