"എച്ച്.എസ്സ്. അർക്കന്നൂർ/അക്ഷരവൃക്ഷം/മരണ മാല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മരണ മാല്യം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എച്ച്.എസ്സ്. അർക്കന്നൂർ/അക്ഷരവൃക്ഷം/മരണ മാല്യം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

മരണ മാല്യം


ശുദ്ധമാം അംബയെ അശുദ്ധമാക്കിയ മർത്യാ
കേഴുന്നു നീയിന്ന് പ്രാണവായുവിനായി
പിടയുന്നു നിൻ മനം ഉറ്റവരെയോർത്ത് അംബയ്ക്ക് മുകളിലായ് ആടിത്തീർത്ത നീ തന്നെ
നിനക്കായ് തീർത്തൊരു ശവമഞ്ചം
ഒളിക്കാൻ ഇടമില്ലാത്ത അന്ത്യമാം നിദ്രയിലേക്ക്
നീ ഊർന്നിറങ്ങുംമ്പോൾ
നൽകുന്നു നിൻ പ്രിയരോ ക്കെയും
വാമൂടി നിന്നൊരു ആദരം മാത്രം
അതുമാത്രം എറ്റു നീ മടങ്ങുമ്പോൾ
എന്ത് നേടി നീ പോകുന്നു ഈ ജീവിതത്തിൽ
അതിഥിയായി വന്നോരു നാളിൽ നീ
മായ പോൽ തിളങ്ങിയാടുന്നു ലോകത്തിൽ
നിയെന്ന മാഹാവ്യാധി: വിളങ്ങിടുന്നു നീ ഭൂവിൽ
കാണാൻ കഴിയില്ല, തൊടാ കഴിയില്ല
തൊട്ടവരൊക്കെയും പിടയുന്നു ഒരിറ്റു പ്രാണനായി
മറന്നിടായ്ക മർത്യാ നീ വന്നൊരു വിപത്തിനെ
ക്ഷണിച്ചു വരുത്തിയ അതിഥി തന്നൊരു സമ്മാനം
ക്ഷണനേരം കൊണ്ടു പോകുന്നൊരു പ്രാണല്ലോ
പൂജിക്കുക തൻ ലോക മാതാവിനെ
പുണ്യമായി തന്നൊരു ജീവിതം പൂർണമാക്കാൻ


 

അഭിഷേക് ബിനു
9 E എച്ച്.എസ്സ്. അർക്കന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത