"ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ/അക്ഷരവൃക്ഷം/ആരോഗ്യസംരക്ഷണ മാർഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്. വി.എച്ച്.എസ്. എസ് പൂവാർ/അക്ഷരവൃക്ഷം/ആരോഗ്യസംരക്ഷണ മാർഗങ്ങൾ എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ/അക്ഷരവൃക്ഷം/ആരോഗ്യസംരക്ഷണ മാർഗങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
14:02, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ആരോഗ്യ സംരക്ഷണ മാർഗങ്ങൾ
പ്രകൃതിയിലെ മനുഷ്യന്റെ വിവേകശൂന്യമായ ഇടപെടലുകൾ കാരണം നമ്മുടെ ചുറ്റുമുള്ള ജൈവവൈവിധ്യത്തിന് നാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതി മലിനീകരണമാണ് ഇതിന് പ്രധാന കാരണം. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മനുഷ്യൻ തന്നെയാണ് ഇതിന‍് പൂർണ ഉത്തരവാദി. നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ മാത്രം ആവശ്യമല്ല. വരുംതലമുറയുടെ,സസ്യജന്തുജാലങ്ങളുടെ നിലനിൽപ്പിന് അനിവാര്യമാണ്. പരിസ്ഥിതിയെ, നമ്മുടെ പ്രകൃതിയെ ശുചിത്വപൂർണമാക്കണം. എങ്കിലേ രോഗങ്ങളിൽ നിന്ന് നമുക്ക് മുക്തി ലഭിക്കുകയുള്ളൂ.ജൈവവൈവിധ്യത്തിന്റെയും നമ്മുടെ പരിസരത്തിന്റെയും സുസ്ഥിരത അനിവാര്യമാണ്. നിത്യജീവിതത്തിൽ വേണ്ട ഒന്നാണ് ശുചിത്വം.ശുചിത്വം നമ്മുടെ സമൂഹത്തെയും ഉയരങ്ങളിൽ എത്തിക്കും. വ്യക്തി ശുചിത്വം, പരിസരശുചിത്വം എന്നിവ നമ്മുടെ സമൂഹത്തെ ആരോഗ്യപരമായ ചുറ്റുപാടിൽ എത്തിക്കും. വ്യക്തി ശുചിത്വവും, പരിസരശുചിത്വവും പാലിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിക്കുന്നു.പല രോഗങ്ങളെയും ഇതിലൂടെതടയാം. ഇക്കാലത്ത് പടർന്നുകൊണ്ടിരിക്കുന്ന കൊവിഡ്-19 എന്ന മഹാവിപത്തിനെ ശുചിത്വം പാലിക്കുന്നതിലൂടെ അകറ്റിനിർത്താനാകുന്നു. പരിസ്ഥിതിയും നമ്മളും ശുചിത്വം പാലിക്കുന്നതു വഴി സമൂഹത്തിൽ തന്നെ നിലനിൽക്കുന്ന പല അസുഖങ്ങളെയും മാറ്റിനിർത്തിപൂർണ ആരോഗ്യപരമായ ചുറ്റുപാടിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. “ An apple a day, takes a doctor away’ എന്ന വാക്യം നോക്കാം.പോഷകപ്രദമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനാകും. പൂർണ ആരോഗ്യമുള്ള, ഏതു സാഹചര്യങ്ങളെയും തരണം ചെയ്യുവാനുമുള്ള ഒരു തലമുറയെ നമുക്ക് വാർത്തെടുക്കാൻ ആരോഗ്യപരമായ ചുറ്റുപാടാണ് വേണ്ടത്. അതിനുവേണ്ടി നമുക്ക് കൈകോർക്കാം.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം