"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ ഉണ്ണിക്കുട്ടന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഉണ്ണിക്കുട്ടന്റെ അവധിക്കാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ ഉണ്ണിക്കുട്ടന്റെ അവധിക്കാലം" സംരക്ഷിച്ചിരിക്കുന...) |
||
(വ്യത്യാസം ഇല്ല)
|
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ഉണ്ണിക്കുട്ടന്റെ അവധിക്കാലം
മോനേ പഠിച്ചു കയിഞ്ഞോ നീയ്? പഠിച്ചു കയിഞ്ഞെങ്കി പോയി കളിച്ചോ, അമ്മ പറഞ്ഞതു കേട്ട് ഉണ്ണിക്കുട്ടൻ അത്ഭുതപ്പെട്ടുപോയി. രണ്ടീസം കയിഞ്ഞാൽ പരീശയാണെന്നും ആദ്യം ഉദ്ഗ്രഥിതമാണെന്നും, പൂമ്പാറ്റയെ കുറിച്ച് ഒരു കവിത എഴുതാനും അമ്മതന്നെയല്ലേ പറഞ്ഞത്. എന്തായാലും ഉണ്ണിക്കുട്ടന് സന്തോഷായി. അവൻ പുസ്തകം മടക്കി വെച്ച് വേഗം കളിക്കാൻ മുറ്റത്തിറങ്ങി, അപ്പോ അയലത്തെ കുട്ടായി ഓടി വന്നു പറഞ്ഞു: ഉണ്ണിക്കുട്ടാ, നമ്മുടെ പരീക്ഷയൊക്കെ മാറ്റി വച്ചു, കൊറോണയാണത്രേ, കൊറോണ. ങേ കൊറോണയോ? അതെന്താ? അതൊരു രോഗാ, വൈറസാ വൈറസ്, ആള് ചൈനക്കാരനാ, വൈറസോ..? അതെന്താന്ന് ഉണ്ണിക്കുട്ടന് ഒന്നും മനസിലായില്ല. ഓ അതു പോട്ടെ. നമുക്ക് കളിക്കാം ഉണ്ണിക്കുട്ടൻ പറഞ്ഞു. വേണ്ട വേണ്ട അമ്മ അറിയാതെ ഓടി വന്നതാ ഞാൻ. പോവാ, കുട്ടായി ഓടിപോയി. പാവം ഉണ്ണിക്കുട്ടൻ പതിയെ വീടിനുള്ളിൽ കയറി. മോനേ പഠിച്ചു കയിഞ്ഞോ നീയ്? പഠിച്ചു കയിഞ്ഞെങ്കി പോയി കളിച്ചോ, അമ്മ പറഞ്ഞതു കേട്ട് ഉണ്ണിക്കുട്ടൻ അത്ഭുതപ്പെട്ടുപോയി. രണ്ടീസം കയിഞ്ഞാൽ പരീശയാണെന്നും ആദ്യം ഉദ്ഗ്രഥിതമാണെന്നും, പൂമ്പാറ്റയെ കുറിച്ച് ഒരു കവിത എഴുതാനും അമ്മതന്നെയല്ലേ പറഞ്ഞത്. എന്തായാലും ഉണ്ണിക്കുട്ടന് സന്തോഷായി. അവൻ പുസ്തകം മടക്കി വെച്ച് വേഗം കളിക്കാൻ മുറ്റത്തിറങ്ങി, അപ്പോ അയലത്തെ കുട്ടായി ഓടി വന്നു പറഞ്ഞു: ഉണ്ണിക്കുട്ടാ, നമ്മുടെ പരീക്ഷയൊക്കെ മാറ്റി വച്ചു, കൊറോണയാണത്രേ, കൊറോണ. ങേ കൊറോണയോ? അതെന്താ? അതൊരു രോഗാ, വൈറസാ വൈറസ്, ആള് ചൈനക്കാരനാ, വൈറസോ..? അതെന്താന്ന് ഉണ്ണിക്കുട്ടന് ഒന്നും മനസിലായില്ല. ഓ അതു പോട്ടെ. നമുക്ക് കളിക്കാം ഉണ്ണിക്കുട്ടൻ പറഞ്ഞു. വേണ്ട വേണ്ട അമ്മ അറിയാതെ ഓടി വന്നതാ ഞാൻ. പോവാ, കുട്ടായി ഓടിപോയി. പാവം ഉണ്ണിക്കുട്ടൻ പതിയെ വീടിനുള്ളിൽ കയറി. എന്നാലും പരീക്ഷമാറ്റിവെക്കാൻ മാത്രം എന്താണാവോ ഇവിടെ ഉണ്ടായത്, ആ... എന്തായാലും അവധിയാണല്ലോ അതുമതി. കാവിലെ ഉത്സവാ വരുന്നത്. പരീശപ്പേടിയില്ലാതെ ഇത്തവണ ഉത്സവം കൂടാം, ഇഷ്ടംപോലെ കൊച്ചു ടീവീം കാണാം, പട്ടം പറപ്പിക്കാം.... ഉണ്ണിക്കുട്ടൻ സ്വപ്നലോകത്തു പാറിപ്പറന്നു. ഉണ്ണിക്കുട്ടന്റെ സന്തോഷം അധികം നീണ്ടു നിന്നില്ല, കൊച്ചു ടീവി വെക്കാൻ ആരും സമ്മയ്ക്കുന്നില്ല, എല്ലാരും വാർത്ത ചാനലും നോക്കി ഇരിപ്പാണ്. പുറത്തിറങ്ങാൻ പറ്റുന്നില്ല, കൂട്ടുകാരെ ആരെയും കാണുന്നില്ല, കാര്യങ്ങളൊക്കെ കീയ്മേൽ മറിഞ്ഞെന്ന് ഉണ്ണിക്കുട്ടന്റെ കുഞ്ഞു ബുദ്ധിയിൽ കത്തി. എങ്ങോട്ട് തിഞ്ഞാലും കൊറോണാന്നുമാത്രം കേൾക്കാനുള്ളൂ. കുട്ടായി പറഞ്ഞ ആ ചൈനക്കാരൻ, ഭീകരനാണവൻ... കൊടും ഭീകരൻ... എപ്പളും എവിടെയും പ്രതീക്ഷിക്കുന്ന മരണ ദൂതൻ. കൊറോണയെക്കുറിച്ചു അറിഞ്ഞ ഉണ്ണിക്കുട്ടൻ ഞെട്ടി. ചൈനയിലെ വുഹാനിലാണ് അവൻ ആദ്യം വന്നത്. അവിടെ ധാരാളം പേരെ കൊന്നിട്ട് അവൻ പല രാജ്യത്തും കടന്നു, വിദേശത്തു നിന്നും വന്നവരിലൂടെ അവൻ ഇന്ത്യയിലും എത്തി. ഇപ്പൊ നമ്മുടെ കൊച്ചു കേരളത്തിലും അവൻ എത്തി. വീട്ടു മുറ്റത്തെ റംബൂട്ടാൻ പഴം പോലാ അവൻ ഇരിക്കുന്നെ. ഈ ആശാൻ മധുരോള്ള പഴാല്ല, രോഗാണുവാ. ആളെകൊല്ലുന്ന രോഗാണു. ഈ രോഗാണു പരത്തുന്നത് 'കോവിഡ് 19' എന്ന് പേരുള്ള ഒരു രോഗവാ. ഇതു വരെ ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചില്ലത്രെ.. ! മരണ സംഖ്യ ലക്ഷങ്ങൾ പിന്നിട്ടു. ഇവൻ സമ്പർക്കത്തിലൂടെയാ പകരുന്നത്. ഇപ്പോൾ പറയുന്നു വായുവിലൂടെയും പകരുന്നേന്ന്. സാനിറ്റൈസറോ, സോപ്പ് ഉപയോഗിച്ചോ കൈകഴുകിയാൽ ഇവൻ പമ്പ കടക്കും. പക്ഷേ കൈ കഴുകാതെ മുഖത്തുതൊട്ടാൽ കണ്ണിലൂടെയോ വായിലൂടെയോ മൂക്കിലൂടെയോ ഇവൻ ഉള്ളിലെത്തും. പിന്നെ നമ്മളൊന്നും ചെയ്യണ്ട, എല്ലാം അവൻ ചെയ്‌തോളും. പേടിക്കണ്ട നമ്മൾ സാമൂഹിക അകലം പാലിച്ചാൽ മതി. ഉണ്ണിക്കുട്ടന് ആകെ പേടിയായി. പാവം. രോഗം വന്നവരെ ഐസൊലേറ്റ് ചെയ്യുമത്രേ. പിന്നെ ആരെയും കാണാൻ പറ്റില്ല, രോഗം മാറിയാൽ മാത്രം വീട്ടിൽ വരാം. ഹൊ... എന്തൊരു ഭീകരമാണത്. പുറത്തിറങ്ങാതെ ഇരിക്കുക മാത്രമാണ് രക്ഷപെടാനുള്ള എളുപ്പവഴി. ആരെങ്കിലും പുറത്തുപോവന്നേ മാസ്ക് വയ്ക്കാൻ മറക്കണ്ടാട്ടൊ. ഡോക്ടർമാരും നഴ്സ്മാരും പോലീസ്കാരും എന്തോരം കഷ്ടപ്പെടുന്നൊണ്ടെന്നോ നമുക്ക് വേണ്ടി. നമ്മളെല്ലാം അവരെ അനുസരിക്കണം. നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറയുന്നതും നമ്മൾ കേൾക്കണം... ഇപ്പോൾ നമ്മുടെ നാട്ടിൽ ലോക്ക് ഡൗൺ ആണത്രേ, മെയ് 3 വരെന്നാ പറഞ്ഞു കേട്ടെ, ഇനി കുറച്ചീസം കൂടിയേ ഉള്ളു, നമ്മളെല്ലാം സർക്കാരിനോട് സഹകരിച്ചാ കൊറോണയെ നാട്ടിൽനിന്നും ഓടിക്കാം... ആരും പുറത്തിറങ്ങേണ്ടട്ടോ. കൊറോണ എളുപ്പം പോയാ ബാക്കി ദോസം എങ്കിലും കൂട്ടുകാരുടെ കൂടെ കളിക്കാലോ. ഉണ്ണിക്കുട്ടന് സമാധാനായി...... .
സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ