"എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ ലോക്ക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=pkgmohan|തരം=കഥ}} |
16:32, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ലോക്ക്ഡൗൺ
അപ്പുവും കൂട്ടുകാരും വാർഷികത്തിന്റെ തിരക്കിലാണ്. അവർ ഒരു നൃത്തം അവതതരിപ്പിക്കുന്നുണ്ട്. തെയ്യം എന്നാ പേരുള്ള ആ നൃത്തരൂപത്തിന്റെ പ്രാക്ടീസിൽ അപ്പുവും കൂട്ടുകാരും നന്നായി കളിച്ചു എന്നു ഡാൻസ് മാസ്റ്റർ പറഞ്ഞു. ആ സന്തോഷത്തിലും ആത്മവിശ്വാസത്തിലും ക്ലാസ്സിലേക്കു മടങ്ങുമ്പോഴാണ് അധ്യാപകർ തമ്മിൽ പറയുന്നത് അപ്പു കേട്ടത്. ചൈനയിൽ നാശം വിതച്ച കൊറോണ വൈറസ് എന്ന മഹാ ദുരന്തം നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അതിനാൽ എല്ലാ വിദ്യാലയങ്ങളും അടച്ചിടണം എന്ന് സർക്കാർ തീരുമാനിച്ചു. അപ്പു ഇത് തന്റെ കൂട്ടുകാരോടു പറഞ്ഞപ്പോൾ അവർ സന്തോഷത്താൽ മതിമറക്കുന്നതു കണ്ടപ്പോൾ അപ്പുവിന് ദേഷ്യമാണ് വന്നത്. അവൻ ആദ്യമായി സ്കൂൾ അവധിയായതിനു സങ്കടപെടുന്നു. പരീക്ഷയ്ക്കും വാർഷികത്തിന് താൻ കളിക്കുന്ന നൃത്തത്തിനുമുള്ള അവസാന തയ്യാറെടുപ്പും കഴിഞ്ഞ അപ്പുവിന് ആ വാർത്ത ഒട്ടും തന്നെ സുഖം നല്കുന്നത് ആയിരുന്നില്ല. പിന്നെ അവൻ ചിന്തിച്ചു ഇനിയുള്ള മൂന്നു മാസം കളിച്ചു തിമിർക്കാം എന്ന് പക്ഷെ കാര്യങ്ങൾ ഒന്നും അവൻ വിചാരിച്ചതുപ്പോലെ ആയിരുന്നില്ല. അടുത്ത രണ്ടാഴ്ച്ച കാലം ലോക്ക്ഡൗൺ ആണ്. ബന്ധു വീട്ടിൽ പോവാൻ പറ്റില്ല, കളിക്കാൻ പറ്റില്ല,എന്തിന് വേറെ പറയുന്നു വീടിന്റെ പുറത്തിറങ്ങാൻ പോലും പറ്റില്ല. അവന് സങ്കടം സഹിക്കാനായില്ല. ഓരോ ദിവസത്തെയും പത്രം അവൻ പേടിയോടെ വായിച്ചു. അങ്ങനെ സകലതും ലോക്കായി ! സങ്കടം നിറഞ്ഞ മനസ്സുമായി അവൻ ദൈവത്തോട് പ്രാർത്ഥിച്ചു ഇനി ഇങ്ങനൊരു മഹാമാരി കാരണം ഒരു ജീവൻ പോലും പൊലിയരുത്.....
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ