"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെന്റ് ജി. എച്ച്. എസ്. എസ് പേരൂർക്കട/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ ആരോഗ്യം എന്ന താൾ ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ ആരോഗ്യം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
11:42, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വത്തിലൂടെ ആരോഗ്യം
വളരെ പണ്ട് മുതൽ തന്നെ ശുചിത്വത്തിന് വളരെയധികം പ്രാധാന്യം കല്പിച്ചവരായിരുന്നു. നാം ജീവിക്കുന്ന വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് നാം പ്രതിജ്ഞബന്ധരാണ്. കാരണം ഒരു വ്യക്തിയുടെ ശുചിത്വബോധം സമൂഹത്തിന്റെയും നാടിന്റെയും അഭിവൃദ്ധിക്കു കാരണമാകും. ശുചിത്വപരിപാലനം നമ്മുടെ സംസ്കാരമായി മാറണം. എങ്കിലേ നമ്മുടെ നാടിനു മോചനം ഉണ്ടാവുകയുള്ളു. ശുചിത്വം പാലിക്കാത്തതിന്റെ ദുരനുഭവങ്ങൾ നമുക്ക് മുന്നിൽ ധാരാളമുണ്ട്. അതിൽ നിന്നൊന്നും നാം ഇതു വരെ പാഠം പഠിച്ചില്ല എന്നതാണ് സത്യം. നമ്മുടെ ചുറ്റുപാടും പരിസരവുമൊക്കെ കാണുമ്പോൾ ആർക്കും ഇത് മനസ്സിലാകുന്നതാണ്. വിദ്യാഭ്യാസപരമായും ആരോഗ്യപരമായും ലോകത്തിനുമുൻപിൽ തലയുയർത്തിയാണ് നമ്മൾ നിൽക്കുന്നത്. വ്യക്തിശുചിത്വം നമ്മൾ പാലിക്കുമ്പോൾ പരിസരശുചിത്വം നമ്മൾ അവഗണിക്കുന്നു. റോഡുകളും പുഴകളും തോടുകളും എല്ലാം നമ്മൾ മാലിന്യം തള്ളാനുള്ള സ്ഥലമായി കാണുന്നു. ഇങ്ങനെ പൊതുസ്ഥലങ്ങൾ ദുരുപയോഗം ചെയ്യുന്നത് ജനങ്ങൾക്കും സർക്കാരിനും വളരെയധികം പ്രയാസങ്ങൾ ഉണ്ടാക്കുന്നു. തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പകർച്ചവ്യാധികൾ നാം നേരിടുമ്പോൾ മാത്രം ശുചിത്വവും മലിനീകരണവും നമ്മുടെ ചർച്ചാവിഷയമാകുന്നു. ഗവൺമെന്റും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നൽകുന്ന ബോധവൽക്കരണവും കർശന നിയന്ത്രണങ്ങളും നടപ്പിലാക്കുന്നതിന് വേണ്ട ഇച്ഛാശക്തിയുണ്ടെങ്കിൽ ശുചിത്വ സുന്ദരമായ സമൂഹവും നാടും സൃഷ്ടിക്കാൻ സാധിക്കും എന്ന കാര്യത്തിൽ തർക്കമില്ല .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം