"എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/കൊറോണയും ചില ചിന്തകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയും ചില ചിന്തകളും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=abhaykallar|തരം=ലേഖനം}}

09:35, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയും ചില ചിന്തകളും

"ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴിതുറക്കൂ" തീർച്ചയായും ഈ വരികളിൽ പറയുന്നതുപോലെ എത്രയും വേഗം ലോകത്തിനു സുഖം ലഭിക്കട്ടെയെന്ന് ആഗ്രഹിച്ചുകൊണ്ട്, ചില ചിന്തകൾ പങ്കുവയ്ക്കാൻ ശ്രമിക്കുകയാണ്.

     ലോകമാകെ പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയായ കൊറോണ എന്ന വൈറസ് തനിക്ക് മുകളിൽ തൽക്കാലം മറ്റൊന്നുമില്ല എന്ന ഭാവത്തിൽ ജൈത്രയാത്ര തുടരുകയാണ്. ' ഭയമല്ല, ജാഗ്രതയാണ് വേണ്ടത് ' എന്ന് നാം കരുതുമ്പോഴും ഉള്ളിന്റെയുള്ളിൽ നമുക്ക് എല്ലാം ഭയം തന്നെയാണ്. ലോകവും, അതിനുമുകളിൽ ഉള്ളതെല്ലാം തന്നെ ഉള്ളം കൈയിലിട്ട് അമ്മാനമാടിയ മനുഷ്യൻ ഇന്ന് ഒരു വൈറസിന്റെ മുമ്പിൽ തല താഴ്ത്തി വല്ലാത്തൊരു എളിമയോടെ ജീവിതം തള്ളിനീക്കാൻ പാടുപെടുന്ന കാഴ്ചയാണ് ലോകമെങ്ങും കാണുന്നത്. സത്യത്തിൽ ഇത് മനുഷ്യന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണോ ? ആയിരിക്കാം അല്ലേ കാരണം പ്രകൃതിയെ തന്റെ വരുതിയിലാക്കാൻ മനുഷ്യന് കഴിഞ്ഞിരുന്നു. എന്നാൽ നമ്മുടെ പ്രവൃത്തികൾ കൊണ്ട് പ്രകൃതി മടുത്തിരിക്കുന്നു. ഒന്നു ശ്വാസം വിടാൻ പോലും കഴിയാതെ വീർപ്പുമുട്ടി അവസാനം നമ്മളെ ഒന്ന് അനങ്ങാൻ കഴിയാത്തവിധം വരിഞ്ഞുമുറുക്കി 'വീടാണ് ലോകം' എന്ന അവസ്ഥയിലേക്ക് നമ്മളെ എത്തിച്ചിരിക്കുന്നു. തീർച്ചയായും വായു കൂടുതൽ ശുദ്ധമായിരിക്കുന്നു. പ്രകൃതി വളരെയധികം സന്തോഷിക്കുന്നു. നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം വളരെ കുറഞ്ഞിരിക്കുന്നു. വൈറസിൽ നിന്നും മനുഷ്യനെ രക്ഷിക്കാൻ ശ്രമിക്കുന്നതോടൊപ്പം തന്നെ അറിഞ്ഞോ അറിയാതെയോ ഭൂമിയെ കൂടി നാം സംരക്ഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതൽ മലിനീകരണം ഉണ്ടായിരുന്ന 10 നഗരങ്ങളിൽ ഇപ്പോൾ മലിനീകരണം കുറഞ്ഞിരിക്കുന്നു. വാഹനങ്ങളുടെ പുക, വ്യവസായ മേഖലയിൽ നിന്നുള്ള വാതകങ്ങൾ, നിർമ്മാണമേഖലയിലെ പ്രവർത്തനങ്ങൾ, തീ കത്തിക്കൽ എന്നിവ കുറഞ്ഞതാണ് അന്തരീക്ഷ മലിനീകരണം കുറയാൻ കാരണമെന്ന് എം.ജി സർവകലാശാല പരിസ്ഥിതി പഠന വിഭാഗം തലവൻ ചൂണ്ടിക്കാട്ടുന്നു. ചിന്തിക്കുമ്പോൾ കൊറോണ എത്തിയത് ഒരു നേട്ടം തന്നെയെന്ന് നമുക്ക് തോന്നാം.

'നമ്മുടെ ആരോഗ്യം, നമ്മുടെ ഉത്തരവാദിത്വം' അതും ലോകം ചിന്തിച്ചുതുടങ്ങി. ജങ്ക് ഫുഡ് മാത്രം കഴിച്ച് ശീലിച്ചിരുന്നവർ ഇന്ന് സ്വന്തം വീടുകളിലെ അടുക്കളകൾ തുറന്നിരിക്കുന്നു. സ്വയം പാചകം ചെയ്ത് നാടൻ വിഭവങ്ങളുടെ രുചി മനസ്സിലാക്കുന്നു. തിരക്കിനിടയിൽ ആരോഗ്യത്തെപറ്റി പോലും ചിന്തിക്കാൻ സമയമില്ലാതിരുന്നവർ വ്യായാമം ചെയ്തു തുടങ്ങിയിരിക്കുന്നു. കുടുംബബന്ധങ്ങൾക്ക് നല്ല ഊഷ്മളത ഉണ്ടാവാനും ഇതുവഴി സാധിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു.

      മറ്റൊരു വസ്തുത നമ്മുടെ നാട്ടിൽ കുറ്റകൃത്യങ്ങളുടെ തോത് വളരെയധികം കുറഞ്ഞിരിക്കുന്നു എന്നുള്ളതാണ്. നിത്യസംഭവങ്ങളായി മാറിയിരുന്ന പീഡനക്കേസുകൾ, ഗാർഹികപീഡനം, മോഷണം, കൊലപാതകം മുതലായവ വളരെയധികം കുറഞ്ഞിരിക്കുന്നു. ഈയൊരവസ്ഥയിലും ഇതിനെ ഒരു നേട്ടമായി കരുതാം അല്ലേ. അതുപോലെതന്നെ മദ്യപാനം സമൂഹത്തെ വളരെയധികം വേദനിപ്പിച്ചു കൊണ്ടിരുന്ന താണ്. അതിനൊരു മാറ്റം വന്നിരിക്കുന്നു. മറ്റൊന്ന് ഈശ്വരവിശ്വാസത്തെ ചൂഷണം ചെയ്തു കഴിഞ്ഞിരുന്നവർ സ്വന്തം മാളത്തിലൊളിച്ചിരിക്കുന്നു രോഗങ്ങളെ പോലും വിലക്കിയിരുന്നവർ ഒരു വൈറസിന്റെ മുമ്പിൽ തലയും കുമ്പിട്ടിരിക്കുന്നു. ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു യാഥാർത്ഥ്യം, ദൈവം ഉള്ളത് നമ്മുടെ ഇടയിൽ തന്നെയാണ്. നമുക്ക് മുന്നിലുള്ള ആരാധനാലയം ആശുപത്രിയും. ഹിന്ദുവിനും, ക്രിസ്ത്യാനിക്കും, മുസ്ലീമിനും ഒരുപോലെ കയറാവുന്ന ആരാധനാലയം. ദൈവമായി പ്രത്യക്ഷപ്പെടുന്നത് ഡോക്ടർമാരും, നഴ്സുമാരും. ' ക്വാറന്റിൻ എല്ലാവർക്കും ഒന്നുപോലെ. മതം, ജാതി, രാഷ്ട്രീയം മുതലായവയുടെ വേലിക്കെട്ടുകൾ തകരുന്ന കാഴ്ചയും നമ്മുക്ക് മുന്നിലുണ്ട്.

        ആഘോഷങ്ങൾക്ക് വേണ്ടി കോടികൾ മുടക്കുമ്പോൾ, മഹാമാരിയുടെ വരവിനെ പറ്റി ആരും പ്രതീക്ഷിച്ചിരുന്നില്ല. ആർഭാടങ്ങളും ആഘോഷങ്ങളുമെല്ലാം പിടിച്ചുകെട്ടി ' ചത്തതിനൊക്കുമേ, ജീവിച്ചിരിക്കിലും' എന്ന അവസ്ഥയിലായി കാര്യങ്ങൾ . മത്സരബുദ്ധിയോടെ വെല്ലുവിളി നടത്തിയ മനുഷ്യൻ ഇന്ന് പ്രാണ ഭയത്തോടെ ചുറ്റും നോക്കുന്നു. പക്ഷേ ഒന്നു നോക്കുക നമുക്കു ചുറ്റുമുള്ള പക്ഷികളും മൃഗങ്ങളും പതിവുപോലെ തന്നെ സാധാരണ ജീവിതം നയിക്കുന്നു. ഒരു മാറ്റവുമില്ലാതെ. എന്തൊരു വിരോധാഭാസം അല്ലേ.

       ഇനിയുമുണ്ട് ഏറെ പറയാൻ. പക്ഷേ ഇങ്ങനെ പറയുമ്പോൾ പോലും ഇതിന്റെ മറുവശത്തെപറ്റി ചിന്തിക്കാതിരിക്കാൻ കഴിയില്ല. ഇതുമൂലം വേദനിക്കുന്നവരാണ് ഏറെയും. കർഷകർ, കച്ചവടക്കാർ, മറ്റു തൊഴിൽ
മേഖലയിൽ ഉള്ളവർ, അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന പാവങ്ങൾ, രോഗികൾ, മഹാമാരി മൂലം സ്വപ്നങ്ങളും, പ്രതീക്ഷകളും നഷ്ടപ്പെട്ടവർ, ഉറ്റവരെ നഷ്ടപ്പെട്ടവർ അങ്ങനെ നീളുന്നു ആ പട്ടിക.

      'ഈ സമയവും കടന്നു പോകും' എന്ന ശുഭപ്രതീക്ഷയോടെ മഹാമാരി തീർത്ത ഈ കൂരിരുട്ട് മാറി വെളിച്ചത്തിന്റെ
 പൊൻകിരണം ലോകമെങ്ങും നിറയട്ടെ. ഡോ. എ. പി. ജെ അബ്ദുൾ കലാം പറയുന്നു "തിരമാലകളെ എനിക്കിഷ്ടമാണ്. അതിന്റെ ഉയർച്ചയും താഴ്ചയും കണ്ടിട്ടല്ല, മറിച്ച് ഓരോ താഴ്ചയിൽ നിന്നും അത് ഉയർന്നുവരാൻ ശ്രമിക്കുന്നു" എന്നുള്ളത് കൊണ്ടാണ്. തീർച്ചയായും നമ്മൾ പ്രതിരോധിക്കും, അതിജീവിക്കും കൊറോണ എന്ന മഹാമാരിയെ. അതുപോലെതന്നെ കൊറോണ പഠിപ്പിച്ച പാഠങ്ങൾ നമുക്ക് മറക്കാതിരിക്കാം.
 

എബിൻ റൂബി
8 B സെൻറ്. ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം