"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/ഭൂമിതൻ വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 75: വരി 75:
| സ്കൂൾ= സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=32015  
| സ്കൂൾ കോഡ്=32015  
| ഉപജില്ല= കാഞ്ഞിരപ്പള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഈരാറ്റുപേട്ട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോട്ടയം  
| ജില്ല= കോട്ടയം  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

22:35, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിതൻ വിലാപം

അറിയുക മമ സോദരേ
നാം ഏവർക്കുമേ തൊട്ടിലും താരാട്ടുമാകും
പ്രപൃതി ദേവി കേഴുകയായി
തൻമണിത്തങ്കച്ചിലങ്ക പൊട്ടിച്ചെറിഞ്ഞു
കേശഭാരമെമ്പാടും ഉലച്ചിട്ട്
ദിക്കുകൾ പൊട്ടുമാറലറി വിളിച്ചു
കേഴുകയായി
ഭൂമിദേവിതൻ കരഞ്ഞ് കലങ്ങിയ
നയനങ്ങളാലുറ്റു നോക്കി തൻ
മക്കളേ...
ഭൂമി മാതാവിന്നാനനത്തിൽ
ശേഷിക്കും
നയനങ്ങൾ തൻ കരിനീലത്തുടിപ്പ്
ചൊല്ലുകയായി
ഭൂമിദേവിതൻ പൈതങ്ങളാം
മാനവർ തൻ ദുർ വിധികൾ
പ്രളയമെന്ന മഹാവിപത്തിൽ നിന്നും
മാനവൻ പടവെട്ടി
വിജയശ്രീലാളിതരായ സുന്ദര
നിമിഷത്തിൽ

സംഹാര രുദ്രയായെത്തി
യൊരു മഹാമാരി
കൊറോണയെന്ന ചെല്ലപ്പേരിൽ.
മന്ദസ്‍മിതയാകാൻ
കൊതിച്ച ഭൂമി
മാതാവിന് അശ്രുക്കളാൽ നിറഞ്ഞ
തടാകത്തിൽ നീരാടുകയായി
വിലാപത്തോടെ
ഭൂമിതൻ മക്കളെ അപഹരിച്ചു
കൊറോണ ലക്ഷങ്ങളായി
പ്രതികാര രുദ്രയാം ചുടലയക്ഷി
യെന്നവണ്ണം
ദിനവും കേഴുന്നു മർത്യർ
അഭയം അഭയം അഭയമെന്ന്
ഇന്ന് ജനഹൃദയങ്ങളിൽ ഭയത്തിൽ
താണ്ഡവമാടുന്ന മഹാമാരിയേതോ
ജന്മത്തിൻ പാപഫലം
മർത്യനെയോർത്ത് വിതുമ്പും
നേരത്ത് ഭൂമി ദേവി മൊഴിയുന്നു
ധൈര്യം കൈവിടരുതേ മകളെ
അതിജീവിക്കും നാമിതിനെ
ഭീരുത്വം ദൂരെക്കളയു
ഐകമത്യം മഹാബലമെന്നറിയുക
ഭൂമിതൻ വിലാപം വീക്ഷിക്കുന്ന ഭൂമിതൻ വിലാപം
ഒരു പൈങ്കിളിപ്പാടുന്നു
കൊല്ലരുതീ സ്നേഹ സമ്പന്നയാം
ഭൂമിയെ...
നിങ്ങൾ പാപമോക്ഷം തേടൂ ഭൂമിയോട്
സ്നേഹമാത്രമറിയുമീ ഭൂമിയെ
ദ്രോഹിക്കില്ലൊരിക്കലും
കൊറോണയിൽ വിറങ്ങലിച്ചൊരു
പറ്റം ജനം ചൊല്ലുന്നു
ദേവീ... മാപ്പ്
ഞാനുമെൻ തോഴരും പ്രാർഥനയിൽ
മുങ്ങിയശ്രുവാൽ
നിൻ പാദാന്തികത്തിൽ
ഭൂമിദേവിതൻ വിലാപം വീക്ഷിക്കും
പൈങ്കിളിചൊല്ലുന്നു
അതിജീവനം...അതിജീവനം...
അതിജീവനമെന്നെന്നും.

അൽഫിയ ഷാനവാസ്
6 ബി. സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത