"ജി യു പി സ്കൂൾ കുറ്റൂർ/അക്ഷരവൃക്ഷം/നീരുറവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നീരുറവ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
തിരിഞ്ഞു നോക്കാ൯ ശക്തിയില്ലാതെ വീട്ടിലേക്ക് കേറുമ്പോഴാണ് രാത്രി ഉറക്കമൊഴിഞ്ഞിരുന്ന് പഞ്ചായത്ത് പൈപ്പിൽ നിന്നും പിടിച്ചു വെച്ച ഒരു ബക്കറ്റ് വെള്ളം കണ്ടത്.
തിരിഞ്ഞു നോക്കാ൯ ശക്തിയില്ലാതെ വീട്ടിലേക്ക് കേറുമ്പോഴാണ് രാത്രി ഉറക്കമൊഴിഞ്ഞിരുന്ന് പഞ്ചായത്ത് പൈപ്പിൽ നിന്നും പിടിച്ചു വെച്ച ഒരു ബക്കറ്റ് വെള്ളം കണ്ടത്.
തികഞ്ഞൊരു സംതൃപ്തിയോടെ ആ വെള്ളം വേരിന് കൈമാറിയപ്പോൾ ഇലയിൽ നിന്നും ഇറ്റു വീണ ഒരിറ്റ് കണ്ണുനീർ കണ്ടില്ലെന്ന് നടിച്ച് ഞാ൯ ലാവണത്തിലെ പുതപ്പിൽ പിന്നെയും ചുരുണ്ടു കൂടി.    {{BoxBottom1
തികഞ്ഞൊരു സംതൃപ്തിയോടെ ആ വെള്ളം വേരിന് കൈമാറിയപ്പോൾ ഇലയിൽ നിന്നും ഇറ്റു വീണ ഒരിറ്റ് കണ്ണുനീർ കണ്ടില്ലെന്ന് നടിച്ച് ഞാ൯ ലാവണത്തിലെ പുതപ്പിൽ പിന്നെയും ചുരുണ്ടു കൂടി.    {{BoxBottom1
| പേര്= അഭിനവ്. ടീ. വി.
| പേര്= അഭിനവ്. ടി. വി.
| ക്ലാസ്സ്= 6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 25: വരി 25:
| ഉപജില്ല=പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ   <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1227|തരം=കഥ}}

13:10, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നീരുറവ

അതിരാവിലെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റത്.ഈ ലോക്ക്ഡൗൺ കാലത്തും സമാധാനമായി ഒന്നുറങ്ങാ൯ സമ്മതിക്കില്ലേ. ഉറക്കം പോയ ദേഷ്യത്തിൽ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.ആരെയും കാണുന്നില്ല.തോന്നിയതാവാം.അല്ലെങ്കിൽ ഇവിടെ ഇപ്പോ ആര് വരാനാണ്.വാതിലടച്ച് വീണ്ടും പായയിലേക്ക് ചുരുണ്ടു കിടന്നു. അൽപം കഴിഞ്ഞപ്പോൾ വീണ്ടും അതേ ബഹളം.ഇതെന്തൊരു കഷ്ടം.ഇന്ന് ശരിയാക്കിത്തരാം.വർധിച്ച ദേഷ്യത്തോടെ വീണ്ടും പുറത്തേക്ക് വന്നു.ഒരു മനുഷ്യജീവി പോലുമില്ല.എന്തായാലും ഇനി ഉറങ്ങുന്നില്ല.ഇവിടെ തന്നെ ഇരിക്കാം.അല്പനിമിഷം കഴിഞ്ഞപ്പോൾ ബഹളം പുനരാരംഭിച്ചു.അത് കേട്ട ഭാഗത്തേക്ക് ഞാ൯ നോക്കി.മുറ്റത്തുള്ള പ്ലാവിൽ നിന്നാണ് ശബ്ദം.ഒരു ഇല കലി തുള്ളി നിൽക്കുകയാണ്. എന്താ കാര്യം? ഞാ൯ ചോദിച്ചു. എ൯റെ ചേട്ടാ,ഒന്നും പറയണ്ട,ഇവിടെ ഭക്ഷണമുണ്ടാക്കാ൯ ഒരു വസ്തു ഇല്ല.ഞാനെങ്ങനെ ഭക്ഷണമുണ്ടാക്കും.ഒരു തുള്ളി വെള്ളം ആ പഹയ൯ കൊണ്ടു തരുന്നില്ല. നീ മിണ്ടിപ്പോകരുത്. മണ്ണിനടിയിൽ നിന്നും തലയുയർത്തി വേര് പറഞ്ഞു. ഞാനെവിടുന്ന് കൊണ്ടു വരാനാണ്.മണ്ണിലേക്ക് ആഴ്ന്നിറങ്ങാ൯ തുടങ്ങുമ്പോൾ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ എ൯റെ വഴി തടയും.നാടായ നാട്ടിലൊക്കെയുള്ള ജലം മുഴുവനും ചേട്ട൯റെ കുലത്തിലുള്ളവർ ഊറ്റിയെടുത്തു.വേദന സഹിച്ചും ഞാ൯ മണ്ണിലേക്ക് പോവുകയാ. ഞാ൯ ഒന്നും മിണ്ടാനാവാതെ വേരിനെ നോക്കി. ഈ ലോക്ക്ഡൗൺ കാലത്ത് ഞങ്ങളുടെയൊക്കെ കല്പവൃക്ഷമാണീ പ്ലാവ്.ചക്കയുള്ളവ൯ രാജാവ്.ഇനിയൊരു യുദ്ധമുണ്ടാവുകയാണെങ്കിൽ അത് ചക്കക്ക് വേണ്ടിയായിരിക്കും. ഇലയുടെയും വേരി൯റെയും ഇടയിൽ പെട്ട ഞാ൯ ധർമ്മസങ്കടത്തിലായി.എല്ലാത്തിനും കാരണക്കാര൯ ഞാ൯ മാത്രമാണല്ലോ.ഇവരുടെ കഞ്ഞി കുടി മുട്ടിച്ചത് ഞാനല്ലാതെ വേറെയാരാണ്. തിരിഞ്ഞു നോക്കാ൯ ശക്തിയില്ലാതെ വീട്ടിലേക്ക് കേറുമ്പോഴാണ് രാത്രി ഉറക്കമൊഴിഞ്ഞിരുന്ന് പഞ്ചായത്ത് പൈപ്പിൽ നിന്നും പിടിച്ചു വെച്ച ഒരു ബക്കറ്റ് വെള്ളം കണ്ടത്. തികഞ്ഞൊരു സംതൃപ്തിയോടെ ആ വെള്ളം വേരിന് കൈമാറിയപ്പോൾ ഇലയിൽ നിന്നും ഇറ്റു വീണ ഒരിറ്റ് കണ്ണുനീർ കണ്ടില്ലെന്ന് നടിച്ച് ഞാ൯ ലാവണത്തിലെ പുതപ്പിൽ പിന്നെയും ചുരുണ്ടു കൂടി.

അഭിനവ്. ടി. വി.
6 A ജി യു പി സ്കുൾ കുറ്റൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ