"കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

22:08, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വ്യക്തി ശുചിത്വം

പകർച്ച രോഗങ്ങളിൽ നിന്നും രക്ഷനേടാൻ ഏറ്റവു ഫലപ്രദമായ മാർഗം വ്യക്തി ശുചിത്വം കാത്തു സൂക്ഷിക്കുകയെന്നതാണ്. ചെറുപ്പത്തിലേ തന്നെ കുട്ടികളെ വ്യക്തി ശുചിത്വം ശീലിപ്പിക്കണം.

വിട്ടിലെ അന്തരീക്ഷത്തിൽ നിന്നും സ്കൂളിലെ പുതിയ അന്തരീക്ഷത്തിലേക്ക് ആദ്യമായി എത്തുന്ന കുട്ടികൾ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.

ദിവസേനയുള്ള കുളി, ആഹാരത്തിനു മുമ്പും ശേഷവും ടൊയ്ലറ്റിൽ പോയതിനു ശേഷവും കൈ വൃത്തിയായി സോപ്പ് ഉപയോഗിച്ചു കഴുകുക തുടങ്ങിയ ആരോഗ്യ ശീലങ്ങൾ കുട്ടികൾക്ക് മാതാപിതാക്കൾ പഠിപ്പിച്ചുകൊടുക്കണം. ആൻറിസെപ്റ്റിക് സോപ്പ് ഉപയോഗിച്ച്‌ കൈ വൃത്തിയാക്കുന്നതാണ് നല്ലത്.

മഴ കനക്കുന്നതോടെ ശരീരം വേഗം മലിനമാകാനിടയുണ്ട്. അതിനാൽ രാവിലെയും വൈകിട്ട് സ്കൂൾ വീട്ടുവന്നതിനുശേഷവും കുളിക്കുന്നതാണ് ഉചിതം. വയറിളക്കരോഗമാണ് മഴക്കാലത്ത് കുട്ടികളിൽ കൂടുതലായി കണ്ടുവരുന്നത്.

മലിനമായ ചുറ്റുപാടിൽ മുതിർന്നവരെ അപേക്ഷിച്ച്‌ കുട്ടികൾ കളിക്കുകയും കൂടുതൽ സമയം ചിലവഴിക്കുകയും ചെയ്യുന്നതാണ് ഇതിനു കാരണം. കുട്ടികളുടെ ആരോഗ്യം മുൻനിർത്തി വ്യക്തി ശുചിത്വത്തിൻറെ കാര്യത്തിൽ മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം.

അനഘ
9 A കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം