"ജി.എൽ.വി.എച്ച്.എസ്.എസ്. ആറയൂർ/അക്ഷരവൃക്ഷം/കുറുമ്പി കാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

15:23, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

കുറുമ്പി കാക്ക(കഥ)
	ഒരു കാലത്ത് ഗംഗാനദികരയിൽ ഒരു മാവ്  ഉണ്ടായിരുന്നു.  ആ മാവിൽ ഒരുപാട് മാമ്പഴവും ധാരാളം കുയിലുകളും ഉണ്ടായിരുന്നു.  ആ കുയിലുകൾ മനോഹരമായ വസന്തകാലത്ത് മാവിലുണ്ടായിരുന്നു. ഇലകൾ ഭക്ഷിച്ച് പാട്ടും പാടി സന്തോഷത്തോടെ ജീവിച്ചിരുന്നു.  അവയുടെ മനോഹരമായ പാട്ടുകേട്ട് കാട്ടിലെ മറ്റ് മൃഗങ്ങൾ ഒക്കെയും സന്തോഷത്തോടെ തുള്ളിച്ചാടി.  കാട്ടിലുള്ള മറ്റ് മൃഗങ്ങളൊക്കെയും ആ കുയിലുകളോട് മര്യാദയോടെ സംസാരിച്ചിരുന്നു. ‍ കുയിലുകൾ പാട്ടുപാടികൊണ്ടിരുന്നപ്പോൾ അടുത്തുള്ള മരത്തിൽ ഒരു പറ്റം കാക്കകൾ വന്നെത്തി.   കുയിലുകളുടെ സംഗീതം സശ്രദ്ധം ശ്രവിച്ച കാക്കകൾക്ക് അസൂയ തോന്നി.  മറ്റ് മൃഗങ്ങൾ  എപ്പോഴും കുയിലുകളുടെ ഒപ്പം ഉള്ളതുകൊണ്ട്  കാക്കകൾക്ക് അസൂയ വർദ്ധിച്ചു.   കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ  ഒരു തന്ത്രം പ്രയോഗിച്ച്  ഈ കുയിൽക്കൂട്ടങ്ങളെ ഇവിടെ നിന്നും ഒാടിക്കാൻ കാക്കകൾ ആസൂത്രണം ചെയ്തു.  കാക്കകൾ ഒന്നിച്ച്  കൂടി  ഒരു വേട്ടക്കാരൻ പക്ഷികളെ വേട്ടയാടാൻ  അമ്പും വില്ലും വലയുമായി വന്നിട്ടുണ്ട്.  നമ്മുക്ക് എല്ലാവർക്കും കൂടി അയാളുടെ വലയെടുത്ത് കൊണ്ട്   പോകുന്നത് അയാൾ കാണണം.  അതിനെ കുയിലുകൾ ഉള്ള മരത്തിന് മുകളിൽ ഇട്ടിട്ട് പോകാം. അന്വേഷിച്ച വല, മുകളിൽ ഇരിക്കുന്നത് വേട്ടക്കാരൻ കാണും. അപ്പോൾ വേട്ടക്കാരൻ കുയിലുകളെ വേട്ടയാടും.  അതിനും കറുപ്പനിറമാണല്ലോ അതുകൊണ്ട് നമ്മെ സംശയിക്കില്ല.    അങ്ങനെ കുയിലുകളുടെ ശല്യം അവസാനിപ്പിക്കാം.  ഈ ആസൂത്രണം  മറ്റുള്ള കാക്കകളും സമ്മതിച്ചു.  അങ്ങനെ ഒരു ദിവസം കാക്കകൾ പറന്ന്  വേട്ടക്കാരൻ ഉള്ള സ്ഥലം കണ്ടുപിടിച്ചു.  അയാൾ പുറത്ത് നിന്നപ്പോൾ   വല എടുത്തുകൊണ്ട് കാക്കകൾ കുയിലുകൾ ഉള്ള മരത്തിൽ കൊണ്ട് ഇട്ടും.   എന്താണ് സംഭവിക്കുന്നതെന്നറിയാൻ  വേണ്ടി കാക്കകൾ പതിയെ പറന്ന് അടുത്തുള്ള മരത്തിൻ മുകളിലേക്കുചെന്നിരുന്നു.    കുയിലുകൾ ദാഹം തീർക്കാനായി ഗംഗാനദിയിലേക്ക് പറന്നുപോയിരുന്നു. കാക്കകൾ അത് ശ്രദ്ധിച്ചില്ല. വലയെടുത്തുകൊണ്ടുപോയ കാക്കകളെ അന്വേഷിച്ച് വേട്ടക്കാരൻ അവിടെയെത്തി. വല മാവിൻെറ മുകളിൽ ഇരിക്കുന്നത് കണ്ടു.  എതിർദിശയിലേക്ക് നോക്കിയപ്പോൾ അവിടെ കാക്കകൾ പേടിച്ച് വിറച്ചിരിക്കുന്നത് കണ്ട വേട്ടക്കാരൻ വല്ലാത്ത ദേഷ്യത്തോടെ ഇന്ന് ഈ കാക്കകൾ എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു കളഞ്ഞു ഇവയെ വെറുതേ വിടാൻ പാടില്ല.  തൻെറ വില്ലെടുത്ത് കാക്കകളുടെ നേരെ പ്രയോഗിച്ചു.  അവയെ കുത്തികൊന്നു.   അസൂയ എന്ന സ്വഭാവം  ജീവനുതന്നെ ആപത്താണെന്ന് വളരെ വെെകിയാണ് മനസിലായത്  അപ്പോഴെക്കും  ജീവൻ  പോവുകയും ചെയ്തു.


ആഷിജ
IX A ഗവ.എൽ.വി.എച്ച്.എസ്.എസ്. ആറയ്യൂർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കഥ