"സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/ജീവിതശൈലിയും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=അലോണ തെരെസ് സിബി | | പേര്=അലോണ തെരെസ് സിബി | ||
| ക്ലാസ്സ്=9 | | ക്ലാസ്സ്=9 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 15: | വരി 15: | ||
| ഉപജില്ല= ഈരാറ്റുപേട്ട | | ഉപജില്ല= ഈരാറ്റുപേട്ട | ||
<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കോട്ടയം | ||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | | തരം=കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Asokank| തരം= കഥ }} |
23:05, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ജീവിതശൈലിയും രോഗപ്രതിരോധവും
നമ്മുടെ നാട്ടിലെ ഒരു കൊച്ചു ഗ്രാമത്തിൽ നടക്കുന്ന കഥയാണിത്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന രണ്ടു സഹോദരന്മാരുടെ കഥ. ഒരാൾ ഹൈസ്സ്കൂളിലും ഒരാൾ എൽ.പി യിലും പഠിച്ചുകൊണ്ടിരുന്ന കാലത്ത് അവരുടെ സ്നേഹനിധിയായ അച്ഛൻ പാമ്പു കടി ഏറ്റ് മരണമടഞ്ഞു. അന്നുമുതൽ ചേട്ടനാണ് വീട്ടിലെ കൃഷിപണിയും മറ്റുകാര്യങ്ങളും നോക്കി നടത്തിയിരുന്നത്. അമ്മക്കും അനിയനും അപ്പനില്ലാത്തതിന്റെ ഒരു കുറവും വരുത്താതെ വളരെ ശ്രദ്ധയോടെ കാര്യങ്ങൾ നടത്തിയിരുന്നു. അങ്ങനെ അവർ വളർന്നു. മൂത്ത ചേട്ടൻ അടുത്ത സ്കൂളിലെ സാറായി. സ്കൂളിലെ കുട്ടികളുടെ പ്രിയപ്പെട്ട അദ്ധ്യാപകൻ. വീട്ടിൽ എല്ലാവരുടെയും കാര്യം ഭംഗിയായി നടത്തി. അനിയനെ പഠിപ്പിച്ച് സി.എ കാരനാക്കി. സാർ ഒരു ടീച്ചറിനെ കല്യാണം കഴിച്ചു. അങ്ങനെ അവരുടെ കുടുംബങ്ങൾ എല്ലാം സ്നേഹത്തോടും സന്തോഷത്തോടും കഴിയുകയും ചെയ്തു. ചേട്ടന് അധികം താമസിയാതെ ഒരു മോനുണ്ടായി. അനിയൻ ജോലിക്കായി അമേരിക്കയിലേക്ക് പോയി. അവിടെ ജോലി ചെയ്തിരുന്ന ഒരു പെൺ കുട്ടിയുമായി സ്നേഹത്തിലായി. വീട്ടുകാർ എതിർപ്പൊന്നും പറയാതെ സന്തോഷത്തോടെ കല്യാണം നടത്തി. എന്നാൽ ആ പെൺ കുട്ടിക്ക് ഇവരുടെ വീട്ടിൽവന്ന് നിൽക്കാൻ ഇഷ്ടമില്ലായിരുന്നു. അവധി തീർന്നതും അവർ അമേരിക്കയിലേക്ക് പോയി. ഇവിടെ സാറിന് വീണ്ടും ഒരു പെൺ കുട്ടി ജനിച്ചു. അമേരിക്കയിൽ അവർക്കും ഒരു മോനുണ്ടായി. അവർ ഒരിക്കലും നാട്ടിലേക്ക് വന്നില്ല. ഭാര്യക്കും മോനും നാട് ഇഷ്ട്ടമല്ലായിരുന്നു. സാറിന് രണ്ടു മക്കൾ കൂടി ജനിച്ചു. അങ്ങനെ അവർ സന്തോഷത്തോടെ നീങ്ങികൊണ്ടിരിക്കുമ്പോൾ അമ്മക്ക് പ്രായമാകുമ്പോൾ ഉണ്ടാകുന്ന പല പ്രശ്നങ്ങളും തുടങ്ങി. അമ്മക്ക് അമേരിക്കയിലുള്ള മകനേയും കൊച്ചുമകനേയും കാണാൻ കൊതിയായി. അങ്ങനെ സാർ വളരെ അധികം നിർബന്ധിച്ചപ്പോൾ അവർ നാട്ടിൽ എത്തി. സാറിന്റെ മക്കൾ പറമ്പിലും ആറ്റിലും എല്ലാം ഓടിയും ചാടിയും നീന്തി കളീച്ചും നടന്നപ്പോൾ അനിയന്റെ മകൻ എല്ലാം ഡേർട്ടിയാണന്ന് പറഞ്ഞ് വീടിനകത്ത് ഇരുന്ന് വീഡിയോ ഗെയ്മും റ്റി.വി യും മൊബൈലും കമ്പ്യൂട്ടറുമായി കളിച്ച് സമയം ചിലവഴിച്ചു. സാറിന്റെ മക്കൾ പേരക്കായും മാങ്ങയും ചക്കയും എല്ലാം പറിച്ച് തിന്ന് നടന്നപ്പോൾ അമേരിക്കൻ പയ്യൻ പിസയും ബർഗറും ന്യൂടിൽസും പോലുള്ള ഫാസ്റ്റ് ഫുഡുകൾ കഴിച്ച് വയറ് നിറച്ചു. അങ്ങനെ അവർ അമേരിക്കയിലേക്ക് തിരിച്ചുപോയി. അങ്ങനെ ഇരിക്കുമ്പോൾ ലോകത്തെ മുഴുവൻ ഭീതിയിലാക്കുന്ന മഹാമാരി കടന്നു വന്നു. അത് അമേരിക്കയേയും ഇന്ത്യയെയും ഒരുപോലെ കടന്ന് അക്രമിച്ചു. മഹാമാരിയുടെ തുടക്ക സമയത്ത് അമ്മയുടെ അസുഖം കൂടുകയും മരണമടയുകയും ചെയ്തു. അപ്പോൾ അവർ വീണ്ടും നാട്ടിലെത്തി. മരണാന്തര കർമ്മങ്ങൾക്ക് ശേഷം തിരിച്ചുപോകാനാണ് വന്നത്. പക്ഷ ഇവിടെ എത്തി രണ്ടു ദിവസത്തിനകം ലോകമെങ്ങും ലോക്ഡൗൺ ആരംഭിച്ചു. എല്ലാ യാത്ര സൗകര്യങ്ങളും നിർത്തിവച്ചു. അവർ അമേരിക്കയിൽ നിന്ന് വന്നതിനാൽ നിരിക്ഷണത്തിലായിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ അപ്പനും മകനും ഹോസ്പിറ്റലിലായി. എന്നാൽ അപ്പൻ മഹാമാരിയെ കീഴടക്കി മകൻ മരണത്തിനു കീഴടങ്ങി. അതിനുശേഷം സാറിന്റെ മക്കളിൽ ഇളയവനും ഈ രോഗം വന്നു. എന്നാൽ അതിനും വളരെ വേഗം തന്നെ അതിജീവിച്ചു. ഇതിൽ നിന്നും നമ്മൾക്ക് മനസ്സിലാക്കാൻ പറ്റുന്നത് മണ്ണിനോടും പ്രകൃതിയോടും ചേർന്ന് ജീവിക്കുന്നവർക്ക് രോഗപ്രതിരോധശേഷി കൂടുതലായിരിക്കും. സാറിന്റെ കൊച്ച് സ്വന്തം ഫാമിലെപച്ചക്കറികളും മീനും, പാലും, ഇറച്ചിയും കഴിച്ചു വളർന്നപ്പോൾ അനിയന്റെ കുഞ്ഞ് ഫാസ്റ്റ് ഫുഡ് കഴിച്ചാണ് വളർന്നത്. അതുകൊണ് അവന് ഒരുപ്പാട് വൈറ്റമിൻസും,പ്രോട്ടിനും, എല്ലാം ലഭിക്കുന്നത് ലഭിക്കുന്നത് കുറവായിരുന്നു. ഇതെല്ലാം അവന് ദൂഷ്യമായി തീർന്നു. അനിയൻ മകനെ വളർത്തിയ രീതി തെറ്റയിരുന്നു. എന്ന് മനസ്സിലാക്കി മകനെ സംസ്കരിച്ചു. നാട്ടിൽ തന്നെ താമസമാക്കി. ഒരു കുട്ടിയെ ദത്തെടുത്ത് സാറിന്റെ പിള്ളേരുടെ കൂടെ പ്രകൃതിയോട് ഇണങ്ങി സ്വഭാവിക രോഗപ്രതിരോധ ശേഷി ലഭിക്കുന്ന രീതിയിൽ വളർത്തി സന്തോഷത്തോടെ ജീവിച്ചു. കുഞ്ഞുങ്ങൾക്ക് എല്ലാ രോഗപ്രധിരോധകുത്തിവെയ്പ്പുകളും എടുക്കുന്നതോടൊപ്പം മക്കളെ പ്രകൃതിയെ അറിഞ്ഞ് സ്വഭാവിക രോഗപ്രതിരോധ ശേഷി നേടി കൊടുക്കുക.......
സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ