"വെള്ളോറ എ യു പി സ്കൂൾ/അക്ഷരവൃക്ഷം/സ്വാതന്ത്ര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:




{{Verified1|name=MT_1227|തരം=കഥ}}
{{Verification|name=MT_1227|തരം=കഥ}}

21:58, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്വാതന്ത്ര്യം

ഓ എത്ര നാളായി സ്കൂൾ അടച്ചിട്ട്. കൊറോണയെ പേടിച്ചു ആരും പുറത്തിറങ്ങുന്നുമില്ല. എന്നാലും ചിലപ്പോ കിച്ചു വരും. കുറച്ചു നേരം കളിക്കും തിരിച്ചുപോകും. രണ്ടു ദിവസമായി അവനെയും കാണാനില്ല. ഞാൻ പുറത്തിറങ്ങി ചെറിയ കുളത്തിലെ ഗപ്പികളെ കുറെ നേരം നോക്കിനിന്നു. അപ്പോഴാണ് ആ അത്ഭുതം ഞാൻ ശ്രദ്ധിച്ചത്. എന്റെ ഗപ്പി പ്രസവിച്ചിരിക്കുന്നു. എത്രയാ കുഞ്ഞുങ്ങൾ. "അമ്മേ, എന്റെ ഗപ്പി പ്രസവിച്ചു. എത്രയാ കുഞ്ഞുങ്ങൾ !". എല്ലാവരും ഓടിവന്നു, കുഞ്ഞുങ്ങളെ കാണാൻ. അവരെല്ലാം തിരിച്ചുപോയി. ഞാൻ കുറേ നേരം കൂടി ഗപ്പി കുഞ്ഞുങ്ങൾക്ക് കൂട്ടായി. "മോനേ " അമ്മ വിളിക്കുന്നു. "മോനേ നിന്റെ കിച്ചൂന് സുഖമില്ല പോലും "
"എന്താ പറ്റിയത് "
കോവിഡ് 19 ആണ് പോലും. "ഇപ്പൊ ആശുപത്രിയിലാ "
കുറച്ചു നേരം അമ്മ എന്നെ നോക്കി. എന്താ അമ്മേ ഞാൻ ചോദിച്ചു. മോനെ നീ മിനിഞ്ഞാന്ന് വരെ കിച്ചുവിന്റെ കൂടെ കളിച്ചതല്ലേ. നീ കൂടി നിരീക്ഷണത്തിലാകണം എന്ന് ഒരു നിർദ്ദേശം വന്നിട്ടുണ്ട്. ആ വാർത്ത എന്നെ വല്ലാതെ അലട്ടി. എന്തു ചെയ്യണം എന്നറിയാതെ ഞാൻ പകച്ചു നിന്നു. അച്ഛൻ അടുത്ത് വന്നു പറഞ്ഞു.
"ഓ സാരമില്ല " "അങ്ങനെ എത്ര പേർ നിരീക്ഷണത്തിലിരിക്കുന്നു. അത് നല്ലതാണ് " അച്ഛൻ എന്നെയും കൂട്ടി നിരീക്ഷണകേന്ദ്രത്തിലേക്ക് പോയി. ഒരു മുറിയിൽ ഞാൻ ഒറ്റയ്ക്ക്. സ്വാതന്ത്ര്യം ഇല്ലാത്ത ആ ജീവിതം എന്നെ അസ്വസ്ഥനാക്കി. കൃത്യമായി ഭക്ഷണവും വെള്ളവും ഒക്കെ കിട്ടുമെങ്കിലും പുറത്തിറങ്ങാൻ സ്വാതന്ത്ര്യം ഇല്ലെങ്കിൽ നമ്മൾ പകുതി മരിച്ചതുപോലെ തന്നെ. എത്ര ദിവസം ഞാൻ എണ്ണിനോക്കി. ഒന്ന്, രണ്ട്, മൂന്ന്, നാല്......... ആ നീണ്ട പതിനാല് ദിവസങ്ങൾ ! എനിക്ക് സമാധാനമായി. കാരണം രോഗമില്ല. എന്നെ കൂട്ടാൻ അച്ഛൻ വന്നു. യാത്രയിൽ ഞാൻ ചുറ്റുപാടും നോക്കി എന്തെല്ലാം കാഴ്ചകൾ. മൂന്ന്, നാല് കീരികൾ ഞങ്ങടെ വാഹനത്തിന് കുറുകെ ഓടിപ്പോയി. "ഇത് ഒരു ഒഴിഞ്ഞ സ്ഥലമാണ് ചിലപ്പോൾ മയിലുകളെയും, മുയലുകളെയു കാണാം. ഒരിക്കൽ പന്നിക്കൂട്ടങ്ങളെയും കണ്ടിട്ടുണ്ട് ". അച്ഛൻ പറഞ്ഞു. പിന്നെ പെട്ടന്ന് ഞാൻ വീട്ടിൽ വളർത്തുന്ന കൂട്ടുകാരെ ഓർത്തു. കൂട്ടിലടച്ചിട്ട മുയലുകൾ, നായ, രണ്ട് തത്തകൾ.......... എത്ര നാളുകളായി, ഓടിച്ചാടാനോ, പറക്കാനോ കഴിയാതെ അവ കൂട്ടിൽ തന്നെ. വെറും രണ്ടാഴ്ച എല്ലാ സൗകര്യങ്ങളും ഉള്ള മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത എന്റെ അവസ്ഥ............ പെട്ടെന്ന് ആകാശത്ത് ഒരുകൂട്ടം പക്ഷികൾ കലപില കൂട്ടി കൂട്ടത്തോടെ പറന്നു പോകുന്നു. ഞങ്ങൾ വീട്ടിലെത്തി വീട്ടുകാരെ കാണുന്നതിന് മുമ്പ് ഞാൻ നേരെ കൂട്ടിനകത്തുള്ള എന്റെ കൂട്ടുകാരെ ചെന്ന് കണ്ടു. ഓരോ കുടും തുറന്ന് ഓരോരുത്തരെയായി സ്വാതന്ത്ര്യത്തിലേക്ക് തുറന്ന് വിട്ടു. മീനുകളെ വീടിനടുത്തുള്ള വലിയ കുളത്തിലേക്ക് തുറന്ന് വിട്ടു. ഉത്സാഹത്തോടുള്ള ആ നീന്തൽ കാണാൻ എന്തു രസം. വെള്ളത്തിൽ എന്റെ നിഴലിനോടൊപ്പം അതാ മറ്റൊരു നിഴൽ. ഞാൻ തിരിഞ്ഞു നോക്കി . അതാ കിച്ചു !

അനിരുദ്ധ്. കെ വി
6 A വെള്ളോറ എ. യു. പി. സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ