"സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/അക്ഷരവൃക്ഷം/പരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായി ആയിരിക്കും. ആരോഗ്യപൂർണമായ ആയുസ്സ് ആണല്ലോ നാമെല്ലാം ആഗ്രഹിക്കുന്നതും മറ്റുള്ളവർക്ക് ആശംസിക്കുന്നതും 
 മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായിരിക്കും. ആരോഗ്യപൂർണമായ ആയുസ്സ് ആണല്ലോ നാമെല്ലാം ആഗ്രഹിക്കുന്നതും മറ്റുള്ളവർക്ക് ആശംസിക്കുന്നതും 
               എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന് ഉത്തരം ഇതാണ്. രോഗമില്ലാത്ത അവസ്ഥ. ഈ അവസ്ഥ നിലനിർത്തുന്നതിന് പരമപ്രധാനമായ പങ്കുവഹിക്കുന്നത് പരിസരശുചീകരണം ആണ് നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.  ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ്. അതിനാൽ അവയെ  ഇല്ലാതാക്കുക,  അതാണ് ആവശ്യം. 

              ഒരു വ്യക്തി, വീട്,  പരിസരം,  ഗ്രാമം, നാട് എന്നിങ്ങനെ ശുചീകരണത്തിന്റെ  മേഖലകൾ വിപുലമാണ്. ശരീര ശുചിത്വം, വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവെ മെച്ചമാണെന്ന് പറയാറുണ്ട്. എന്നാൽ പരിസരം,  പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ ഇവയെല്ലാം വൃത്തികേടക്കുന്നതിൽ  നമ്മൾ മുൻപന്തിയിലുമാണ്. ഇക്കാര്യത്തെക്കുറിച്ച് വിദേശികൾക്കുള്ള മുഖ്യമായ ആരോപണം നമ്മൾ ശുചീകരണത്തിൽ ശ്രദ്ധിക്കാത്തവരാണെന്നാണ്. ഇതിൽ വാസ്തവം ഉണ്ട്താനും. മാർബിൾ ഇട്ട തറയും മണൽ വിരിച്ച മുറ്റവും ഉള്ള വീട് വൃത്തിയായി സൂക്ഷിക്കും. എന്നാൽ ആ വീടിന്റെ ഗേറ്റിനു മുന്നിൽ എന്തെല്ലാം അഴുക്കുകൾ ഉണ്ടായാലും അവ നീക്കം ചെയ്യാൻ ഉത്സാഹിക്കാറില്ല. മാത്രമല്ല, വീട്ടിലെ പാഴ്വസ്തുക്കൾ ചിലതൊക്കെ വലിച്ചെറിയുന്നത് പൊതു വഴിയിലേക്കാണ്. ചപ്പുചവറുകൾ ഇടാനുള്ള പാത്രം പലയിടത്തും ഇല്ല. ഉള്ളിടത്ത് അത് ഉപയോഗിക്കുകയും ഇല്ല. ചുറ്റും ചപ്പുചവറുകൾ ചിതറി കിടക്കുകയും ചെയ്യും. 

വരി 13: വരി 13:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ് മാത്യൂസ് എച്ച് എസ്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് മാത്യൂസ് എച്ച് എസ് കണ്ണങ്കര          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=34015  
| സ്കൂൾ കോഡ്=34015  
| ഉപജില്ല=ചേർത്തല        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചേർത്തല        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

11:06, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസര ശുചിത്വം

 മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായിരിക്കും. ആരോഗ്യപൂർണമായ ആയുസ്സ് ആണല്ലോ നാമെല്ലാം ആഗ്രഹിക്കുന്നതും മറ്റുള്ളവർക്ക് ആശംസിക്കുന്നതും                 എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന് ഉത്തരം ഇതാണ്. രോഗമില്ലാത്ത അവസ്ഥ. ഈ അവസ്ഥ നിലനിർത്തുന്നതിന് പരമപ്രധാനമായ പങ്കുവഹിക്കുന്നത് പരിസരശുചീകരണം ആണ് നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.  ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ്. അതിനാൽ അവയെ  ഇല്ലാതാക്കുക,  അതാണ് ആവശ്യം.                ഒരു വ്യക്തി, വീട്,  പരിസരം,  ഗ്രാമം, നാട് എന്നിങ്ങനെ ശുചീകരണത്തിന്റെ  മേഖലകൾ വിപുലമാണ്. ശരീര ശുചിത്വം, വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവെ മെച്ചമാണെന്ന് പറയാറുണ്ട്. എന്നാൽ പരിസരം,  പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ ഇവയെല്ലാം വൃത്തികേടക്കുന്നതിൽ  നമ്മൾ മുൻപന്തിയിലുമാണ്. ഇക്കാര്യത്തെക്കുറിച്ച് വിദേശികൾക്കുള്ള മുഖ്യമായ ആരോപണം നമ്മൾ ശുചീകരണത്തിൽ ശ്രദ്ധിക്കാത്തവരാണെന്നാണ്. ഇതിൽ വാസ്തവം ഉണ്ട്താനും. മാർബിൾ ഇട്ട തറയും മണൽ വിരിച്ച മുറ്റവും ഉള്ള വീട് വൃത്തിയായി സൂക്ഷിക്കും. എന്നാൽ ആ വീടിന്റെ ഗേറ്റിനു മുന്നിൽ എന്തെല്ലാം അഴുക്കുകൾ ഉണ്ടായാലും അവ നീക്കം ചെയ്യാൻ ഉത്സാഹിക്കാറില്ല. മാത്രമല്ല, വീട്ടിലെ പാഴ്വസ്തുക്കൾ ചിലതൊക്കെ വലിച്ചെറിയുന്നത് പൊതു വഴിയിലേക്കാണ്. ചപ്പുചവറുകൾ ഇടാനുള്ള പാത്രം പലയിടത്തും ഇല്ല. ഉള്ളിടത്ത് അത് ഉപയോഗിക്കുകയും ഇല്ല. ചുറ്റും ചപ്പുചവറുകൾ ചിതറി കിടക്കുകയും ചെയ്യും.          ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരളത്തെപ്പറ്റിയുള്ള ടൂറിസ്റ്റ് വിശേഷണം. എന്നാൽ ചെകുത്താൻ വീട് പോലെയാണ് നമ്മുടെ പൊതു സ്ഥാപനങ്ങളും പൊതു വഴികളും മലിനമായി കിടക്കുന്നത്. നിർദ്ദേശങ്ങളൊന്നും പാലിക്കാൻ നമ്മൾ ശ്രദ്ധിക്കാറില്ല. പരിസരം വൃത്തികേട് ആക്കിയാൽ ശിക്ഷയും നൽകുന്നില്ല. അതേ സമയം പല വിദേശരാജ്യങ്ങളിലും ശുചിത്വം പാലിക്കുന്നതിൽ ചെറിയ വീഴ്ചവരുത്തിയാൽ പോലും വലിയ ശിക്ഷകൾ ലഭിക്കും.               ജനങ്ങളിൽ ശുചിത്വ ബോധവും ഒപ്പം തന്നെ പൗരബോധവും ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. നാടിന് ശുചിത്വം കൈവരിക്കാൻ, വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരളവുവരെ സാധിക്കും. വിദ്യാർത്ഥികളായ നമ്മൾ അറിവ് നേടുക മാത്രമല്ല, ചില നല്ല ഗുണങ്ങൾ വളർത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് ആരോഗ്യ ശീലങ്ങൾ. വൃത്തിയും ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇതു തന്നെയാണ് പറ്റിയ വഴി.

Aleena Siby Jacob
10 A സെന്റ് മാത്യൂസ് എച്ച് എസ് കണ്ണങ്കര
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം