"ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/അക്ഷരവൃക്ഷം/കരുതലിന്റെ മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതലിന്റെ മാലാഖമാർ | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| സ്കൂൾ=    ഗവൺമെൻറ്, എച്ച്.എസ്. പാപ്പനംകോട്     
| സ്കൂൾ=    ഗവൺമെൻറ്, എച്ച്.എസ്. പാപ്പനംകോട്     
| സ്കൂൾ കോഡ്= 43075
| സ്കൂൾ കോഡ്= 43075
| ഉപജില്ല=   തി   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം സൗത്ത്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=
| ജില്ല= തിരുവനന്തപുരം
| തരം=ലേഖനം     
| തരം=ലേഖനം     
| color=  3   
| color=  3   
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

14:18, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കരുതലിന്റെ മാലാഖമാർ

അകലം പാലിക്കണം ,അകന്നിരുന്നേ മതിയാകു ."സ്നേഹത്തിലും കർക്കശ്യത്തിലും ദേഷ്യത്തിലും
ആജ്ഞാസ്വരത്തിലും ലാത്തിയുടെ അകമ്പടിയിലുമെല്ലാം ഈ സന്ദേശം കാതുകളിൽ ഉരുകിയുറയുന്നു .
പക്ഷേ ഒരു കൈ അകലത്തിൽ ലോകത്തെ പിടിച്ചു കെട്ടിയ വിഷാണുക്കളുണ്ടെന്ന ഉറച്ച ബോധ്യമുണ്ടായിട്ടും ,
ഇനിയും മരുന്നു കണ്ടെത്തിയിട്ടില്ലാത്ത മഹാമാരിയെ ചിരിയും സ്നേഹവും സാന്ത്വനം സമം ചേർന്ന പടച്ചട്ട കൊണ്ട് പ്രതിരോധിക്കുക്കയാണ് ഈ മാലാഖമാർ നാടൊന്നടക്കം അകന്നോടുമ്പോയും അടുത്തിരിക്കാൻ വിധിക്കപ്പെട്ട ഭൂമിയിലെ മാലാഖമാർ വൈറസ് ബാധയേറ്റ കുറെ മനുഷ്യരുടെ ആകുലതകൾക്കും ആശങ്കകൾക്കും നടുവിൽ ആശ്വാസത്തിന്റെ മെഴുകുതിരി നാളവും ആത്മവിശ്വാസത്തിന്റെ ഹൃദയച്ചൂരുമായി സ്വയം ഉരുകി നിൽക്കുന്നവർ .കൈയിലെ ആയുധങ്ങളെല്ലാം ദുർബലമാണെന്ന് സ്വയം തിരിച്ചറിവുണ്ടെങ്കിലും നാടിനു വേണ്ടി ആത്മവിശ്വാസം മാത്രം കൈമുതലാക്കി ഇവർ പോരാടുകയാണ് ഒന്നല്ല ;
ഒരായിരം പേർ ......ഉറ്റവരോട് യാത്ര പറയാനോ അന്ത്യചുബനം നൽകാനോ പോലുമാകാതെ തങ്ങൾക്കു മുന്നിൽ ആളൂകൾ അത്യശ്വാസം വലിക്കുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്നുണ്ട് മൃതദേഹങ്ങൾ അന്ത്യകർമങ്ങൾക്ക് കാത്തു നിൽക്കാതെ കൂട്ടത്തോടെ കുഴിച്ചു മൂടുന്നത് നിരാശയോടെ കണ്ടിരിക്കേണ്ടവരുണ്ട് കാഴ്ചകൾ എത്ര തളർത്തിയാലും ഇവർ പോരാട്ടം തുടർന്ന് കൊണ്ടേരിക്കും
നമ്മുക്ക് വേണ്ടി ........
ഇവർക്ക് അർഹതപ്പെട്ടതാണ് ബിഗ് സല്യൂട്ട് !

 

ഖദീജ
8 A ഗവൺമെൻറ്, എച്ച്.എസ്. പാപ്പനംകോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം