"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/കരുതലോടെ നല്ല നാളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിലൂടെ ജീവിതവിജയം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി/അക്ഷരവൃക്ഷം/കരുതലോടെ നല്ല നാളെ എന്ന താൾ ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/കരുതലോടെ നല്ല നാളെ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കരുതലോടെ നല്ല നാളെ | ||
| color=2 | | color=2 | ||
}} | }} | ||
വരി 19: | വരി 19: | ||
| color=4 | | color=4 | ||
}} | }} | ||
{{Verification|name= Anilkb| തരം=ലേഖനം }} |
11:37, 6 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
കരുതലോടെ നല്ല നാളെ
ഇന്നത്തെ സാഹചര്യത്തിൽ ലോകമാകെ വളരെ ശ്രദ്ധയോടെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് ശുചിത്വം. ആരോഗ്യമുഉള്ള ഒരു തലമുറയും രോഗപ്രതിരോധശേഷിയുള്ള സമൂഹം ഉണ്ടാകണമെങ്കിൽ ഏറ്റവും പ്രധാനം വൃത്തിയുള്ള ചുറ്റുപാട് തന്നെയാണ്. നമ്മുടെ പരിസരമാകെ വൃത്തിഹീനമായി മാറിയതിൽ ഓരോ വ്യക്തിക്കും പങ്കുണ്ട്. നാം നടന്നു വരുന്ന വഴികളും ,റോഡുകളും ,ശുദ്ധജലം ലഭിക്കുന്ന സ്ഥലങ്ങളുമെല്ലാം മലിനപ്പെട്ടത്തിന്റെ ഫലമായി രോഗം നിറഞ്ഞ ഒരു സമൂഹമാണ് ഇന്ന് നാം കാണുന്നത്. ഇവിടെയാണ് ശുചിത്വത്തിന്റെ പ്രാധാന്യം വർധിക്കുന്നത്. ചെറുപ്പംതൊട്ടേ ശുചിത്വം നമ്മൾ ശീലിക്കണം, കാരണം ദിനംപ്രതി മലിനമാക്കപ്പെട്ട ഒരു പരിസരത്താണ് നാം ജീവിക്കുന്നത്. ദിവസവും കുളിക്കുക , നഖങ്ങൾക്കിടയിൽ അഴുക്കുപിടിക്കാതെ ശ്രദ്ധിക്കുക .നന്നായി കൈ കഴുകുക എന്ന ശീലം വേണ്ടത്ര പാലിക്കാത്തവർ ആയിരുന്നു നമ്മളിൽ പലരും. വിവാഹം പോലുള്ള പരിപാടികൾ ഭക്ഷണത്തിനുമുമ്പുള്ള കൈ കഴുകൽ പലർക്കും പതിവുള്ളതല്ല. എന്നാൽ ലോകമാകെ കീഴടക്കി ഭീതി പരത്തിയ കോവിഡ് 19 നമ്മെ ഓർപ്പിക്കുന്നത് ശുചിത്വമുള്ള കൈകളെ കുറിച്ചാണ്. എല്ലാതരം മാലിന്യങ്ങളുക്കുമിടയിൽ ജീവിക്കുന്ന നമ്മൾ രോഗം പരത്തുന്ന സാഹചര്യത്തിന് കാരണക്കാർ ആകാതിരിക്കാൻ ഈ കാലം നമ്മെ പഠിപ്പിക്കുന്നത് ശുചിത്വത്തിന്റെ പ്രാധാന്യമാണ്. വ്യക്തിശുചിത്വം പോലെ തന്നെ പ്രാധാന്യമാണ് ചുറ്റുമുള്ള ശുചിത്വത്തെക്കുറിച്ചുള്ള ബോധവും. നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്നതുപോലെതന്നെ ചുറ്റുമുള്ള പരിസരം വൃത്തിയാക്കാൻ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങളും ,പ്ലാസ്റ്റിക് കുപ്പികളും വലിച്ചെറിയാതിരിക്കുക. മലിനജലം കെട്ടിക്കിടന്നാൽ കൊതുകുകൾ പെരുകും. നമ്മുടെ ശുചിത്വം നമ്മുടെ വ്യക്തിത്വത്തെയും സൗഹൃദ ബന്ധങ്ങളെയും ബാധിക്കുന്നു. ആരോഗ്യമാണ് സമ്പത്ത് എന്ന് പറയുന്ന പോലെ ശുചിത്വ ശീലങ്ങളാണ് മാനസിക വികാസത്തിന്റെ തുടക്കവും. ശുചിത്വമുള്ള ചുറ്റുപാടുകൾ നമ്മളിൽ ഉണ്ടാക്കുന്ന സന്തോഷം ഒരു നാടിന്റേതുകൂടിയായി മാറുന്നു. മാലിന്യം നിറയാത്ത ജലാശയങ്ങളും, വൃത്തിയുള്ള റോഡുകളും, ആരോഗ്യ സംരക്ഷണത്തിനും, ശുചിത്വമാണ് പ്രധാനമെന്നും ഓർമ്മപ്പെടുത്തുന്നതുമാണ് ഈ ദിവസങ്ങൾ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 02/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 06/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം