"കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/ റഫ്‌ളേഷ്യാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= റഫ്‌ളേഷ്യാ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് കൺകോർഡിയ എൽ.എച്ച്.എസ്.എസ്.പേരൂർക്കട/അക്ഷരവൃക്ഷം/ റഫ്‌ളേഷ്യാ എന്ന താൾ കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/ റഫ്‌ളേഷ്യാ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 31: | വരി 31: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sreejaashok25| തരം= കഥ }} |
12:46, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
റഫ്‌ളേഷ്യാ
ലോകത്തിലെ ഏറ്റവും വലിയ പൂവാണ് റാഫ്‌ളാഷ്യാ . ഉല്ലാസ് സാർ ക്ലാസ്സിൽ പറഞ്ഞു ആ വാക്ക് ബോർഡിൽ എഴുതുമ്പോൾ ശ്രീഹരി പറഞ്ഞു ചേനപ്പൂവാണ് വലുത് . ഞങ്ങളുടെ വീട്ടിൽ ഉണ്ടായി അപ്പോ എല്ലാരും പറഞ്ഞതാണങ്ങനെ . നാറുന്ന പൂവാ സാറു തിരിഞ്ഞുനിന്നു പറഞ്ഞു മാംസഭുക്കാണ് പാലോട് ബൊട്ടാണിക്കൽ ഗാർഡാനിലുണ്ട് പോയി കാണാമല്ലോ . ഹരിക്കൊരു ചമ്മൽ . പോയി കാണാമെടാ . ഞാൻ പറഞത് അവനൊരു ആശ്വാസമായി. ക്രിസ്തുമസ് അവധിക്ക് എനിക്ക് ഭാഗ്യം ഉണ്ടായി. ഒരമ്മുമ്മയുടെ വീട് അതിനടുത്തുണ്ടായിരുന്നു. 'അമ്മ അതോർത്തുവച്ചിരുന്നു. ഗേറ്റുകടന് ഉള്ളിൽ കയറുമ്പോൾ തന്നെ ഞാനന്വേ ഷിച്ചു . എവിടെയാണ് റിഫ്ലെഷ്യ. പട്ടുപോയി. ഇവിടത്തെ കാലാവസ്ഥയിൽ വളരില്ല . എന്റെ വേഗത കുറഞ്ഞു ഔഷധസസ്യങ്ങളുടെ പേരുകൾ വിളിച്ചുപറഞ്ഞുകൊണ്ട് എന്നെ നിർബന്ധിക്കുന്നുണ്ടായിരുന്നു ഒരു ബോർഡ്. വായിച്ചുകൊണ്ട് ഞാൻ അല്പം നീങ്ങിനിന്നു 22 മില്യൺ വർഷം പഴക്കമുള്ള ഫോസിൽ ഒരു മരക്കുറ്റി. എന്നോളം ഉയരമില്ല . ബാക്കി മുകൾഭാഗം ആരോമുറിച്ചുമാറ്റിയതുപോലെ വണ്ണമുള്ള തടി. കഴിഞ്ഞകൊല്ലം മുറ്റത്തെ നാട്ടുമാവ് മുറിക്കാൻ മാമ്മനൊരുങ്ങിയപ്പോൾ ഞാൻ കരഞ്ഞതും അമ്മാമ പറഞ്ഞതും ഞാനോർത്തു . ഇന്ന് തണലും മാങ്ങയും അതു തരുന്നുണ്ട് അതാരും ഓർക്കാറില്ല . ഇന്ന് വിഷമം തോന്നിയത് ആദിമ മനുഷ്യരെപ്പറ്റിയാണ് . വനനശീകരണത്തിന്റെ ആദ്യകാല ഇര എന്നുകൂടി എഴുതിവക്കാമായിരുന്നു . എന്റെ ശബ്ദം അല്പം കടുത്തുപോയോ എന്നറിയില്ല. ഒരാൾ എന്നെ നോക്കി പുഞ്ചിരിച്ചു അന്നു മനുഷ്യനില്ലല്ലോ അയാൾ പറഞ്ഞു . രണ്ടു ലക്ഷം വർഷത്തെ പഴക്കമേ നമ്മുക്കുള്ളു ഗൂഗിളിൽ തിരയൂ എന്നുകൂടി പറഞ്ഞിട്ടാണ് അദ്ദേഹം പോയത് . കൂടിനിന്നവർ അദ്ദേഹത്തെ പിൻതുടർന്നു കോളേജ് കുട്ടികളും അധ്യാപകനുമായിരിക്കും ഞാനുഹിച്ചു . അമ്മയുടെ കൈയിൽ സ്മാർട്ഫോൺ ഉണ്ടല്ലോ ഇപ്പൊത്തന്നെ നോക്കാം . അതിനായി തിരിഞ്ഞു നോക്കുമ്പോൾ ഒരു കുളത്തിന്റെ കരയിലാണവർ . കുുറെ കുട്ടികളുണ്ട് അവർ പുക്കൾവാരി കളിക്കുകയാണ് ചുവപ്പും നീലയും പൂക്കൾ ഇലകളും പൊഴിഞ്ഞുകൊണ്ടിരിക്കുന്നു ഇല പൊഴിയും കാലമാണല്ലോ ഞാനോർത്തു . അടുത്തെത്തിയപ്പോൾ ഞാൻ പറഞ്ഞു പുതിയ വീടുവയ്ക്കുമ്പോൾ ഇതുപോലെ മരങ്ങൾ വേണം . അമ്മുവും പറഞ്ഞു വേണം വേണം കിളികൾ വരും ഇതുപോലെ കുളം വേണം അപ്പോ കൊക്കും വരും അവളുടെ തലയിലെ പൂക്കൾ പെറുക്കികൊടുത്തിട്ടു പറഞ്ഞു കണ്ടോ മോളെ പൂക്കൾ ആഗ്രഹിക്കുകയാണ് . പൂവില്ലേൽ തേനില്ല തേനില്ലേൽ ഈച്ചയില്ല ഈച്ചയില്ലേൽ നാമില്ല . ബാക്കി 'അമ്മ പറയും . ഞാൻ ഫോൺ വാങ്ങി തിരച്ചിൽ ആരംഭിച്ചു . ഊട്ടിയിലും പോണ്ടിച്ചേരിയിലും ഏതാണ്ടിതേ പ്രായമുള്ള ഫോസിലുകൾ . അതും തടികൾ .വല്ലാത്തൊരു അനുഭവം . ഈ അറിവ് എങ്ങനെ പ്രയോജനമാക്കാം . സ്കൂളിൽ സമയരേഖ പഠിപ്പിച്ചത് ഓര്മ വന്നു . ബോർഡിൽ കീഴ്മേൽ ഒരു നെടുനീളൻ വര . വരയുടെ മധ്യത്തിൽ പൂജ്യം മാർക്കു ചെയ്തു . മേലെപകുതി എ ഡി എന്നും താഴെ ബി സി എന്നും തിരിച്ചിട്ടു . പൂജ്യത്തിൽ ക്രിസ്തു എന്നെഴുതിക്കൊണ്ടു എ ഡി യിലെ കാര്യങ്ങൾ , സംഭവങ്ങൾ , ചരിത്രങ്ങൾ എല്ലാം ചർച്ച ചെയ്തു . പിന്നിടത് വർഷക്രമത്തിലാക്കി എ ഡി വിഭാഗത്തിൽ എഴുതി . സാർ ബി സി യിലെ കാര്യം നോക്കാം ഇനി . പറഞ്ഞോളൂ ഞങ്ങൾ കുുഴങ്ങി . എന്നാലും പുസ്തകത്തിൽ നിന്നഉം അശോകൻ ,ബുദ്ധൻ , സിന്ധുയൂനദിതട സംസ്കാരം ഒക്കെ പറഞ്ഞു . പിന്നിടതു ചാര്ടുപേപ്പറിൽ എഴുതിയപ്പോൾ ഞാൻ ചിലതൊക്കെ കൂട്ടിച്ചേർത്തിരുന്നു . പക്ഷെ ഇന്നിതാ ഞെട്ടിപ്പിക്കുന്ന ഒരു സംഭവം. മനുഷ്യനുണ്ടായ രണ്ടു ലക്ഷം . ഈ മരകുട്ടി ക്രിക്കറ്റ് കോർട്ടിലെ സ്റ്റാമ്പായി എന്റെ മനസിലുറച്ചു . ഈ പോയിന്റിലേക്കെത്താൻ ഇനി എന്തെല്ലാം ഇടയ്ക്കു ചേർക്കാൻ പറ്റും . വിക്കിപ്പീഡിയ എന്നെ വല്ലാതെ സഹായിച്ചു . ആദിമനുഷ്യൻ ആഫ്രിക്കയിൽ നിന്നും കുടിയേറിയത് ജോലി ലഘൂകാരിക്കാനായി . ചക്രങ്ങൾ കണ്ടുപിടിച്ചത് , കൃഷി , കന്നുകാലി വളർത്തൽ ഇവ ആരംഭിക്കേത് ,ലോഹങ്ങൾ ഉപയോഗിച്ചത് അങ്ങനെ പലതും കിട്ടുന്നുണ്ട് . ആ രസത്തിൽ മുഴുകിയിരിക്കുമ്പോഴ്‌സണ് 'അമ്മ തിരികെ പോകാൻ വിളിക്കുന്നത് . സമയപരിമിതി അറിയാവുണ്ടതുകൊണ്ടു ഞാൻ എഴുനേറ്റു . ഫോസിലിന്റെ ഒരു ഫോട്ടോ കൂടി എടുത്തുകൊണ്ടാണ് പോണത് . ഈ കൊറോണകാലത്തു പഴയതു പലതും തപ്പിയെടുത്തപ്പോൾ ഈ ഫോട്ടോ ഒരു ഹരമായി . പഴയതു പലതും ഓർത്തു ഫോണുമായി മാവിൻ ചുവട്ടിലെത്തി . ബി സി യിലെ രണ്ടുലക്ഷം എന്ന സ്ഥാനത്തു എന്റെ സ്വന്തം മാവിനെത്തന്നെ പ്രതിഷ്ഠിച്ചു . അതിന്റെ ചുവട്ടിൽ ആദി മനുഷ്യനായി ഞാൻ തന്നെ നിൽക്കുകയും ആ സങ്കല്പത്തിൽ ഈർക്കിൽ കൊണ്ട് ഒരു പ്ലാവിളത്തൊപ്പി ഉണ്ടാക്കി തലയിൽ വച്ചു. ഇനി വേണ്ടത് ഫോട്ടോയിലെ ഫോസിലാണ് . അതിനായി ചുറ്റുമതിൽ സങ്കല്പിച്ചു . ഇനി അതിലേക്കൊന് ബൗൾ ചെയ്താലോ എന്ന് കരുതി ഒരു കല്ലെടുത്തപ്പോൾ മനസിലായി . ശരിയാവില്ല . ഇരുപത്തിരണ്ടു മില്ലിൻ വര്ഷം അകലെക്കുവേണ. കുറെ ചരിത്രം വെളിപ്പെടുത്താൻ ഉണ്ടാകും . അതിനായി പറമ്പിലേക്ക് പോയി . ഒടിഞ്ഞ ഒരു മരകുട്ടി തന്നെ കണ്ടുകിട്ടി . ട്രൗസറിന്റെ പോക്കറ്റിൽ ബാക്കി സൂക്ഷിച്ചിരുന്ന പ്ലാവില കൊണ്ട് അതിനുമൊരു തൊപ്പി വച്ചു . ഇനിയാണ് റൺസ് എടുക്കേണ്ടത് . അതിനായി സംഭവങ്ങളും ചരിത്രങ്ങളും കണ്ടെത്തണം . വീണ്ടും ഫോണിൽ തിരഞ്ഞു . കളിമൺ പത്രമുണ്ടായത് , അമ്പും വില്ലുമുപയോഗിച്ചതു , നിയാണ്ടർ താലൻസിസ് , മനുഷ്യൻ , ചിമ്പാൻസി , ഗൊറില്ല തുടങ്ങി പലതും കിട്ടി . ഗോറില യ്ക്കു കൂടുതൽ റൺസ് കൊടുക്കാമല്ലോ എന്നും കരുതി . ദിനോസറിന്റെ കാലം കണ്ടപ്പോൾ ചങ്കിടിച്ചു പോയി 66 മില്യ ൺ. അനന്തം , അജ്ഞാതം , അവർണനീയം . രേഖപ്പെടുത്താൻ പ്രയാസം . എന്നാൽ ഞാൻ ചരിത്രാധീതകാലം അനുഭവിക്കുകയായിരുന്നു . ഇതിനിടയിലും അപ്പുറത്തഉം ഒന്നും കിട്ടുന്നുമില്ല . പ്രകൃതിയെ ഈശ്വരനായി കണ്ട വേഴ്സ്‌വർത്ത് പറഞ്ഞ കാര്യം ഓർത്തപ്പോൾ തോന്നി ഈ കുട്ടിത്തന്നെ പലതും പറഞ്ഞു . അല്പം കുടി അതിനടുത്തെക്ക് നീങ്ങി . കവിയെ അനുകരിച്ചു ഞാൻ അല്പം സ്നേഹം അതിനോട് കാണിച്ചു . കുുറ്റിയാണെങ്കിലും വശങ്ങളിൽ ചെറിയ കൊമ്പുകൾ ഉണ്ടായിരുന്നു . അതിനിടയിലൂടെ ഒരു ഒന്നു ചാടിവന്നു . ഞാൻ വച്ച പ്ലാവില തൊപ്പിയിൽ ചവിട്ടി നില്കുന്നു . കൗതുകത്തോടെ കഴുത്തു തിരിച്ചു എന്നെ നോക്കുന്നു . ഉന്തിയ കണ്ണുകളും ചുണ്ടിലെ ചുവന്ന നീണ്ട വരയും നോക്കിനില്കുമ്പോൾ അത് വളരുന്നതുപോലെ തോന്നി . തോന്നതല്ല നല്ലവണ്ണം വളരുന്നുണ്ട് . ആ മരക്കുറ്റി അതിന്റെ പിൻകാൽ ആയപോലെ മുൻകാലുകൾ ഉയർന്നു അന്തരീക്ഷത്തിൽ നിവർന്നു നില്കുന്നു . വായ തുറക്കാൻ തുടങ്ങിയപ്പോൾ എനിക്ക് മനസിലായി ദിനോസറാണ് . എനിക്ക് രക്ഷപ്പെടണം . പക്ഷെ ഓടാൻ കഴിയുന്നില്ല . കാലുകൾ ചലിക്കണ്ടേ . അമ്മെ എന്ന് ഞാൻ വിളിച്ചു . പക്ഷെ ശബ്ദം പുറത്തു വന്നില്ല . തൊണ്ട വരളുന്നു .. പിന്നെ എന്താ സംഭവിച്ചതൊന്നും അറിയില്ല .. ആരോ മൂഖത്ത് വെള്ളമൊഴിച്ചതോർക്കുന്നു . ഉണർന്നപ്പോൾ സിറ്റൗട്ടിൽ കിടക്കുകയാണ് . അമ്മമ്മ പറഞ്ഞു പേടിച്ചത്, സാരമില്ല . വെള്ളിയാഴ്ച കാവിൽ വിളക്കുവയ്ക്കണം .ഞാനും പോകാം .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ