"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/ബാല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് =ബാല്യം | color=2 }} <center> ചിരട്ടപുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 50: വരി 50:
| color=      4
| color=      4
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

14:01, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ബാല്യം

ചിരട്ടപുട്ടിൻ മണ്ണിൻ രുചിയറിഞ്ഞ കാലം,

തുമ്പിയെ കല്ലെടുപ്പിച്ച കാലം,

കുഴിവെട്ടി ചില്ലയിട്ട് മൂടി എതിരാളിയെ വീഴ്ത്തിയ കാലം...

മഞ്ചാടിക്കും കുന്നികുരുവിനും

മത്സരിച്ച കാലം,

വളപൊട്ടിനു പെട്ടിയിൽ സ്ഥാനം കൊടുത്ത കാലം,

സ്ലേറ്റും പെൻസിലും മഷിത്തണ്ടും

പൊന്നുപോലെ സൂക്ഷിച്ച കാലം,

മണലിൽ,

കൊട്ടാരങ്ങൾ തീർത്ത കാലം,

മാവിന് കല്ലെറിഞ്ഞു

തല്ലു വാങ്ങിയ കാലം,

വിഷു കൈനീട്ടത്തിനായി

വീടുകൾ കയറി ഇറങ്ങിയ കാലം,

കുഴിയാന എന്നെ രാജാവാക്കിയ കാലം,

അതുതന്നെയല്ലെയോ നമ്മുടെ ബാല്യകാലം......

തീർത്ഥ ജെ എസ്
6 C പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത