"ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചീകരണം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=ലേഖനം}}

14:15, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ശുചീകരണം

പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്നു എന്ന് കരുതപ്പെടുന്ന ഏക ഇടം ഭൂമിയാണ്. മനുഷ്യൻ ഉൾപ്പെടെ നിരവധി ജീവജാലങ്ങൾ നമ്മുടെ ഈ കൊച്ചു ഭൂമിയിൽ ജീവിക്കുന്നു. എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന് പരിസ്ഥിതി അത്യാവശ്യമായ ഘടകമാണ്. അതുകൊണ്ടുതന്നെ പരിസ്ഥിതിയെ നമ്മുടെ മാതാവായി കണ്ട് സംരക്ഷിക്കണം എന്നത് നമ്മുടെ കടമയാണ്. എന്നാൽ ഇന്ന് മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ഫലമായി നമ്മുടെ പരിസ്ഥിതി മലിനീകരണ പെട്ടു കൊണ്ടിരിക്കുകയാണ്. മനുഷ്യൻ സ്വീകരിച്ചുവരുന്ന അനഭിലഷണീയവും അശാസ്ത്രീയവുമായ വികസനപ്രവർത്തനങ്ങളുടെ പരിസ്ഥിതിയെയും അതിലൂടെ നമ്മുടെ ഭൂമിയെയും ദോഷകരമായി ബാധിച്ചു കൊണ്ടിരിക്കുകയാണ്. ഈ കാരണങ്ങൾ കൊണ്ടുതന്നെ പേമാരി മൂലമുണ്ടാകുന്ന ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും വരൾച്ചയും നമ്മെ നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ്. മാലിന്യ സംസ്കരണം വേണ്ടരീതിയിൽ ചെയ്യാതെ വലിച്ചെറിയുന്നതാണ് നമ്മുടെ പരിസ്ഥിതിയെ ദോഷമായി ബാധിക്കുന്ന മറ്റൊരു കാര്യം.

നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറിവരുന്നു. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന് ആനുകൂല്യങ്ങളും ലഭിക്കാൻ അവകാശമുണ്ട്. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിന് എതിരായും പരിസ്ഥിതി ശുചീകരണത്തിനും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാം.

ANJANA
7 B ഗുഡ്‌ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ,  മണപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം