"ഗവ.എച്ച്.എസ്.എസ് മ‍ഞ്ഞപ്ര/അക്ഷരവൃക്ഷം/അഴികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 42: വരി 42:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

21:17, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അഴികൾ

അഴികൾക്കപ്പുറമൊരു നിലാക്കിളി
വൈരവെട്ടത്തിലുയരും ചിറക്
അകലെയാകാശത്തേക്കൊരു തൂവൽ
അഴികൾക്കിപ്പുറം തടവറ

        പതിവു ചിരികഴിലെരിവ്
        മായക്കാഴ്ചകളിൽ മഷി
        അഴിയുന്ന കെട്ടുകളിൽ
        തെളി വറ്റിയ മുഖക്കാഴ്ച

വെൺ ശലഭമൊന്നു ജനലരികെ
ചെരിഞ്ഞകണ്ണാലൊളി നോട്ടം
പക മറന്ന കണ്ണിലൊരു തുമ്പ
ചിരിച്ചിറകൊരു പുതു പാഠം

         കനിവറ്റ വാളാൽ കള വീശി
         കാലമൊരുക്കുന്നു നവവിള
         നഷ്ടഭാഗ്യരെരിയുന്നു ചുറ്റും
         വിത്തൊരുങ്ങി, വൃത്തിയാകട്ടെ

അകക്കാഴ്ചകളിലൊതുങ്ങാം
അകക്കണ്ണിലലിയുന്നു വസുധ
ലോകമേ തറവാടെന്നു പാടാം
വെറും പാട്ടല്ലത് ജീവിതപ്പാട്ട്

ഷൈനി. കെ.എ
H S T, മലയാളം ഗവ. ഹൈസ്ക്കൂൾ ,മഞ്ഞപ്ര
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത