"ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്സ്.പാമ്പാടി/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും എന്ന താൾ ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
13:33, 7 ഡിസംബർ 2023-നു നിലവിലുള്ള രൂപം
പരിസ്ഥിതിയും മനുഷ്യനും
നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണു് ഇവിടുള്ള ഓരോ ജീവജാലങ്ങളും ഈ ഭൂമിയെ സംരക്ഷിക്കാൻ കടമയുള്ളവരുമാണ്. നമ്മുക്ക് വേണ്ടതെല്ലാം ഈ ഭൂമി ഒരുക്കി വെച്ചിരിക്കുന്നു. എന്നാൽ ഈ പരിസ്ഥിതിയും പ്രകൃതിയും മനുഷ്യൻ തനിക്കു വേണ്ടി മാത്രമാണ് എന്ന ധാരണയിൽ യഥേഷ്ടം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.ഇതിന്റെ ഭവിഷ്യത്ത് പുതു തലമുറയാണ് അനുഭവിക്കുക പ്രകൃതിയോടുള്ള അതിക്രമം കൂടി വരികയാണ്. പ്രകൃതിയിലെ മരങ്ങൾ വെട്ടിനശിപ്പിക്കുക, കുന്നുകൾ ,തണ്ണീർതടങ്ങൾ, വയലുകൾ തുടങ്ങിയവ നിരത്തി പുതിയ കെട്ടിടങ്ങൾ പണിതുയർത്തുകയാണ് മനുഷ്യൻ. മനുഷ്യന് പ്രകൃതി വേണ്ടത്ര കൊടുത്തിട്ടും അവന് മതിയാവില്ല ഇപ്പോൾ പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഒരു പ്രധാന വില്ലനാണു് പ്ലാസ്റ്റിക്ക് .എവിടേയും പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും മാത്രം .ഇപ്പോൾ അതിനുള്ള നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിലും ചിലയിടങ്ങളിൽ അവ പ്രാവർത്തികമായിട്ടില്ല. പ്ലാസ്റ്റിക്ക് കുപ്പികളുടെ കാര്യത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. നദികളും പുഴകളും എത്ര മനോഹരമായിരുന്നു. ഇപ്പോൾ അവ മാലിന്യക്കൂമ്പാരങ്ങളാൽ നിറഞ്ഞിരിക്കുന്നു.പുഴകളിൽ നിന്നുള്ള മണൽവാരലും അധികമായിരിക്കുന്നു പുഴകളുടെ നാശത്തിനു ഇതുതന്നെ ധാരാളം. അന്തരീക്ഷ മലിനീകരണം പാരിസ്ഥിക പ്രശനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. വാഹനങ്ങൾ പുറന്തള്ളുന്ന പുകയാണ് ഇതിന്റെ പ്രധാന കാരണം മനുഷ്യൻ തന്റെ ഈ തെറ്റുകളെ നിയന്ത്രിച്ചാൽ മാറാവുന്നതേ ഉള്ളൂ ഇത്.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 07/ 12/ 2023 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 07/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത