"പുന്നോൽ എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതിയോട് കൂട്ടുകൂടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയോട് കൂട്ടുകൂടാം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| ഉപജില്ല= തലശ്ശേരി സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തലശ്ശേരി സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=MT_1260|തരം=കഥ}} |
12:36, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതിയോട് കൂട്ടുകൂടാം
സഹിക്കാൻ പറ്റാത്ത വയറുവേദനയും ഛർദിയുമായിട്ടാണ് നിവേദ് ഡോക്ടറെ കാണാൻ ചെന്നത്.പരിശോധന കഴിഞ്ഞ ഡോക്ടർ പറഞ്ഞു, അവന് ഫുഡ് ഇൻ ഫെക്ഷൻ ആണ്. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണവും ഫാസ്റ്റ്ഫുഡും അമിതമായി കഴിച്ചാണ് അവന് ഈ അവസ്ഥ വന്നത്. മിക്ക ദിവസങ്ങളിലും മത്സ്യവും മാംസവുമാണ് അവന്റെ ഭക്ഷണം. പച്ചക്കറി കഴിക്കാൻ അവന് ഇഷ്ടമേ അല്ലായിരുന്നു. അവന്റെ ഇഷ്ടത്തിനനുസരിച്ച് അച്ഛനും അമ്മയും പുറത്തു നിന്ന് വാങ്ങിക്കൊടുക്കുമായിരുന്നു. വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിലും അവൻ പിന്നോട്ടാണ്. കുറച്ചു ദിവസം അവന് ആശുപത്രിയിൽ കിടക്കേണ്ടി വന്നു. വീട്ടിലെത്തിയപ്പോൾ അവന്റെ അടുത്ത കൂട്ടുകാരൻ അമൽ അവനെ കാണാൻ വന്നു.കൂട്ടുകാരന്റെ അവസ്ഥ കണ്ട് അമലിന് സങ്കടം വന്നു.ഞാൻ നിന്നോടു പറഞ്ഞിട്ടില്ലേ, കടകളിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കരുതെന്ന് .നീ ഭക്ഷണത്തിനു മുമ്പ് കൈകഴുകുന്നത് വല്ലപ്പോഴുമല്ലേ? അതല്ലേ ഇങ്ങനെയൊക്കെ ഉണ്ടായത്? എന്ത് ചെയ്യാനാ അമലേ, എനിക്ക് പച്ചക്കറി കഴിക്കുന്നതേ ഇഷ്ടമല്ല. ഒരു രുചിയുമില്ല. അപ്പോൾ അമൽ പറഞ്ഞു, നല്ല രുചിയുള്ള ഭക്ഷണം തേടി ഹോട്ടലിലും മറ്റും പോകുമ്പോൾ നീ നിന്റെ ആരോഗ്യം നശിപ്പിക്കുകയാണ്. സ്കൂളിൽ നിന്ന് എത്ര പച്ചക്കറി വിത്തുകൾ നമുക്കു കിട്ടി? നീ അതൊക്കെ എന്തു ചെയ്തു? അത് വീട്ടിൽ എ വിടെയോ കിടപ്പുണ്ട്.ഞാൻ നോക്കീല .അത് എന്തു ചെയ്യാനാ? പച്ചക്കറിയൊക്കെ കടകളിൽ വാങ്ങാൻ കിട്ടുന്നില്ലേ? പിന്നെന്തിനാ നമ്മൾ കഷ്ടപ്പെടുന്നത്? നിവേദിന്റെ മറുപടി കേട്ട് അമൽ പറഞ്ഞു. "നീ എന്റെ കൂടെയൊന്ന് വീടു വരെ വരൂ.ഞാൻ ഒരു കാര്യം കാണിച്ചു തരാം." അവർ അമലിന്റെ വീട്ടിലെത്തി. അവന്റെ വീടിന്റെ പുറകുവശത്ത് പോയപ്പോൾ നിവേദ് അദ്ഭുതപ്പെട്ടു. മുറ്റം നിറയെ പച്ചക്കറി കൃഷി ചെയ്തിരിക്കുന്നു. ചീര, വെണ്ട, തക്കാളി, പയർ, വഴുതന അങ്ങനെ ഒരു പാട് .അമൽ അവനോട് പറഞ്ഞു. കണ്ടില്ലേ നിവേദ് ,ഇതെല്ലാം എനിക്ക് സ്കൂളിൽ നിന്ന് കിട്ടിയ പച്ചക്കറിവിത്താണ്. ഞാൻ അത് ഇവിടെ നട്ടുനനച്ച് എത്ര പച്ചക്കറികളാ ഉണ്ടായത്! കടകളിൽ നിന്ന് വാങ്ങുന്ന പച്ചക്കറികളിൽ പലവിധത്തിലുള്ള കീടനാശിനികൾ ഉപയോഗിച്ചിട്ടുണ്ടാകും അത് നമുക്ക് ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും. ഒരൽപം ബുദ്ധിമുട്ടിയാൽ നമുക്ക് തന്നെ വീട്ടിൽ പച്ചക്കറി കൃഷി ചെയ്യാം. അങ്ങനെ ചെയ്യുമ്പോൾ ഉള്ള സന്തോഷവും വേറെ തന്നെ. അതു പറഞ്ഞു കൊണ്ട് അവൻ ചെടികൾക്ക് വെള്ളം നനച്ചു. നിവേദി ന് അവന്റെ തോട്ടം കണ്ട് കൊതിയായി.എനിക്കും കൃഷി ചെയ്യണം. അവൻ വീട്ടിലേക്കോടി.പച്ചക്കറി വിത്തെടുത്ത് മുറ്റത്തു വന്നു.അമൽ അവനെ സഹായിക്കാൻ എത്തി. രണ്ടു പേരും കൂടി മുറ്റം നനച്ച് മണ്ണ് കിളച്ചു.വിത്തു നട്ടു. എന്നും അതിന് വെള്ളം നനയ്ക്കണം. നിവേദി നോട് അമൽ പറഞ്ഞു. നിവേദിന്റെ അച്ഛനും അമ്മയ്ക്കും ഇതു കണ്ട് സന്തോഷമായി. അവരും അവനെ സഹായിക്കാൻ ഒപ്പം കൂടി . എല്ലാ കൂട്ടുകാരോടും എനിക്ക് പറയാനുള്ളത് എന്തെന്നാൽ നിങ്ങളും വീടുകളിൽ നിങ്ങളെക്കൊണ്ട് ആവുന്ന വിധത്തിൽ പച്ചക്കറി കൃഷി ചെയ്യണം.കൂടാതെ ഭക്ഷണത്തിനു മുമ്പും പിമ്പും കൈകൾ സോപ്പ് ഉ പയോഗിച്ച് കഴുകണം. വ്യക്തി ശുചിത്വം പാലിക്കണം. സ്വന്തം സുരക്ഷ സ്വന്തം കൈകളിൽ തന്നെയാണ്. ഇനിയെന്തി ന് വൈകിക്കണം?വരൂ, നമുക്കും സ്വന്തമായി കൃഷി ചെയ്യാം. ശുദ്ധമായ ഭക്ഷണം കഴിച്ചു തുടങ്ങാം.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ