"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/അതിർത്തിയ‌ുടെ കാവൽക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 52: വരി 52:
|color=5
|color=5
}}
}}
{{Verification|name=Mohankumar.S.S| തരം= കവിത}}

19:09, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിർത്തിയ‌ുടെ കാവൽക്കാർ

കാശ്‌മീരിൻ താഴ്‌വരയിൽ അതിർ വരമ്പിൻ മ‌ുൾമ‌ുനയിൽ

പടച്ചട്ട അണിഞ്ഞൊര‌ുവൻ കാവൽ നിൽക്ക‌ുന്ന‌ു

തീജ്വാലകളാം കണ്ണ‌ുകളാലവൻ ത‌ുറിച്ച് നോക്ക‌ുന്ന‌ു

ഗാംഭീര്യത്താൽ ത‌ുട‌ുത്ത കവിള‌ുകൾ ച‌ുവന്നിരിക്ക‌ുന്ന‌ു

പിരിച്ച മീശ ഗാംഭീര്യത്തിൻ മതിപ്പ് ക‌ൂട്ട‌ുന്ന‌ു

ത‌ുറിച്ച കണ്ണിൽ ച‌ുവപ്പ് കണ്ടെൻ മനസ്സിടറ‌ുന്ന‌ു

വിറങ്ങലിച്ച കരങ്ങൾ തമ്മിൽ ഉരസ്സി നിൽക്ക‍ുന്ന‍ു

കഴ‌ുത്തിലായി ത‌ൂക്കിയ തോക്ക‌ും പിടിച്ച‌ു നിൽക്ക‌ുന്ന‌ു

പിടിച്ച തോക്കിൻ കാഞ്ചിയിലായി വിരൽ തഴ‌ുക‌ുന്ന‌ു

മനസ്സിലെന്തോ ക‌ുറിച്ച പോലെ നിവർന്ന് നിൽക്ക‍ുന്ന‌ു

കടിച്ച പല്ലാൽ ത‌ുട‌ുത്ത കവിള‌ുകൾ ഞെരിഞ്ഞമര‌ുന്ന‌ു

തണ‌ുത്ത കാറ്റ‌ും മടിച്ച‌ു പോയ മനക്കര‌ുത്തിൻമേൽ

മഞ്ഞിൽ തട്ടി തെറിച്ച രശ്‌മികൾ ശിരസ്സിലേൽക്ക‌ുമ്പോൾ

ശിരസ്സിലാണേൽ അശോകചക്രം കറങ്ങി നിൽക്ക‌ുന്ന‌ു

സ‌ുദർശനം പോൽ കറങ്ങി നമ്മ‌ുടെ നാടിനെ രക്ഷിക്കാൻ

ഇവന‌ു നാമിട‌ുന്ന പേര‌ും നാട്ടിൻ പടയാളി

അഭിമാനത്താൽ ശിരസ്സ‌ുയർത്തി പറന്ന‌ു പ‌ൂങ്ക‌ുയില‌ും

ധീരജവാന്റെ വീരപ‌ുരാണം പറന്ന‌ുപാടീടാൻ.....

ആരോമൽ
10C ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത