"മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/ പ്രകൃതി നൽകുന്ന തിരിച്ചടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതി നൽകുന്ന തിരിച്ചടി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 10: | വരി 10: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= വൈഗ ടി പി | | പേര്= വൈഗ ടി പി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 20: | വരി 20: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verification|name=MT_1227|തരം=ലേഖനം}} |
11:19, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി നൽകുന്ന തിരിച്ചടികൾ
നമ്മുടെ പരിസ്ഥിതിയെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.നാം ജീവിക്കുന്ന നമ്മുടെ പരിസ്ഥിതി ശുചിയായിരിക്കേണ്ടത് നമ്മുടെ തന്നെ ആവശ്യമാണ്.ഒന്നോ രണ്ടോ ആൾകാർ അല്ല നാം ഓരോരുത്തരും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ പ്രകൃതി ഇന്ന് വളരെയധികം പരിസ്ഥിതി പ്രശ്നങ്ങൾ നേരിടുന്നുണ്ട്.ജലം, വായു, ശബ്ദം അങ്ങനെ ഓരോ അവശ്യ ഘടകങ്ങളും ഇന്ന് മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഫാക്ടറികളിൽനിന്നും ജലസ്രോദസ്സുകളിലേക് പുറംതള്ളുന്ന വിഷജലം, വായുവിലേക് വാഹനങ്ങളിൽനിന്നും ഫാക്ടറികളിൽ നിന്നും പുറംതള്ളുന്ന പുക അങ്ങനെങ്ങനെ ഓരോ നിമിഷവും പരിസ്ഥിതി മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.മനുഷ്യന്റെ പ്രകൃതിക്ക് നേരെയുള്ള കടന്നുകയറ്റം ഇന്ന് പ്രകൃതിക്ക് വളരെയധികം ചൂഷണങ്ങൾ നൽകിയിട്ടുണ്ട്. അളമുട്ടിയാൽ ചേരയും കടിക്കും എന്നപോലെ ഒരിക്കൽ പ്രകൃതിയും തിരിച്ചടിക്കും എന്ന് നാം ഓർത്തില്ല.പശ്ചിമഘട്ടത്തിനു നേരെയുള്ള കടന്നുകയറ്റം ഇന്ന് നമ്മുക്ക് തന്നെ ദോഷകരമായി തീർന്നിരിക്കുന്നു.ഇന്ന് കേരളം ഓരോ വർഷവും പ്രളയത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്.ഇന്ന് ലോകമെമ്പാടും കൊറോണ എന്ന മഹാമാരിയൽ നിശ്ചലമായിരിക്കുകയാണ്.ആ മഹാവിപത്തിനെ നേരിടാൻ നമ്മുടെ ലോകം വളരെയധികം പരിശ്രമത്തിലാണ്.പ്രകൃതി നമ്മുക്ക് തിരിച്ചടികൾ നൽകാൻ തുടങ്ങിയിരിക്കുന്നു. ഇന്ന് ലോകത്തിന്റെ ഓരോ ഭാഗവും നിശ്ചലമായിരിക്കുന്ന ഈ നേരത്ത് പ്രകൃതിയിൽ നമ്മെ പേടിച് ജീവിച്ച ഓരോ ജീവജാലങ്ങളും തങ്ങളുടെ സ്വാതന്ത്ര്യം ആസ്വദിക്കുകയാണ്.ഇറ്റലിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കലങ്ങി നിറഞ്ഞിരുന്ന ജലം ഇന്ന് കണ്ണുനീർ തുള്ളി പോലെ തെളിഞ്ഞു കിടക്കുന്നു.ഇതുവരെ കാണാതിരുന്ന ഡോൾഫിനികളും അരയന്നങ്ങളും അവിടം ആർത്തുല്ലസിച്ചു നടക്കുന്ന കാഴ്ച ഇന്ന് നമുക്ക് കാണാം.കേരളത്തിൽ തന്നെ കോഴിക്കോട് മേപ്പയൂർ വിലസിനടന്ന പുള്ളിവെരുക് നമ്മിൽ വളരെയധികം കൗതുകം ഉണർത്തുന്ന ദൃശ്യങ്ങളായിരുന്നു.ഇവയൊക്കെ നമുക്ക് മനസിലാക്കിത്തരുന്നത് എന്തെന്നാൽ നാം അവയെ എത്രത്തോളം ഒതുക്കി നിർത്തിയിരുന്നു എന്നതാണ്. നാം നമ്മുടെ പരിസ്ഥിതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കണം.അതിനായി വളരെയധികം പരിശ്രമിക്കണം.അല്ലെങ്കിൽ ഇനിയും നാം ഇത്തരം പ്രതിസന്ധികൾ നേരിടേണ്ടി വരും.ഇനിയും പ്രകൃതി തിരിച്ചടികൾ നൽകുകയും ലോകത്ത് പ്രകൃതി മാത്രം അവശേഷിക്കുകയും ചെയ്യും
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം