"ക്രൈസ്റ്റ് നഗർ ഇ. എച്ച്. എസ്. എസ്./അക്ഷരവൃക്ഷം/പ്രണയം പൂവിട്ട അത്ഭുതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രണയം പൂവിട്ട അത്ഭുതം | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color=      4
| color=      4
}}
}}
{{Verification|name=Sreejaashok25| തരം=  കഥ  }}

15:21, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രണയം പൂവിട്ട അത്ഭുതം


 അങ്ങനെ അവസാനം ഒരു ഓണാവധി കാലം എത്തി. ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. 10 ദിവസം അവധി ഉണ്ട്.എവിടെയെങ്കിലും ഒരു പുതുമയുള്ള സ്ഥലം തേടി ഇരിക്കേ അവസാനം ഞാൻ കണ്ടെത്തി ആരെയും ആകർഷിക്കുന്ന  ലോകമഹാത്ഭുതങ്ങളിൽ ഒന്നായ പ്രണയത്തിന്റെ സ്മാരകമായ താജ്മഹൽ.
 അങ്ങനെ അവിടെ പോകുവാൻ ട്രെയിനിൽ കയറി.   ട്രെയിനിൽ ഇരിക്കുമ്പോൾ എല്ലാം ഞാൻ ആ മഹാ നഗരിയെ മനസ്സിൽ സങ്കൽപ്പിച്ച് ആസ്വദിച്ചു. അങ്ങനെ മൂന്നു ദിവസത്തെ യാത്ര കഴിഞ്ഞ് ഞാൻ എന്റെ സ്വപ്ന നാട്ടിൽ വന്ന് എത്തിച്ചേർന്നു.
 മനസ്സിൽ ഞാൻ സങ്കൽപ്പിച്ച് അതിനേക്കാളും നൂറിരട്ടി ഭംഗിയുണ്ടായിരുന്നു.അതിമനോഹരമായ ആ ഗോപുരം കണ്ട് ഞാൻ സ്തംഭിച്ചു നിന്നു പോയി.
 അവിടെ എത്തിയ സമയം നല്ല വെയിലും ചൂടും ഉണ്ടായിരുന്നു. ചൂട് വളരെ അസഹനീയമായിരുന്നു. നമ്മുടെ നിലവിളി കേട്ടിട്ടാവണം അതിന്റെ ഉള്ളിൽ കയറിയതും ദേ..... മഴപെയ്യാൻ തുടങ്ങി. 
മഴ പെയ്തപ്പോൾ അത് എന്തോ വലിയൊരു അത്ഭുതമായി എനിക്ക് അനുഭവപ്പെട്ടു.
പ്രകൃതി നമ്മളെ കനിഞ്ഞനുഗ്രഹിച്ച പോലെ....
 അതുകഴിഞ്ഞ് അകത്തേക്ക് കയറാൻ വേണ്ടി ടിക്കറ്റുകൾ എടുത്ത് പടി ചവിട്ടിയപ്പോൾ തന്നെ എന്തെന്നില്ലാത്ത ഒരു കുളിര് അനുഭവപ്പെട്ടു. മഴയായതുകൊണ്ട് ആവാം വെണ്ണക്കല്ലിൽ തീർത്ത പ്രണയത്തിന് നിത്യസ്മാരകം എന്നെ വല്ലാതെ ആകർഷിച്ചു. 
യമുനാനദിയുടെ ഓളങ്ങളെ തഴുകി വരുന്ന ഇളം കാറ്റ് എന്നെ തഴുകിയപ്പോൾ ഞാൻ ആ പ്രണയത്തിൽ അലിഞ്ഞുചേർന്നു. 
വലിയ ഒരു ആത്മസംതൃപ്തിയോടെ ഞാൻ ആ യാത്ര അവസാനിപ്പിച്ചു.

അവനി ലാവണ്യ  
7A ക്രൈസ്റ്റ് നഗർ ഇ.എച്ച്.എസ്. എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ