"ജി.യു.പി.എസ് മായന്നൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 47: വരി 47:
| സ്കൂൾ കോഡ്=24661  
| സ്കൂൾ കോഡ്=24661  
| ഉപജില്ല=വടക്കാഞ്ചേരി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വടക്കാഞ്ചേരി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശൂർ    
| ജില്ല=തൃശ്ശൂർ    
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

16:49, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

വാസന്ത ജാലക പിന്നിൽ നിന്നും
പ്രപഞ്ച പൊന്നൊളി നോക്കിടുമ്പോൾ
വിണ്ണിൻ മാലാഖമാർ പിന്നെയും
മണ്ണിൽ തീർക്കും പുണ്യ കർമ്മത്തിൻ
പ്രതിഫലനങ്ങൾ
സ്വജീവൻ മറന്നും മനുഷ്യർക്കായ്
പടനയിക്കും പോരാളിയായ്
കണ്ണുതുറന്നു കാണണം നാമോരോരുത്തരും
നിസ്സീമമായ ത്യാഗ പ്രൊജ്വലനം
മരിക്കുകിൽ മറക്കയില്ലയീ-
മഹാത്യാഗത്തിൻ നന്മകൾ
കെട്ടടങ്ങുമീ മനുഷ്യജീവിതം
കെട്ടിപ്പടുക്കുവാൻ യുദ്ധമായീടും
കെട്ടിപ്പടുത്തൊരു ജീവിതം
വെട്ടിവിഴുങ്ങുന്നു മഹാമാരി
അട്ടിമറിയുന്നു പ്രാണനോരോന്നും
അട്ടഹാസങ്ങൾക്കതീതം
അടുത്തവരകലുമ്പോഴും
മനസ്സിലടുപ്പം മുളപൊട്ടിയുണരുന്നു
അറിയാത്തതെല്ലാം കൂടുതലറിയണം
അറിഞ്ഞതിനെ ചിക്കിപ്പെറുക്കണം
അടുപ്പിൽ വേവും അന്നത്തിൻ
വഴിയും സത്യവും അറിയണം
പ്രകൃതിയെ കൊല ചെയ്ത നമ്മൾ
കൈകഴുകി പാപം തുടച്ചീടാം
തിരക്കൊഴിഞ്ഞ മനസ്സിൽ
സ്നേഹത്തിരി കൊളുത്തണം
അന്തിമവിജയം നമ്മുടേതെന്ന്
അന്തകനാം മഹാമാരിയറിയണം
അതുമാത്രം നമ്മുടെ ലക്ഷ്യം
അതിനുവേണം മനുഷ്യ പക്ഷം
അവകാശത്തിന്നായ് ചങ്ങല തീർത്ത നാം
മഹാവിപത്തിൻ കൊലവിളിയെ
മനസ്സ് കോർത്ത് പോരാടിടാം

അദ്വൈത് കെ എം
ആറ് ജി യു പി എസ് മായന്നൂർ
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത