"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/അമ്മ ചൈനയും, അച്ഛൻ ഇറ്റലിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=അമ്മ ചൈനയും, അച്ഛൻ ഇറ്റലിയും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/അമ്മ ചൈനയും, അച്ഛൻ ഇറ്റലിയും എന്ന താൾ എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/അമ്മ ചൈനയും, അച്ഛൻ ഇറ്റലിയും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=കഥ }} |
16:48, 27 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
അമ്മ ചൈനയും, അച്ഛൻ ഇറ്റലിയും
ഞാൻ കൊറോണ. എന്റെ കുടുംബം കോവിഡ് ആണ്. എന്റെ വയസ്സ് 19. ജീവിതം സാധാരണ രീതിയിൽ ഞാൻ നയിക്കുകയായിരുന്നു. ജീവിതം നയിക്കുന്നത് മൃഗങ്ങളിലാണ്. പന്നി, പാമ്പ്, ഇവയിലൊക്കെ ജീവിച്ചിരിക്കുകയായിരുന്നു. അങ്ങനെയിരിക്കയാണ് മനുഷ്യർ ഞാൻ താമസിച്ചിരുന്ന മൃഗത്തെ വേട്ടയാടി ഒരു മാർക്കറ്റിൽ കൊണ്ടുപോയത്. അവിടുത്തെ മനുഷ്യർ എന്റെ വാസസ്ഥലമായ മൃഗത്തെ വെട്ടിമുറിച്ച് വിൽക്കാൻ വച്ചതും . എന്റെ കുടുംബമാണെങ്കിൽ പെട്ടെന്ന് വളരുകയും പകരുകയും ചെയ്യും. മാർക്കറ്റിൽ വന്ന മനുഷ്യർ ഞാനും എന്റെ കുടുംബവും ഉള്ള മൃഗങ്ങളെയാണ് വാങ്ങിച്ചുകൊണ്ടുപോയത്. പാവങ്ങൾ.... അവരുടെയുള്ളിൽ ഞാൻ ചെന്നതും അവർക്ക് ഓരോ രോഗങ്ങളും തുടങ്ങി. അതിന് ഞാൻ എന്തുചെയ്യാനാണ്. എന്റെ സ്വഭാവമായിപോയി. അങ്ങനെ ഞാൻ വളർന്നു പന്തലിച്ചു. ആ ദേശത്താകെ എല്ലാവരിലും തന്നെ പിടിച്ചു. അങ്ങനെ അവർ എന്നെ വിളിച്ചു ഇതൊരു ഭീകരജീവിയാണ് എന്ന് . ഇത് കേട്ടതും എനിക്കു പിടിച്ചില്ല. ഞാൻ ലോകം മൊത്തവും എന്റെ കുടുംബത്തെ വിമാനമാർഗ്ഗത്തിലുടെയും, റോഡ് മാർഗ്ഗത്തിലൂടെയും ഓരോ മനുഷ്യരിലൂടെ കയറിച്ചെന്നു . അങ്ങനെ ഒട്ടുമിക്ക രാജ്യവും ഞാൻ കീഴടക്കി. ഇന്ത്യയിലും ഞാൻ എത്തിപ്പെട്ടു. ദൈവത്തിന്റെ സ്വന്തം രാജ്യം എന്നറിപ്പെടുന്ന കേരളത്തിൽ പോകാൻ എനിക്ക് അതിയായ ആഗ്രഹം ഉണ്ടായി. ഞാൻ ഒരു നേഴ്സിന്റെ ദേഹത്ത് കയറി വിമാനമാർഗ്ഗേ തൃശൂർ എത്തി. അവിടെ ഞാൻ പടർന്നു കൊണ്ടിരിക്കെ എന്നെ ഓടിക്കാൻ അവർ നാടുമുഴുവനും അണിചേർന്ന് പാട്ടകൊട്ടിയും, രാത്രിയിൽ പത്ത് മിനിറ്റ് നേരം വൈദ്യുതി വിളക്കുകൾ അണച്ച് മെഴുകുതിരികൾ കത്തിച്ചുവയ്ക്കുന്നു. ഇതൊക്കെ കണ്ടതും എനിക്ക് വലിയ മനപ്രയാസമായി. ആഗ്രഹം നടന്നെങ്കിലും മനസംതൃപ്തി കിട്ടിയില്ല. ഇപ്പോൾ എന്റെ ശത്രുവാണ് കേരളം. എനിക്ക് ഒന്ന് തൊടാൻ പോലും കഴിഞ്ഞില്ല. പിന്നെ അതെല്ലാം ഞാൻ സഹിച്ചു. എന്റെ അമ്മ ചൈനയും, അച്ഛൻ ഇറ്റലിയുമാണ്. സഹോദരങ്ങളും ബന്ധുക്കളുമായി മറ്റു പലയിടത്തും ഞങ്ങൾ വ്യാപിച്ചു കിടക്കുന്നുണ്ട്. അത് തന്നെ ആശ്വസം. ഇനി ഇത് എവിടെ വരെ പോകുമെന്ന് നോക്കട്ടെ. എന്തായാലും മനുഷ്യർ എന്നെ വെറുതെ വിടില്ല... അത് ഉറപ്പാ..അതാണ് എന്റെ സങ്കടം..
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 27/ 09/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ