"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/തടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തടവ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇരിങ്ങാലക്കുട       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇരിഞ്ഞാലക്കുട       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23024
| സ്കൂൾ കോഡ്= 23024
| ഉപജില്ല= ഇരിങ്ങാലക്കുട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഇരിഞ്ഞാലക്കുട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശ്ശൂർ
| ജില്ല=  തൃശ്ശൂർ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

18:23, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തടവ്

അട്ടഹസിക്ക്യാ... പുറത്ത് നിന്ന്... ന്നെ പരിഹസിക്കാൻ വേണ്ടി മാത്രാ... ഒര് നാണം കെട്ട ജിന്ന്...! പക്ഷേ ഒച്ച കേക്കുമ്പോ ചെലപ്പൊ പേട്യാവും. പതുക്കെ കുണുങ്ങിക്കുണുങ്ങ്യാ തൊടങ്ങ്വ...പിന്നെ അത് പതുക്കെപ്പതുക്കെ ഇങ്ങനെ കാതടപ്പിക്കുന്ന വല്ല്യ ഒച്ചേല് അട്ടഹസിക്കും. തകരഷീറ്റിന്റെ ദ്വാരങ്ങളിലൂടെ ദേഹത്തേക്ക് മൂർച്ചയുള്ള കല്ലു വലിച്ചെറിഞ്ഞ് വേദനിപ്പിക്കും. ഇങ്ങന്യൊക്കെ ചെയ്യാനും മാത്രം ഞാനെന്താ അതിനോട് ചെയ്തേ ? പണ്ട്...ന്റെ ഉറ്റ ചങ്ങാതി ആയിരുന്നു. അതിനോടാ എല്ലാം പറഞ്ഞിരുന്നേ... വേറാരു വിശ്വസിച്ചില്ലെങ്കിലും അതിന് മനസ്സിലാവുംന്ന് തോന്നി... അതേടോ... പുറത്ത് പെരുമ്പറ കൊട്ടിപ്പെയ്യണ മഴേനെക്കുറിച്ച് തന്ന്യാ ഈ പറേണെ... അടച്ച മുറീടെ ജനലഴീക്കൂട്യാ അതിനെ പരിചയപ്പെട്ടത്... ഒന്ന് തൊട്ടോട്ടേ... എന്ന് അതെന്നോട് ആദ്യായിട്ട് ചോയ്ച്ചപ്പോ ജനലിന്റെ രണ്ട് കതകും കൊട്ടിയടച്ച് അതിനോട്‌ പെണക്കാ എന്ന് മിണ്ടാതെ മിണ്ടി... പിന്നെ വിചാരിച്ചു... അയിനും ണ്ടാവില്ല്യേ മോഹങ്ങള്...? പിറ്റേന്ന് എല്ലാർടേം കണ്ണുവെട്ടിച്ച് മഴയത്ത് വേണ്ടോളം തുള്ളിച്ചാടി...പെണക്കൊന്നൂല്ല്യാട്ടോ എന്ന് മാനത്തു നോക്കി ഉറക്കെ വിളിച്ചുകൂവി... പിറ്റേന്ന്... ബാക്കിള്ളോരു മുഴുക്കെ തന്നെ നോക്കിപ്പറഞ്ഞത് ഒന്നു മാത്രാ... ചെകുത്താൻ കുടിയിരിപ്പാ... വീട്ടിലു പൊറുപ്പിക്കാൻ കഴിയൂല്ല...

അന്ന് തൊട്ട് അതിനെ പേടിയാ... അതിനോട്‌ മിണ്ടാണ്ടായി... പക്ഷേ ഇപ്പൊ ഞാനൊറ്റയ്ക്കല്ലാട്ടോ... ഇപ്പഴും കൂട്ട്ണ്ട്... ഒന്നല്ല , ഒരായിരം... ശവത്തിന്റെ ഗന്ധം വീർപ്പുമുട്ടിക്കണ മുറീടുള്ളില് ചിറകുകൊഴിഞ്ഞ നൂറുകണക്കിന് ഈയലുകൾ... മേലുമുഴുവൻ അരിച്ചരിച്ച് ഇങ്ങനെ സമാധാനിപ്പിക്കാൻ തലോടും... അത്ങ്ങളെ എനിക്ക് പേടിയില്ല്യ... ന്നെപ്പോലെ മഴയത്ത് ചെറകുകൊഴിഞ്ഞതല്ലേ അവരും...? ഞങ്ങള് രണ്ടുകൂട്ടരും ഒന്നല്ലേ ??? പണ്ട്... ഒരാളേ ഉണ്ടായുള്ളൂ കൂട്ടായിട്ട്... ഇന്ന് എണ്ണമറ്റ കൂട്ടുകാരാ... സ്വപ്നങ്ങൾക്ക് ചെറക് കൊട്ത്ത് പറത്തിയ ഞങ്ങടെ ചെറക് തല്ലിക്കൊഴിച്ച് മുറീലടച്ച് വേദനിപ്പിക്ക്യാ... അട്ടഹസിച്ച് പേടിപ്പിക്ക്യാ... നാണം കെട്ട ജിന്ന്.... മഴ !

അനഘ എം എസ്
10 H നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇരിഞ്ഞാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ