"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/അക്ഷരവൃക്ഷം/ശുചിത്വപരിപാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
(ശുചിത്വപരിപാലനം)
(താൾ ശൂന്യമാക്കി)
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
2020-ലെ  ജനസംഖ്യാകണക്ക് പ്രകാരം  കേരളത്തിൽ 3.6  കോടി ജനങ്ങൾ അധിവസിക്കുന്നു.
കഴിഞ്ഞ കാലങ്ങൾ പരിശോധിച്ചാൽ വളരെയേറെ വികാസം പ്രാപിച്ച ഒരു തൊഴിൽ മേഖലയായി ആതുരശുശ്രൂഷയെ  വിലയിരുത്താം.  കുറഞ്ഞകാലം കൊണ്ട് ഏതു പ്രദേശത്തും കൂണുകൾ പോലെ മുളക്കുന്ന ആശുപത്രി കെട്ടിടങ്ങൾ ഇതിനുദാഹരണമാണ്. ഏറ്റവും ലാഭം ഇച്ഛിക്കുന്ന വ്യക്തിത്വങ്ങൾ ബിസിനസ് ലോകത്തിനു നൽകുന്ന സംഭാവനയാണ്  ആശുപത്രികൾ എന്നും നമുക്ക് വ്യാഖ്യാനിക്കാം. നിഷ്പക്ഷമായി പറയുകയാണെങ്കിൽ ഈ വ്യാഖ്യാനം തെറ്റുമല്ല. ഇത്രമേൽ ആശുപത്രികൾ  കടന്നുവന്നതിന് കാലപ്പഴക്കം ഏറെ ഇല്ല എന്ന് നാം അറിയണം.  ഈ ആശുപത്രികളുടെ അതിപ്രവരം നമ്മുടെ കൺമുമ്പിൽ നിമിഷങ്ങൾകൊണ്ട് വികാസം പ്രാപിക്കാൻ കാരണമെന്ത്? ഓരോ വ്യക്തികളും ചിന്തിക്കേണ്ടതാണ്.
ആശുപത്രികൾ പോലെതന്നെ രോഗങ്ങളും കുമിഞ്ഞുകൂടുന്നു.  ഈ അവസ്ഥ എന്തുകൊണ്ട്? ഒരു പരിധിയിലേറെ നമ്മുടെ ജീവിതചര്യകളിൽ ഉണ്ടായ പാകപ്പിഴകൾ ആണ് ഇത്തരമൊരു അവസ്ഥ സംജാതമാകുവാൻ കാരണം. ശുചിത്വം  വേദ വേദാന്ത കാലം മുതൽ പിന്തുടർന്നു വന്ന നിത്യ ജീവിതചര്യയാണ്.  ആധുനിക വൽക്കരണത്തിന് കുത്തൊഴുക്കിൽ ഭക്ഷണക്രമത്തിലും ജീവിത നിഷ്ഠയിലും വന്ന മാറ്റങ്ങളാണ് ഒരു പരിധിയിൽ ഏറെ നമ്മെ രോഗങ്ങൾക്ക് അടിമകൾ ആക്കിയത്.
കാലങ്ങൾ മുൻപ് ചരിത്രം ഉറങ്ങിയ കേരളത്തിൻറെ മണ്ണിൽ മനുഷ്യൻ മണ്ണിനെയും പ്രകൃതിയെയും സ്നേഹിച്ച് അടുത്തറിഞ്ഞ ഒരു കാലമുണ്ടായിരുന്നു.  പ്രകൃതിയും മനുഷ്യനും ഇഴചേർന്ന ജീവിച്ച ഒരു സുന്ദരകാലം.... ജീവിതത്തിൽ കൃത്യമായ നിഷ്ഠയും ചര്യകളും ആചരിക്കുന്ന ആ കാലം ഇന്ന് കാലയവനികയിൽ സ്വതസിദ്ധമായി മറഞ്ഞു എന്നു വിലയിരുത്താം.
യാത്ര ചെയ്തു തിരികെയെത്തുന്ന ആളുകൾ ഉമ്മറത്ത് വെച്ചിരിക്കുന്ന കിണ്ടിയിൽ നിറച്ച് ജലംകൊണ്ട് കൈകാലുകൾ ശുദ്ധമാക്കിയ ശേഷം വീടിനുള്ളിലേക്ക് പ്രവേശനം ചെയ്തിരുന്നു എന്നത് ഇതിന് ഒരു ഉദാഹരണം മാത്രം.
നാം  മറന്നു തുടങ്ങിയ ഇത്തരം പൈതൃകങ്ങളെ  ഒരുപക്ഷേ പ്രകൃതി ഓർമിപ്പിച്ചത് ആവാം നമ്മെ...
അതിനായി വഴിയൊരുക്കിയത്  ഇന്നിന്റെ മഹാമാരി യായ കോവിഡ്-19  എന്ന വിധത്തിലൂടെ ആണെന്ന് മാത്രം. കോവിഡ്-19  എന്നാ മഹാവ്യാധിയുടെ  പശ്ചാത്തലത്തിൽ നമ്മുടെ ജീവിത ചര്യകൾ ഒന്നു ചിന്തിച്ചു നോക്കുകയാണെങ്കിൽ നമുക്ക് തിരിച്ചറിയാൻ സാധിക്കും.നാം പ്രകൃതിയോട് ചെയ്ത ,അല്ലെങ്കിൽ നമ്മുടെ വൃത്തിഹീനമായ ജീവിതത്തിന് പ്രകൃതി നമുക്ക് നൽകിയ പ്രതിഫലം എത്ര ദുരന്തമായിരുന്നു എന്നത്.
രോഗം വരുന്നതിനേക്കാൾ രോഗം  വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്  ഉചിതം എന്ന് പറയപ്പെടുന്നു.  ഈ വാക്കുകളുടെ അർത്ഥം തന്നെ രോഗപ്രതിരോധത്തിൽ ശ്രദ്ധിക്കുകയാണെങ്കിൽ രോഗംവരാതെ തന്റെ ആരോഗ്യം പരിപാലിക്കാൻ ഒരു മനുഷ്യനു സാധിക്കും എന്നതാണ്. ലോകം കീഴടക്കിയ കൊറോണ പടർന്നു പിടിക്കാതിരിക്കാൻ ഉള്ള ഉപാധിയായി ആരോഗ്യമേഖല പറയുന്നതാണ് 20  മിനിറ്റ് നേരം സമയമെടുത്തു  കൈകൾ ശുദ്ധമാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും  തൂവാല കൊണ്ടോ കൈകൾ കൊണ്ടോ മൂടുക, യാത്ര ചെയ്യുന്ന വേളയിൽ മുഖവും വായും മാസ്ക് കൊണ്ട് മറച്ച യാത്രചെയ്യുക, ആളുകൾ തമ്മിൽ കൃത്യമായ അകലം പാലിക്കുക എന്നിങ്ങനെ.  ഇതെല്ലാം നമുക്ക് വ്യക്തമാക്കി നൽകുന്നത്  വ്യക്തി ജീവിതവും ശുചിത്വ പരിപാലനവും പരസ്പരം ബന്ധം പുലർത്തി പോകുന്നു എന്നതാണ്.  ഇത് നമ്മെയും നമ്മിലൂടെ  സമൂഹത്തെയും പരിപാലിക്കുന്നു എന്ന വസ്തുതയാണ്.
നാം നമ്മെ ശുചിത്വ പൂർണമായി സൂക്ഷിക്കുന്നതിലൂടെ ഈ സമൂഹം സുരക്ഷിതമായിരിക്കും എന്ന തിരിച്ചറിവ് നാം വളർത്തേണ്ടിയിരിക്കുന്നു.
{{BoxBottom1
| പേര്= വൈഷ്ണവി. ബി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്= 37050
| ജില്ല=പത്തനംതിട്ട
14:53, 11 മേയ് 2020-നു നിലവിലുള്ള രൂപം