"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്ഷരവൃക്ഷം/ പരിസ്ഥിതി സൗഹാർദ്ദ ജീവിതത്തിന്റെ ആവശ്യകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

02:07, 9 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സൗഹാർദ്ദ ജീവിതത്തിന്റ ആവശ്യകത


                                   
            ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. എല്ല രാജ്യത്തും വളരെ ഗൗരവപൂർണമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തുകൾ കുറക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ബൗദ്ധികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവപുരോഗതി എന്ന നമോവാക്യമാണ് ഇതിനു കാരണം. തന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് ഉപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പൊഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു.
            നാം ജീവിക്കുന്ന ചുറ്റുപാടിൻ്റെ സംരക്ഷണവും, പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. പാടം നികത്തിയാലും, മണൽവാരി പുഴ നശിച്ചാലും, വനം വെട്ടിയാലും മാലിന്യകൂമ്പാരങ്ങൾ കൂട്ടിയാലും, കുന്നിടിച്ചാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല എന്ന് കരുതുന്നവരുടെ കാഴ്ച്ചപ്പാടുകൾ മാറ്റേണ്ടതാണ്. നമുക്ക് നമ്മുടെ പൂർവികർ ദാനം തന്നതല്ല ഈ ഭൂമി, മറിച്ചു നമ്മുടെ ഇളം തലമുറയിൽ നിന്ന് കടം വാങ്ങിയതാണ് എന്ന ബോധത്തോടെ വേണം ഇവിടെ ജീവിക്കാൻ
              നമ്മുടെ പരിസ്ഥിതി സംരക്ഷിക്കണമെന്ന് ആത്മാർത്ഥമായും നമുക്ക് താല്പര്യം ഉണ്ടെങ്കിൽ, നാം ഓരോരുത്തരും പ്രകൃതിയിലേക്ക് തിരിച്ചു വരേണ്ടത് അത്യാവശ്യമാണ്.


 


Fathima M
7 D ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 09/ 10/ 2020 >> രചനാവിഭാഗം - ലേഖനം