"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കർക്കിടകത്തിന്റെ ഓർമ്മയുണർത്തുന്ന ലോക്ക് ഡൌൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center | <center> | ||
കർക്കിടകത്തിന്റെ മണം, ചിലപ്പോൾ അത് കടഞ്ഞെടുത്ത പശുവിൻ നെയ്യുടെ ആയിരിക്കും അല്ലെങ്കിൽ കാച്ചിയ പാലിന്റെ, കഞ്ഞിപ്പശ മുക്കിയ മുണ്ടിന്റെ, തുണിപ്പെട്ടിയിലെ കർപ്പൂരത്തിന്റെ, പാറ്റാഗുളികയുടെ അതുമല്ലെങ്കിൽ തിരിച്ചറിയാൻ പറ്റാത്ത ഒരു പാട് ഗന്ധങ്ങളുടെ സമ്മിശ്രം. പക്ഷെ കർക്കിടക മാസത്തിനു മൂന്ന് മനം മയക്കുന്ന മണങ്ങളാണ് . ഒന്ന് എരിഞ്ഞെരിഞ്ഞു കത്തുന്ന വിറകടുപ്പിന്റെ പുകമണം. പിന്നൊന്നു മരുന്ന് കഞ്ഞിയുടെ കർക്കിടക കഞ്ഞിയുടെ മണം. | കർക്കിടകത്തിന്റെ മണം, ചിലപ്പോൾ അത് കടഞ്ഞെടുത്ത പശുവിൻ നെയ്യുടെ ആയിരിക്കും അല്ലെങ്കിൽ കാച്ചിയ പാലിന്റെ, കഞ്ഞിപ്പശ മുക്കിയ മുണ്ടിന്റെ, തുണിപ്പെട്ടിയിലെ കർപ്പൂരത്തിന്റെ, പാറ്റാഗുളികയുടെ അതുമല്ലെങ്കിൽ തിരിച്ചറിയാൻ പറ്റാത്ത ഒരു പാട് ഗന്ധങ്ങളുടെ സമ്മിശ്രം. പക്ഷെ കർക്കിടക മാസത്തിനു മൂന്ന് മനം മയക്കുന്ന മണങ്ങളാണ് . ഒന്ന് എരിഞ്ഞെരിഞ്ഞു കത്തുന്ന വിറകടുപ്പിന്റെ പുകമണം. പിന്നൊന്നു മരുന്ന് കഞ്ഞിയുടെ കർക്കിടക കഞ്ഞിയുടെ മണം. | ||
വരി 21: | വരി 21: | ||
ഓർമ്മയിൽ രുചികൾ നിറയുമ്പോൾ അടുക്കള പരീക്ഷണശാല ആകാറുണ്ട് .ഈ കോറോണക്കാലം ഞാൻ അച്ഛമ്മയുടെ പാചക പരീക്ഷണങ്ങളിലൂടെ ......അച്ഛമ്മക്കൊപ്പം | ഓർമ്മയിൽ രുചികൾ നിറയുമ്പോൾ അടുക്കള പരീക്ഷണശാല ആകാറുണ്ട് .ഈ കോറോണക്കാലം ഞാൻ അച്ഛമ്മയുടെ പാചക പരീക്ഷണങ്ങളിലൂടെ ......അച്ഛമ്മക്കൊപ്പം | ||
</center> | |||
{{BoxBottom1 | |||
| പേര്= ശ്രെയ എസ്സ് നായർ | |||
</ | | ക്ലാസ്സ്= 9.B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എം.ജി.എം.എച്ച്.എസ്. പൂഴനാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44030 | |||
| ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Sathish.ss|തരം=കഥ}} |
13:57, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കർക്കിടകത്തിന്റെ ഓർമ്മയുണർത്തുന്ന ലോക്ക് ഡൌൺ
കർക്കിടകത്തിന്റെ മണം, ചിലപ്പോൾ അത് കടഞ്ഞെടുത്ത പശുവിൻ നെയ്യുടെ ആയിരിക്കും അല്ലെങ്കിൽ കാച്ചിയ പാലിന്റെ, കഞ്ഞിപ്പശ മുക്കിയ മുണ്ടിന്റെ, തുണിപ്പെട്ടിയിലെ കർപ്പൂരത്തിന്റെ, പാറ്റാഗുളികയുടെ അതുമല്ലെങ്കിൽ തിരിച്ചറിയാൻ പറ്റാത്ത ഒരു പാട് ഗന്ധങ്ങളുടെ സമ്മിശ്രം. പക്ഷെ കർക്കിടക മാസത്തിനു മൂന്ന് മനം മയക്കുന്ന മണങ്ങളാണ് . ഒന്ന് എരിഞ്ഞെരിഞ്ഞു കത്തുന്ന വിറകടുപ്പിന്റെ പുകമണം. പിന്നൊന്നു മരുന്ന് കഞ്ഞിയുടെ കർക്കിടക കഞ്ഞിയുടെ മണം. കർക്കിടകം പിറന്നാൽ കർക്കിടക ക്കഞ്ഞിയാണ് അച്ഛമ്മയുടെ പ്രധാന ഭക്ഷണം. ഉലുവയും ഉണക്കലരിയും വേവിച്ചു അതിലേക്ക് ശർക്കരയിട്ടു തിളപ്പിച്ച് തേങ്ങാപാൽ ഒഴിച്ച് നെയ് ചേർത്തിളക്കിയ കഞ്ഞി. മണമടിക്കുമ്പോൾ തന്നെ കഴിക്കാൻ തോന്നും. പക്ഷെ ഒരു തുള്ളി പോലും തരില്ല. അച്ഛമ്മ നിരത്തും. എങ്കിലും അച്ഛമ്മെ അച്ഛമ്മെ എന്ന് ചൊല്ലി പിറകെ പറ്റികൂടുന്നത് കൊണ്ട് ഒരു സ്പൂൺ തരും വല്ലപ്പോഴും. ആ രുചി വായിൽ ഇപ്പോഴും ഉള്ളത് കൊണ്ട് ഞാനും കർക്കിടകം തകർക്കുമ്പോൾ ഉലുവ കഞ്ഞി വെക്കും. അന്ന് കഴിച്ച ഒരു സ്പൂൺ കഞ്ഞിയുടെ രുചി ഒന്നുമില്ലെങ്കിലും ബാക്കിയാകുന്ന ഉലുവ ഗന്ധം ബാല്യത്തിന്റെ മധുരിക്കുന്ന ഓര്മയിലെത്തിക്കും മഴക്കൊരു ശമനം കിട്ടുമ്പോൾ അമ്മ തൊടിയിലേക്കിറങ്ങും. കൊടിത്തൂവയുടെ തളിരിലകൾ നുള്ളിയെടുക്കും. അല്ലെങ്കിൽ കയ്യിൽ ഒന്ന് തട്ടിയാൽ ചൊറിഞ്ഞു തടിക്കുന്ന തൂവ മഴക്കാലത്ത്, കർക്കിടകത്തിൽ ഉപദ്രവകാരിയല്ല. ചെറുതായരിഞ്ഞ തൂവ കാന്താരിമുളക് ചെറിയ ഉള്ളി, വെളുത്തുള്ളി , തേങ്ങാ ചേർത്ത് തിരുമ്മി ഒന്ന് വഴറ്റി എടുക്കുന്നതിന്റെ രുചി അപാരമാണ്. ഇതിന്റെ ഓർമ്മയിൽ ഒരിക്കൽ കൊടിത്തൂവ നുള്ളി തോരനുണ്ടാക്കി തൊണ്ടയുടെ ചൊറിച്ചിൽ സഹിക്കാൻ വയ്യാതെ കയ്യിട്ടു മാന്തിയാലോ എന്ന് വരെ തോന്നിയിട്ടുണ്ട് . മഴയത്തു മുളക്കുന്ന തകര പോലെ എന്ന് കേട്ടിട്ടില്ലേ. ആ തകരയുടെ തളിരിലകൾ കൊണ്ടുള്ള തോരൻ, കരിന്താളിന്റെ പുളിങ്കറി. കർക്കിടക രുചികൾ കുറെയുണ്ട്. കറുത്ത തണ്ടുള്ള ചേമ്പ്, അതിന്റെ തണ്ടു ചെറുതായി അരിഞ്ഞു വേവിച്ചു അതിലേക്ക് വാളൻപുളി പിഴിഞ്ഞൊഴിച്ചു , കാന്താരി മുളക് ചതച്ചു ചേർത്ത് നന്നായി തിളപ്പിച്ച് കുറുക്കി കുറച്ചു വെളിച്ചെണ്ണ ഒഴിച്ചെടുക്കും. അതും പപ്പടവും വടകും , ഏതെങ്കിലും ഇല കൊണ്ടുള്ള തോരനും കടുമാങ്ങ അച്ചാറും. എഴുതുമ്പോൾ തന്നെ വായിൽ വെള്ളം നിറയുന്നു ആ രുചിയോർത്തു. ചക്ക, കപ്പ എന്നിവ ഉപ്പിട്ട് വേവിച്ചു നീളത്തിൽ അരിഞ്ഞത് , ചുണ്ടക്ക ഉപ്പിട്ട് വേവിച്ചത് ഇതെല്ലാം വെയിലിൽ ഉണക്കി വേനൽക്കാലത്തു ഉണ്ടാക്കി വെക്കുന്ന കൊണ്ടാട്ടങ്ങൾ . മത്തൻ , കുമ്പളങ്ങ , ചുണ്ടക്ക എന്നിവ വേവിച്ചു അരി വറുത്തു പൊടിച്ചു ചേർത്ത് കാന്താരിമുളക് ഉണക്കി പൊടിച്ചതു, കായം , വെളുത്തുള്ളി ചതച്ചത് , കറിവേപ്പില ചേർത്ത് കുഴച്ചുരുട്ടി ഉണക്കി വെച്ച പുളിയും , ഞങ്ങളുടെ സ്വന്തം രുചിക്കൂട്ട് . ഇതൊക്കെയാണ് മഴക്കാലത്തു ഉപവിഭവം ആയി വരുന്നത്. ചക്കക്കുരു,മാങ്ങ, പപ്പായ പുളിങ്കറി, മത്തയില, തഴുതാമ ചേമ്പ് പുറത്തേക്കിറങ്ങാൻ വയ്യാത്ത പെരുമഴയിൽ വീടിനു ചുറ്റും കിട്ടുന്നതൊക്കെ ആണ് അടുക്കളയിൽ വേവുന്നത് . എന്തും കഴിക്കുന്ന വിശപ്പിന്റെ കാലം. നാട്ടിൽ ചക്ക പഴുക്കുന്നത് മഴക്കാലത്താണ്. മരത്തിൽ കയറാൻ പോലും പറ്റാതെ മഴവെള്ളം ഒലിച്ചു വഴുക്കായിട്ടുണ്ടാകും. ഇടക്കൊന്നു മഴ നിൽക്കുമ്പോൾ ഏതെങ്കിലും പണിക്കാരെ വിളിച്ചു ചക്ക താഴത്തിടുവിക്കും . പഴുക്കാത്ത ചക്ക കൊണ്ട് ചക്ക എരിശ്ശേരി. മഞ്ഞളും ചുവന്നമുളകും അരച്ച് ചേർത്ത് പുഴുങ്ങിയ ചക്കയിലേക്ക് തേങ്ങാ ജീരകം അരച്ച് ചേർത്ത് , തേങ്ങ വറുത്തിട്ടു എടുക്കുന്ന എരിശ്ശേരി കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറും. പഴുത്ത ചക്ക അപ്പമായും ചക്ക വരട്ടി ആയും മാറുന്നു. പഴം ചക്ക നൂലില്ലാതെ മുറത്തിലിട്ടുരച്ചു ചാറു പിഴിഞ്ഞെടുത്തു അതിലേക്ക് അരിപ്പൊടിയും ശർക്കരപ്പാവും ചേർത്തിളക്കി തേങ്ങാ കൊത്തിയരിഞ്ഞു നെയ്യിൽ വറുത്തതും ഏലക്കാപൊടിയും ചേർത്ത് നന്നായിളക്കി കുറച്ചു നേരം വെച്ചതിനു ശേഷം അപ്പച്ചെമ്പിലെ ഇലയിൽ ഒഴിച്ച് ആവിയിൽ വേവിച്ചു എടുക്കുന്ന ചക്കയപ്പം. ഇലയുടെ വാടിയ മണവും ചക്കയുടെ രുചിയും.വീടിനു മൊത്തം മധുരമണം ആയിരിക്കും അപ്പോൾ. വരിക്കചക്ക ആണെങ്കിൽ അത് വേവിച്ചു അരച്ച് എടുത്താണ് അപ്പം ഉണ്ടാക്കുക. ഈ കാലത്തു നാട്ടിലെ ഏത് വീട്ടിൽ പോയാലും ഈ ഒരു പലഹാരം തീർച്ചയായും കിട്ടിയിരിക്കും. മുതിര കഴിച്ചാൽ കുതിരശക്തി എന്നാണല്ലോ. മുതിര ഉപ്പിട്ട് പുഴുങ്ങി വെളിച്ചെണ്ണ ഒഴിച്ചതും കട്ടൻ കാപ്പിയും മഴക്കാലവൈകുന്നേരങ്ങളെ ചൂടുപിടിപ്പിക്കുന്നത് ഇതായിരുന്നു. കപ്പ പുഴുങ്ങിയതും കാന്താരി ഉടച്ചതും, കപ്പ കടല ചേർത്തുള്ള പുഴുക്ക് , കഞ്ഞിയും ഉപ്പുമാങ്ങ ചമ്മന്തിയും. മഴക്കാല രുചികൾ അവസാനിക്കുന്നില്ല. ഓർമ്മയിൽ രുചികൾ നിറയുമ്പോൾ അടുക്കള പരീക്ഷണശാല ആകാറുണ്ട് .ഈ കോറോണക്കാലം ഞാൻ അച്ഛമ്മയുടെ പാചക പരീക്ഷണങ്ങളിലൂടെ ......അച്ഛമ്മക്കൊപ്പം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ