"ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 2 }} <p>കൊറോണ വൈറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=      1
| color=      1
}}
}}
{{verification|name=vanathanveedu| തരം=ലേഖനം}}

11:47, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

കൊറോണ വൈറസ് ലോകത്ത് എല്ലായിടത്തും പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്ത് ഈ വൈറസ് മൂലമുള്ള മരണം ഒരു ലക്ഷം കവിഞ്ഞു. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും കൊറോണ വൈറസ് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വളരെ സജീവമായി തന്നെ കൊറോണ വൈറസിനെ തടയാൻ രംഗത്തുണ്ട്. എന്നിരുന്നാലും ഈ വൈറസ് കാരണം അഞ്ഞൂറിലധികം ആളുകൾ ഇന്ത്യയിൽ മരണപെട്ടു കഴിഞ്ഞു. കേരളത്തിലും ഒരുപാടു പേർ ഈ വൈറസ് ബാധ കാരണം കഷ്ട്ടപെടുന്നു. എന്നാൽ ഒരുപാടു പേർ രോഗമുക്തി നേടി. ലോക്ക് ഡൗണിലൂടെ കൊറോണ വൈറസിനെ നല്ല രീതിയിൽ പ്രതിരോധിക്കാൻ നമുക്ക് സാധിച്ചു. അതീവ ഗുരുതരമായ ഈ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിർദേശങ്ങൾ കർശനമായി പാലിക്കാൻ നമ്മളെല്ലാവരും ബാദ്ധ്യസ്ഥരാണ്. കൊറോണ എന്ന ഈ മഹാമാരിയെ നമ്മൾ ഒറ്റക്കെട്ടായി അതിജീവിക്കും. അതിനായി നമുക്ക് ഒറ്റക്ക് ഒറ്റക്കായി നിന്ന് പൊരുതാം. ഈ ലോക്ക് ഡൗൺ കാലം നമുക്ക് വീടിന്റെ സുരക്ഷതത്വത്തിൽ കഴിഞ്ഞു കൂടാം. അനാവശ്യമായി വീടിനു പുറത്തു പോകുന്നത് ഒഴിവാക്കാം. അത്യാവശ്യത്തിന് പുറത്തു പോകേണ്ടി വന്നാൽ മാസ്ക്കും ഗ്ലൗസും ധരിച്ചു മാത്രം പോകുക. പൊതുയിടങ്ങളിൽ സാമൂഹിക അകലം പാലിക്കുക. അനാവശ്യമായി പൊതുയിടങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക. വീട്ടിലേക്ക് തിരിച്ചെത്തിയാൽ ഉടനെ മുഖവും കൈകളും സോപ്പിട്ടു വൃത്തിയാക്കുക. ഈ മഹാമാരിയെ ലോകത്തു നിന്നും ഇല്ലായ്മ ചെയ്യാൻ രാത്രിയും പകലും കഷ്ട്ടപെടുന്ന ആരോഗ്യപ്രവർത്തകരോടും പൊലീസിനോടും സന്നദ്ധപ്രവർത്തകരോടും മറ്റു ഉദ്യോഗസ്ഥരോടും നമുക്ക് ഐക്യപെടാം. അവർക്കായി പ്രാർത്ഥിക്കാം...

ആയിഷ കെ. എം.
4 B ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം