"സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/അക്ഷരവൃക്ഷം/പ്രകൃതി മനോഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
23:21, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി മനോഹരി
പ്രകൃതി നമ്മുടെ മാതാവാണ്.നമുക്ക് വേണ്ടതെല്ലാം പ്രകൃതിയിൽ നിന്നു ലഭിക്കുന്നുണ്ട്.സസ്യങ്ങൾ,കായ്കനികൾ,മഴ ഇങ്ങനെ പലതും പ്രകൃതി നമുക്കായി ഒരുക്കിയിട്ടുണ്ട്.ഇതൊക്കെത്തന്നെ തരുന്ന പ്രകൃതി മാതാവിനോട് നാ൦ തിരിച്ച് എന്താണ് ചെയ്യുന്നത്. പ്രകൃതിസംരക്ഷണം നമ്മുടെ ധാ൪മ്മിക ഉത്തരവാദിത്വമാണ്.എന്നാൽ പരിസ്ഥിതി മലിനീകരണത്തേക്കുറിച്ച് നാം ഈ നൂറ്റാണ്ടിൽ ചിന്തിക്കേണ്ടിയിരിക്കുന്നു.പരിസ്ഥിതി മലിനീകരണ൦ 3 തരത്തിലാണുള്ളത്-വായുമലിനീകണം ,ജലമലിനീകരണം ,ശബ്ദമലിനീകരണം .വലിയ വലിയ ഫാക്ടറികൾ സ്ഥാപിക്കുകയും അതിൽ നൂറുകണക്കിനാളുകൾ ജോലിചെയ്യുകയും ചെയ്യുമ്പോൾ അതിൽ നിന്നുണ്ടാകുന്ന കരിയും പുകയും മറ്റ് വിഷാ൦ശങ്ങളും പുറത്തേക്ക് തള്ളുന്നു.ഇതുമൂലമ്ണ് ശുദ്ധമായ ഓക്സിജ൯ കിട്ടാത്ത അവസ്ഥയിലേയ്ക്ക് നാം എത്തുന്നത്.പല സ൦സ്ഥാനങ്ങളിലും സ്കൂളുകളും കോളേജുകളും അടച്ചിടേണ്ട സാഹചര്യം വരെ വായുമലിനീകരണം വഴി ഉണ്ടായിട്ടുണ്ട്. അന്തരീക്ഷത്തിൽ ഓക്സിജ൯െറ അളവ് അത്രയേറെ കുറഞ്ഞിരിക്കുന്നു എന്ന് നാം മനസിലാക്കേണ്ടിയിരിക്കുന്നു. ശുദ്ധവായു പ്രകൃതിയുടെ വരദാനമാണ്. എന്നാൽ ശുദ്ധവായുപോലും വിലകൊടുത്ത് വാങ്ങിക്കേണ്ട ദുരവസ്ഥയിലേയ്ക്കാണ് നാം പോയി കൊണ്ടിരിക്കുന്നത്. മറ്റൊരു ദുരവസ്ഥയാണ് ജലമലിനീകരണം ,ജലമലിനികരണം എന്നൊന്നില്ല. നാമാണ് ജലത്തെ മലിനമാക്കുന്നത്.മറ്റ് ജീവജാലങ്ങൾക്കെല്ലാ൦ ജലത്തി൯െറ പ്രാധാന്യം അറിയാം .പണ്ട് കേരളത്തി൯െറ അവസ്ഥ ഇതായിരുന്നില്ല. ഇപ്പോൾ ശുദ്ധജലം കിട്ടാത്ത അവസ്ഥയിലേയ്ക്ക് നാം മാറിക്കൊണ്ടിരിക്കുന്നു. ജലത്തേപ്പറ്റി ഒരു ചൊല്ലുണ്ട്- "അപ്പൂപ്പ൯ ആറ്റിൽ കണ്ടു ,അച്ഛ൯ കിണറ്റിൽ കണ്ടു,ഞാ൯ പൈപ്പിൽ കണ്ടു,മക൯ കുപ്പിയിൽ കണ്ടു,ചെറുമക൯ ഇനി എവിടെ കാണുമോ ആവോ.നമ്മുടെ പൂ൪വ്വിക൪ നമുക്ക് വേണ്ടി ജലം ,വായു,വാസസ്ഥലം എന്നിവ മലിനമാകാതെ സംരക്ഷിച്ചിരുന്നു.എന്നാൽ നാമെന്താണ് ചെയ്യുന്നത് ശുദ്ധ ശുദ്ധജലശ്രോതസുകൾക്കു പകരം മലിനീകരണത്തെ ഉത്പാദിപ്പിക്കുന്നു.എന്നാൽ ഈ മനോഭാവത്തിൽ നിന്ന് മാറി ചിന്തിച്ചിലെങ്കിൽ ഭാവിയിൽ നല്ല ഒരു വാസസ്ഥലം നമുക്കില്ലാതെയാകും .പ്രകൃതിയെ സ൦രക്ഷിക്കാത്ത പക്ഷം നാം നമ്മെതന്നെയാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.മനുഷ്യന് വൃത്തിയുണ്ടാവണമെങ്കിൽ പ്രാകൃതിയും വൃത്തിയുള്ളതായിരിക്കണം .വൃത്തിഹീനമായ പരിസ്ഥിതിയിൽ നാം ജീവിച്ചാൽ രോഗങ്ങൾ പിടിപെടാനും രോഗപ്രതിരോധശേഷി കുറയാനും സാധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു .മനോഹരപ്രകൃതി നമ്മുടെ ആരോഗ്യത്തിനു നിദാനം ......
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം