Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 23: |
വരി 23: |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| | {{Verified1|name=Sreejaashok25| തരം=ലേഖനം }} |
22:21, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന ഞാൻ………
കൂട്ടുകാരേ നിങ്ങൾക്കെല്ലാം സുഖമാണല്ലോ അല്ലെ ? ലോക്ക്ഡൗൺ പ്രമാണിച്ച് എല്ലാവരും വീട്ടിൽ സന്തോഷിച്ച് ആർത്തുല്ലസിച്ച് നടക്കുകയല്ലേ? നിങ്ങൾക്കായി ഞാൻ എൻെറ കഥ പറയാം.ഞാൻ ആരാണെന്നറിയാമോ? ഞാനാണ് "കൊറോണവൈറസ് ".പേടിക്കേണ്ട! കഥ കേൾക്കാൻ ഇഷ്ടമുള്ള കൂട്ടുകാർക്കായി ഞാനൊരു കഥ പറയാം. എൻെറ കഥ കേട്ടോളൂ.
,br>
എൻെറ പേര് നോവ ൽകൊറോണവൈറസ് ".എൻെറ കുടുംബത്തിൻെറ സാന്നിധ്യം നിങ്ങളിലെ ബുദ്ധിമാന്മാരായ ശാസ്ത്രജ്ഞർ കണ്ടുപിടിച്ചത് 1973 ൽ ആണ്.അന്ന് പക്ഷികളിലാണ് എൻെറ മുതുമുത്തശ്ശൻമാർ വസിച്ചിരുന്നത്.ആർ.എൻ.എ. വൈറസുകളാണ് ഞങ്ങൾ. അന്നെൻെറ മുത്തശ്ശൻമാർ പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും നിങ്ങൾ മനുഷ്യരിലേക്ക് വ്യാപിക്കാൻ തത്പരരായിരുന്നു.അങ്ങനെ ഞങ്ങളെ "സൂണോറ്റിക് വൈറസുകൾ "എന്ന ഓമനപ്പേരിൽ വിളിച്ചു. "നിഡോവൈറസ് "വംശത്തിലെ "കൊറോണോവൈരിഡി "എന്ന കുടുംബത്തിലെ " ഓർത്തോ കൊറോണോ വൈറിനി "യിൽ ആണ് എൻെറ പിതാക്കൻമാരായ കൊറോണ വൈറസിൻെറ പരമ്പര തുടങ്ങുന്നത്.
എനിക്ക് ഗോളാകൃതിയാണ്.എൻെറ തൊലിയിൽ നിന്ന് സൂര്യരശ്മികൾ പോലെ കൂർത്തമുനകൾ ഉണ്ട്. അതുകൊണ്ടാണ് എനിക്ക് 'കൊറോണ' എന്ന നാമം കിട്ടിയത്.2002-2003 കാലഘട്ടത്തിൽ ചൈനയിൽ മനുഷ്യരിൽ 'SARS’ എന്ന രോഗമുണ്ടാക്കിയതിനും 2012 ൽസൗദിഅറേബ്യയിൽ 'MERS’എന്ന രോഗമുണ്ടാക്കിയതിനും പിന്നിൽ എൻെറ കരങ്ങളാണെന്ന് നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.ഞാൻ കടന്ന മൃഗശരീരങ്ങളുമായി നിങ്ങൾ മനുഷ്യർ ഇടപഴകുന്നതുവഴിയാണ് നിങ്ങളിൽ ഞാൻ പ്രവേശിച്ചത്. 2019 ൽ ചൈനയിലെ വുഹാൻ നഗരത്തിൽ മനുഷ്യർ വൃത്തിഹീനങ്ങളായ ചുറ്റുപാടിലൂടെ എന്നെ ക്ഷണിച്ചുവരുത്തുകയായിരുന്നു.പിന്നെ എനിക്കെല്ലാം എളുപ്പമായിരുന്നു. ചൈനയിൽ നിന്ന് ലോകങ്ങളായ ലോകങ്ങളിലേക്ക് എന്തൊരു സുന്ദരമായ യാത്രയായിരുന്നു. ഒടുവിൽ നിങ്ങളുടെ ഇന്ത്യയിലും.ശ്വാസകോശനാളത്തിൽ പ്രവേശിച്ചാൽ പിന്നെ എനിക്ക് സുഖമാണ്. നിങ്ങളിലെ ന്യമോണിയ,ബ്രോങ്കൈറ്റിസ് എന്നീ അസുഖങ്ങളിലേക്ക്.പിന്നെ അതിലൂടെ മനുഷ്യരുടെ മരണത്തിലേക്കും നയിക്കാനുള്ള ശക്തി എന്നിലുണ്ട്. പക്ഷേ നിങ്ങൾ മനുഷ്യർക്ക് അതെല്ലാം കണ്ടുപിടിക്കാനുള്ള കഴിവുണ്ട്.പ്രതിരോധശേഷി കുറവുള്ള മനുഷ്യരെയാണ് എനിക്കേറ്റവും ഇഷ്ടം. നിങ്ങൾ കുട്ടികൾ, വയോജനങ്ങൾ, ഗർഭിണികൾ, അങ്ങനെയുള്ളവരെ. അതിനുശേഷം അവരുമായി അടുത്ത സമ്പർക്കം പുലർത്തുന്ന മനുഷ്യരിലേക്ക്. ഉമിനീരിലൂടെയും വൃത്തിഹീനമായ കരങ്ങൾ വഴിയും ഒരു ചങ്ങലയിലെന്ന പോലെ എനിക്ക് യാത്രചെയ്യാനാവും.അതിൻെറ സുഖം പറഞ്ഞറിയിക്കാനാവില്ല.
പക്ഷെ ഇന്നെനിക്ക് നിലനിൽപ്പില്ലാത്ത അവസ്ഥയാണ്. എന്നെ ഉന്മൂലനം ചെയ്യാനുള്ള മരുന്നുകൾ നിങ്ങൾ ക്ക് കണ്ടെത്താനായില്ലെങ്കിലും എൻെറ വ്യാപനത്തെ നിങ്ങൾ ഒരുമയോടെ ചെറുത്തുനിൽപ്പിലൂടെ തടയുന്നു.ഇനിയും ഇങ്ങനെ തുടർന്നാൽ ഞാൻ ഒഴിഞ്ഞുപോകേണ്ടി വരും! എൻെറ വംശം നശിക്കും. നിങ്ങളിലെ സമ്പർക്ക അകലം പാലിക്കലും,പിന്നെ ഇടയ്ക്കിടയ്ക്ക് സോപ്പ് കൊണ്ടുള്ള കൈകഴുകലും, അതാലോചിക്കാൻ വയ്യ. എൻെറ സഹോദരങ്ങൾ എത്ര പേരാ അതിലൂടെ മരിച്ചുവീണത്.പിന്നെ ഉള്ളിലേക്ക് ഞാൻ പ്രവേശിക്കുന്നത് തടയാനുള്ള മാസ്ക്. ഹോ..എനിക്ക് ചിന്തിക്കാനേ വയ്യ. അന്തരീക്ഷത്തിൽ എത്ര നേരമാ ഞാൻ നിങ്ങളെ കാത്ത് നിന്നത്. പക്ഷേ വീട്ടിൽ നിന്നും പുറത്തിറങ്ങാത്ത നിങ്ങളുടെ ദൃഢത,ഹൊ...വയ്യ,ഞാൻ നശിച്ചുകൊണ്ടിരിക്കുന്നു. എൻെറ സഹോദരങ്ങൾ യുദ്ധഭൂമിയിലെപ്പോലെ മരിച്ചുവീഴുന്നു.എന്നിരുന്നാലും ഒരുകാര്യം പറയാതെ വയ്യ. എൻെറ നേർക്കുള്ള നിങ്ങളുടെ ഐക്യത്തോടെയുള്ള പ്രതിരോധം ,തളരാത്ത മനസ്സാന്നിധ്യം. എനിക്കിനി അതിജീവനമില്ല. നിങ്ങൾ ഈ കഥ വരും തലമുറയ്ക്കായി സൂക്ഷിക്കണം.മറക്കരുത് ഈ കൊറോണയേ…………..
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|