ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.ബി.എച്ച്.എസ്. കാരേറ്റ്/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42056dbhsvpm (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഴ | color= 2 }} <p>തനിക്ക് അജ്ഞാതമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/മഴ എന്ന താൾ ഡി.ബി.എച്ച്.എസ്. കാരേറ്റ്/അക്ഷരവൃക്ഷം/മഴ എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color=  2
| color=  2
}}
}}
{{Verification|name=sheebasunilraj| തരം= കഥ}}

13:18, 3 ജനുവരി 2026-നു നിലവിലുള്ള രൂപം

മഴ

തനിക്ക് അജ്ഞാതമായ ഏതോ ഒന്ന് മന:പാഠമാക്കാൻ ശ്രമിക്കുകയായിരുന്നു നീന . എത്ര വായിച്ചിട്ടും തലയിൽ കയറുന്നില്ല. രാവിലെ മുതൽ ആ നാലുചുമരുകൾക്കുള്ളിൽ ഒറ്റ ഇരുപ്പാണവൾ വെള്ളംകുടിക്കാൻ പോലും പുറത്തേയ്കിറങ്ങാൻ അമ്മ സമ്മതിക്കുന്നില്ല.സമയം ഏതാണ്ട് ഉച്ചയോടടുത്തിരിക്കുന്നു.അപ്പോഴാണ് മഴയുടെയ് ആദ്യ ഇടിമുഴക്കം അവൾ കേട്ടത് .ജനൽ തുറന്നു വെളിയിലേക്കു നോക്കി ആ വർഷത്തെ ആദ്യത്തെ മഴത്തുള്ളികൾ മല്ലിലേക്കു പതിക്കുകയാണ്‌ .അവൾക്കു ആ മഴയെ ഒന്ന് പുണരാൻ ആഗ്രഹം തോന്നി, പതുക്കെ മുറിയുടെ വാതിൽ തുറന്നു .'അമ്മ ഉച്ച സീരിയൽ കണ്ടു കണ്ണീർ വാർക്കുകയായിരുന്നു .അവൾ 'അമ്മ കാണാതെ വീടിന്റെ വാതിൽ തുറന്നു മുറ്റത്തിറങ്ങി പുതുമഴയുടെ സുഗന്ധം ആവോളം നുകർന്നു .മഴ തുള്ളികൾ അവളുടെ കൈകുമ്പിളിലേക്കു കൊള്ളാൻ തുടങ്ങിയപ്പോഴാണ് "നീന " എന്ന അലർച്ച അവൾ കേട്ടത് .പിന്നിൽ പൂജാമുറിയിലിരിക്കുന്ന ഭദ്രകാളിയുടെ ചിത്രത്തിലെന്നപോൽ അമ്മ നിൽക്കുന്നു. അവളുടെ കണ്ണീർ മഴയിൽ അലിഞ്ഞു

ഗായത്രി
9 B ഡി ബി എച്ച് എസ് വാമനപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 01/ 2026 >> രചനാവിഭാഗം - കഥ