"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/മഹാമാരിയായ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി എച്ച് എസ് എസ് പുത്തൻതോട്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്‎       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26003
| സ്കൂൾ കോഡ്= 26003
| ഉപജില്ല= മട്ടാ‍ഞ്ചേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മട്ടാഞ്ചേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറ‍ണാക‍ുളം
| ജില്ല=എറണാകുളം
| തരം=ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=pvp|തരം=ലേഖനം}}
{{verified1|name=pvp|തരം=ലേഖനം}}

22:12, 4 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരിയായ കൊറോണ
ഈ അവധി ദിനങ്ങൾ അടച്ചുപൂട്ടലിന്റേതായിരുന്നു. കൊറോണ എന്ന മഹാമാരിയിലൂടെ ലോകം മുഴുവൻ അടച്ചിട്ട അവസ്ഥ. ഇങ്ങനെയൊരവസ്ഥ ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നാണ് എല്ലാവരും പറയുന്നത്. ആരാധനാലയങ്ങളും സ്കൂളുകളും എല്ലാം അടച്ചിടുന്നു. ഞങ്ങൾക്ക് പ്രാർത്ഥിക്കാൻ പോകാൻ പോലും സാധിക്കാറില്ല.

ഈ അവധിക്കാലത്ത് വേളാങ്കണ്ണി ക്ക് കൊണ്ടുപോകാമെന്ന് ഏറ്റിരുന്നതാണ്. അനിയന്റെ കാതിലെ കമ്മൽ ഊരി മാതാവിന് നേർച്ചയിടേണ്ടതാണ്. പക്ഷേ ഒന്നും നടന്നില്ല. വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ട് നാളുകളായി.റോഡ് കണ്ടിട്ടുപോലും എത്ര ദിവസമായി.ഞങ്ങൾ കൂട്ടുകാരോടൊപ്പം പോലും കളിക്കാറില്ല.

മുറ്റത്തിറങ്ങി കളിച്ച് അകത്തു കയറുമ്പോൾ പോലും കൈകൾ സോപ്പുപയോഗിച്ച് കഴുകും. സോപ്പും വെള്ളവുമൊക്കെ പുറത്തു തന്നെ വെച്ചിട്ടുണ്ട്. അങ്ങനെ കൊറോണ വന്നപ്പോൾ ശുചിത്വം താനേ വന്നു.

ഓരോ ദിവസവും ലോകത്ത് ഒത്തിരിപ്പേർ മരിക്കുന്നുണ്ട് എന്നു കേൾക്കുമ്പോൾ പേടി തോന്നും. ആർക്കും ഒരാപത്തും വരുത്തരുതെന്നാണ് ഞങ്ങളിപ്പോൾ പ്രാർത്ഥിക്കാറുള്ളത്.

ഇതൊക്കെ മാറും. എല്ലാം പഴയതുപോലെയാകും. ഈ സമയത്ത് നമ്മുടെ രക്ഷയ്ക്കായി കഷ്ടപ്പെട്ട ആരോഗ്യ പ്രവർത്തകരേയും പോലീസുകാരേയും സന്നദ്ധ സംഘടനാ പ്രവർത്തകരേയും നന്ദിയോടെ ഓർക്കുന്നു. നല്ലൊരു നാളേയ്ക്കായി ഇന്നു നമുക്ക് വീട്ടിൽ തന്നെയിരിക്കാം. ശുചിത്വം പാലിക്കാം.

ആൻ മരിയ ഫെർണാണ്ടസ്
4 C ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്‎
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം